'യൂറിനേറ്റ് ചെയ്യുന്നത് എങ്ങനെ, എവിടെയാണ് സര്‍ജറി കഴിഞ്ഞത്'; ആ ചോദ്യങ്ങളെ കുറിച്ച് ഐഷുവും പ്രവീണും

നിങ്ങളുടെ ഫുള്‍ സര്‍ജറി കഴിഞ്ഞതാണോ, പഴയെ പേരെന്താണ്, സര്‍ജറി കഴിഞ്ഞ സ്ഥലം എങ്ങനെയാണ്,

trans

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ 2021ല്‍ മിസ്റ്റര്‍ കേരളയായി തിരഞ്ഞെടുക്കപ്പെട്ടയാളായിരുന്നു പ്രവീണ്‍ നാഥ്. പ്രവീണ്‍ നാഥിന്റെ അതിജീവനത്തിന്റെ കഥ സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചായിയിരുന്നു. അടുത്തിടെയാണ് പ്രവീണ്‍ തന്റെ ജീവിതത്തിലേക്ക് ഐഷുവിനെ ക്ഷണിച്ചത്. ഇരുവരും സന്തോഷമായി ജീവിക്കുകയാണ്. എന്നിരുന്നാലും തങ്ങളുടെ ജീവിതത്തില്‍ നേരിടേണ്ടി വന്ന ചില പ്രശ്‌നങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് ഐഷുവും പ്രവീന്‍ നാഥും. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസുതുറക്കുന്നത്.

പ്രവീണും ഐഷുവും

പ്രവീണും ഐഷുവും

എല്ലാവരെയും പോലെ നോര്‍മ്മലായി സന്തോഷത്തോടെ ജീവിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് പ്രവീണും ഐഷുവും പറയുന്നു. കേള്‍ക്കാള്‍ ആഗ്രഹിക്കാത്തതുമായ ഒരുപാട് ചോദ്യങ്ങളാണ് ഇപ്പോള്‍ നേരിടേണ്ടി വരുന്നതെന്ന് പ്രവീണ്‍ പറയുന്നു. സര്‍ജറി സമയത്ത് വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായെങ്കിലും ഇപ്പോള്‍ ഞങ്ങളെ അംഗീകരിച്ചെന്ന് പ്രവീണും ഐഷുവും പറയുന്നു.

ചോദിക്കരുതെന്ന് കരുതുന്ന ചില ചോദ്യങ്ങൾ

ചോദിക്കരുതെന്ന് കരുതുന്ന ചില ചോദ്യങ്ങൾ

ഇപ്പോഴും ഞാന്‍ പലതരത്തിലുള്ള ചോദ്യങ്ങളാണ് നേരിടുന്നത്. ആകാക്ഷയോടെ പുറത്ത് ആളുകള്‍ ചോദിക്കുന്ന പല ചോദ്യങ്ങളും എന്നെ മാനസികമായി ബുദ്ധിമുട്ടിക്കുന്നതാണ്. ഒരിക്കലും നമ്മളോട് ചോദിക്കരുതെന്ന് കരുതുന്ന ചില ചോദ്യങ്ങളുണ്ട്. അത് തന്നെയാണ് ചില ആളുകള്‍ റിപ്പീറ്റ് ചെയ്തുകൊണ്ട് ചോദിക്കുന്നത്.

ഇത്തരത്തിലുള്ള ട്രോമ

ഇത്തരത്തിലുള്ള ട്രോമ

നിങ്ങളുടെ ഫുള്‍ സര്‍ജറി കഴിഞ്ഞതാണോ, പഴയെ പേരെന്താണ്, സര്‍ജറി കഴിഞ്ഞ സ്ഥലം എങ്ങനെയാണ്, എങ്ങനെയാണ് യൂറിനേറ്റ് ചെയ്യുന്നത് എന്നൊക്കെയുള്ള ചോദ്യങ്ങളാണ്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ വല്ലാത്തൊരു ട്രോമയാണ്. ഞങ്ങളുടെ കമ്യൂണിറ്റിയിലുള്ളവര്‍ എല്ലാവരും ഇത്തരത്തിലുള്ള ട്രോമ അഭിമുഖീകരിച്ചാണ് കടന്നുവരുന്നതെന്നും ഇരുവരും പറയുന്നു.

ആരും അത്ര പ്രധാന്യം നല്‍കുന്നില്ല

ആരും അത്ര പ്രധാന്യം നല്‍കുന്നില്ല

നല്ല രീതിയില്‍ ജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ പത്തിരട്ടി നെഗറ്റീവായുള്ള ട്രോമയാണ് നമ്മള്‍ നേരിടേണ്ടി വരിക. നമ്മുടെ മാനസിക ആരോഗ്യത്തിന് ആരും അത്ര പ്രധാന്യം നല്‍കുന്നില്ല. ഇതിനെയൊക്കെ അതിജീവിച്ചാണ് മിസ്റ്റര്‍ കേരള ട്രാന്‍സ്‌മെന്‍ കോമ്പറ്റീഷനില്‍ പങ്കെടുത്തത്. ആദ്യം മത്സരിച്ചത് മിസ്റ്റര്‍ തൃശൂരായിരുന്നു. അത് കഴിഞ്ഞ് മിസ്റ്റര്‍ കേരളയും പിന്നീട് ഇന്റര്‍നാഷനിലേക്ക് മത്സരിച്ചത്.

പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാണ്

പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാണ്

ഐഷുവിന് ഐഡന്ററിറ്റി പുറത്തുപറയാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. വീട്ടിലും വലിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു. പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാണ് തനിക്ക് ഇതേ കുറിച്ച് മനസിലായത്. ആ സമയത്ത് മുടിയൊക്കെ വളര്‍ന്നിരുന്നു. അതൊക്കെ മുറിച്ചുമാറ്റി വീട്ടുകാര്‍ തന്നെ ജിമ്മിലേക്ക് അയച്ചിരുന്നു. അണുങ്ങളായാല്‍ ജിമ്മില്‍ പോയി ശരീരം ശരിയാക്കണമെന്ന് പറഞ്ഞാണ് വിട്ടയച്ചത്.

ആ സമയത്ത് മുടിയൊക്കെ വളര്‍ന്നിരുന്നു

ആ സമയത്ത് മുടിയൊക്കെ വളര്‍ന്നിരുന്നു

ഐഷുവിന് ഐഡന്ററിറ്റി പുറത്തുപറയാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. വീട്ടിലും വലിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു. പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാണ് തനിക്ക് ഇതേ കുറിച്ച് മനസിലായത്. ആ സമയത്ത് മുടിയൊക്കെ വളര്‍ന്നിരുന്നു. അതൊക്കെ മുറിച്ചുമാറ്റി വീട്ടുകാര്‍ തന്നെ ജിമ്മിലേക്ക് അയച്ചിരുന്നു. അണുങ്ങളായാല്‍ ജിമ്മില്‍ പോയി ശരീരം ശരിയാക്കണമെന്ന് പറഞ്ഞാണ് വിട്ടയച്ചത്.

നാട്ടുകാര്‍ക്കൊന്നും ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ല

നാട്ടുകാര്‍ക്കൊന്നും ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ല

സര്‍ജറി ചെയ്തതിന് ശേഷമാണ് മോഡലിംഗ് രംഗത്തേക്ക് പ്രവേശിച്ചത്. തന്നെ ടിവിയിലൊക്കെ കാണാന്‍ തുടങ്ങിയതോടെ വീട്ടുകാരുടെ എതിര്‍പ്പ് ഒരു പരിധി വരെ മാറി. നാട്ടുകാര്‍ക്കൊന്നും ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ല, എല്ലാവരും തങ്ങളെ ആക്‌സപ്റ്റ് ചെയ്‌തെന്ന് ഐഷു പറയുന്നു.

രണ്ട് പേര്‍ക്കും കുഞ്ഞുങ്ങളുണ്ടാകില്ല

രണ്ട് പേര്‍ക്കും കുഞ്ഞുങ്ങളുണ്ടാകില്ല

ഇപ്പോള്‍ ട്രാന്‍സ് കപ്പിളൊക്കെ വിസിബിളായി വരുന്നുണ്ട്. സമൂഹത്തിന് ഒരു ബോധമുണ്ട്. ഞങ്ങള്‍ രണ്ട് പേരും സര്‍ജറി കഴിഞ്ഞവരാണ്. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും കുഞ്ഞുങ്ങളുണ്ടാകില്ല. സര്‍ജറിക്ക് മുമ്പ് ഞങ്ങള്‍ പരിചയപ്പെട്ടിട്ടില്ലെന്ന് പ്രവീണും ഐഷുവും പറഞ്ഞു. അഭിമുഖം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+