ദുല്‍ഖറിനെ കാണാന്‍ കേരളത്തിലെത്തി, ഇന്ന് കൊച്ചിയില്‍ മീന്‍ കച്ചവടം; വൈറല്‍ ആരാധിക ഇവിടെയുണ്ട്
താരങ്ങളോട് ആരാധനയും സ്നേഹവും കാണിക്കുന്ന ആരാധകരെ കുറിച്ചുള്ള വാര്‍ത്തകള്‍ നമുക്ക് പരിചിതമാണ്. ആരാധഴ മൂത്ത് ഓരോരുത്തരും ചെയ്യുന്ന കാര്യങ്ങള്‍ നമ്മളെ ആശ്ചര്യപ്പെടുത്താറുണ്ട്. എന്നാല്‍ ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാന്റെ ആരാധികയെ കുറിച്ചുള്ള വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ദുല്‍ഖറിന്റെ ചാര്‍ലി എന്ന സിനിമ കണ്ടതിന് ശേഷമാണ് സേലം സ്വദേശിയായ ശരണ്യ ദുല്‍ഖറിന്റെ ആരാധികയാകുന്നത്. തുടര്‍ന്ന് ദുല്‍ഖറിനെ കാണാന്‍ കേരളത്തില്‍ എത്തിയ ശരണ്യ ചെറിയ സംരഭവുമായി കേരളത്തില്‍ ജീവിക്കുകയാണ്. ശരണ്യയെ കുറിച്ച് കൂടുതല്‍ അറിയാം...

ശരണ്യ കേരളത്തില്‍ എത്തിയിച്ച് മൂന്ന് വര്‍ഷമായി. വിദ്യാഭ്യാസത്തിന് ശേഷം ഒരുപാട് ജോലികള്‍ ചെയ്ത ശരണ്യ ഇപ്പോള്‍ കേരളത്തില്‍ എത്തി മൂന് കച്ചവടം ചെയ്യുകയാണ്. സ്വന്തമായി ബിസ്നസ് ചെയ്യണമെന്ന് തന്റെ പണ്ടുമുതലുള്ള ആഗ്രഹമാണ് ഇപ്പോള്‍ സഫലമായതെന്ന് ശരമ്യ പറയുന്നു.

image credit: Flowers oru kodi
ദുല്‍ഖര്‍ സല്‍മാനെ കാണാന്‍ വേണ്ടിയാണ് ശരണ്യ കേരളത്തില്‍ എത്തുന്നത്. ദുല്‍ഖറിനെ ഒരുപാട് ഇഷ്ടമാണെന്ന് ശരണ്യ പറയുന്നു. തന്റെ ജീവിതത്തില്‍ ഒരുപാട് ദുരന്തങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കോളേജില്‍ പഠിക്കുമ്പോള്‍ തനിക്ക് ഒരു പ്രണയമുണ്ടായിരുന്നു. ആ പ്രണയത്തിന് ശേഷം അയാളെ വിവാഹം ചെയ്തു. എന്നാല്‍ പ്രണയിച്ചപ്പോള്‍ കണ്ട ആളായിരുന്നില്ല വിവാഹത്തിന് ശേഷമെന്ന് ശരണ്യ പറയുന്നു.

സ്ത്രീധനത്തിന്റെ പേരും പറഞ്ഞ് ഒരുപാട് അനുഭവിച്ചു. ആത്മഹത്യ ചെയ്യാന്‍ വരെ ശ്രമിച്ചു. എന്നെയും എന്റെ ഫാമിലിയെയും അവരുടെ കുടുംബം ഒരുപാട് അപമാനിച്ചു. വിവാഹം കഴിഞ്ഞ് ഒരു മൂന്ന് മാസം പോലും ഞാന്‍ അവിടെ സന്തോഷമായിട്ട് ജീവിച്ചിട്ടില്ല. പ്രണയിക്കുമ്പോള്‍ വേറൊരു മുഖമായിരുന്നു, എന്നാല്‍ വിവാഹത്തിന് ശേഷം മറ്റൊരു മുഖമായിരുന്നു.

മൂന്ന് മാസമാണ് ഞങ്ങള്‍ ഒരുമിച്ച് ജീവിച്ചത്. തന്നെ ഉപദ്രവിക്കാന്‍ തുടങ്ങി. തല്ലുമായിരുന്നു. ഇതൊക്കെ സഹിക്കാന്‍ പറ്റാതെ വന്നതോടെ ഞാന്‍ എന്റെ വീട്ടില്‍ വന്നു നിന്നു. ആകെ ഡിപ്രഷന് വന്ന അവസ്ഥയിലായിരുന്നു താന്‍ ചാര്‍ലി സിനിമ കണ്ടത്. ആ സിനിമ കണ്ടപ്പോള്‍ തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.

അതിന് ശേഷം എനിക്ക് തോന്നി നമ്മള് എന്തിന് മരിക്കണം. നമുക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കാം. ഒരു തെറ്റ് സംഭവിച്ചു പോയി. അതിന് വേണ്ടി നമ്മുടെ ജീവിതം അവസാനിപ്പിക്കേണ്ട ആവശ്യമില്ലെന്ന് തോന്നി. ആരു വേണമെങ്കിലും എന്തു വേണമെങ്കിലും പറഞ്ഞോട്ടെ നമുക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കാം എന്ന ചിന്ത വന്നെന്നും ശരണ്യ പറഞ്ഞു.

റേഡിയോ ജോക്കിയാകണമെന്ന ആഗ്രഹവും തനിക്കുണ്ടായിരുന്നു. കോയമ്പത്തൂര്‍ ഓള് ഇന്ത്യ റേഡിയോ ഒഴിവ് വന്നപ്പോള്‍ പരീക്ഷ എഴുതി പാസായി. രണ്ട് വര്‍ഷം അവിടെ ആര് ജെ ആയി ജോലി ചെയ്തിട്ടുണ്ട്. പിന്നീടാണ് തനിക്ക് കേരളത്തിലേക്ക് വരണമെന്ന ആഗ്രഹം വന്നത്. കേരളത്തെ വലിയ ഇഷ്ടമാണെന്ന് ശരണ്യ പറയുന്നു.

പിന്നെ ദുല്‍ഖറിനെ കാണണമെന്ന ആഗ്രഹം കൊണ്ട് ഞാന്‍ ഇവിടെ എത്തി. എന്റെ അനിയന്റെ സുഹൃത്തിന്റെ സഹായത്താല്‍ താന്‍ ദുല്‍ഖറിനെ നേരിട്ട് കണ്ടെന്ന് ശരണ്യ പറഞ്ഞു. അന്ന് കണ്ടപ്പോള്‍ ഫോട്ടോയൊക്കെ എടുത്തിരുന്നു. കൊച്ചി മുഴുവന്‍ കറങ്ങി. കൊച്ചി ഒരുപാട് ഇഷ്ടപ്പെട്ടു. ഇവിടെ ജോലി ചെയ്യാമെന്ന് വിചാരിച്ച് കുറച്ച് ജോലികളൊക്കെ ചെയ്തു.

എന്നാല്‍ ജോലിയൊന്നും ഇഷ്ടപ്പെട്ടില്ല. ജോലി ചെയ്തിട്ട് സംതൃപ്തിയില്ല. ശമ്പളവും വളരെ കുറവ്. ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തു. അവിടെയുള്ള മുതലാളിയൊക്കെ മോശമായി പെരുമാറി. അന്ന് ആ ജോലി നിര്‍ത്തി വേറൊരു ജോലി ചെയ്തു. വേറെ നാട്ടില്‍ ഒറ്റയ്ക്ക് വന്ന് ജോലി ചെയ്യുമ്പോള്‍ ചില മോശം സ്വഭാവമുള്ള ആണുങ്ങള് അങ്ങനെ വന്ന് കാണിക്കുമെന്ന് ശരണ്യ പറഞ്ഞു.
-
വേനൽക്കാലത്ത് ചൊറിച്ചിലും ചുവന്നപാടുകളും ഒക്കെ പമ്പ കടക്കും; ഈ ഔഷധങ്ങൾ ഒന്ന് പരീക്ഷിക്കൂ..! -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ്












Click it and Unblock the Notifications