പുറത്തായതല്ല, പുറത്താക്കി, പിന്നിൽ കളിക്കുന്ന 'നല്ലവനായൊരു ഉണ്ണി',പണികൊടുത്തിരിക്കും'; വൈബർ ദേവു
ബിഗ് ബോസ് സീസൺ 5 ൽ തുടക്കത്തിൽ കടുത്ത മത്സരം കാഴ്ച വെച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു വൈബർ ഗുഡ് ദേവു എന്ന് അറിയപ്പെടുന്ന ശ്രീദേവി. എന്നാൽ തുടക്കത്തിലെ ആവേശം നിലനിർത്തി പോരാൻ ദേവുവിന് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം താരം ബിഗ് ബോസിൽ നിന്ന് പുറത്തായിരിക്കുകയാണ്.
ഇപ്പോഴിതാ പുറത്തായതിന് പിന്നാലെ സഹമത്സരാർത്ഥിയായ വിഷ്ണുവിനെതിരെ പൊട്ടിത്തെറിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദേവു. ബിഗ് ബോസിൽ വിഷ്ണുവുമായി അടുപ്പം സൂക്ഷിച്ച വ്യക്തിയാണ് ദേവു. എന്നാൽ തന്റെ മകൾക്ക് അടക്കം കടുത്ത മാനസിക സംഘർഷം ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് സൈബർ മീഡിയ ആക്രമണം ഉണ്ടായെന്നും പിന്നിൽ വിഷ്ണുവിന്റെ ടീമാണെന്നും പറയുകയാണ് ദേവു. ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ദേവുവിന്റെ പ്രതികരണം. വായിക്കാം

നമ്മൾ ചിന്തിക്കുന്നത് പോലെ അല്ല ബിഗ് ബോസ്. ഒരു കാര്യവും പ്ലാൻ ചെയ്ത് പോകാൻ പറ്റില്ല. ശരീരവും മൈന്റും ബ്ലോക്ക് ചെയ്ത് റിയാക്ട് ചെയ്തോ എന്ന് പറഞ്ഞാൽ എന്താകും അവസ്ഥ. അതാണ് അവിടെ നടന്നത്. നല്ല രീതിയിൽ പോകുകയാണെങ്കിൽ പോലും ഒരു ടാസ്ക് തന്ന് ബിഗ് ബോസ് അത് പൊളിച്ചടുക്കും.
ഞാൻ ഞാനായിട്ട് തന്നെയാണ് അവിടെ നിന്നത്. എവിക്ട് ആയതിൽ വ്യക്തിപരമായി ഞാൻ കൺവിൻസ്ഡ് അല്ല. ഒരു മനുഷ്യനെന്ന നിലയ്ക്ക് അപ്പ് ആന്റ് ഡൗൺ ഉണ്ടാകും. പുറത്ത് നിന്ന് പറയുന്നവർക്ക് രസമാണ്. ഗെയിം വളരെ ടഫ് തന്നെയാണ്. ഞാൻ ഒന്ന് ഓണായി വന്നപ്പോഴാണ് പുറത്തായത്. എന്നെ പുറത്താക്കിയതാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ബിഗ് ബോസ് നടക്കുന്നത് പുറത്താണ്. വ്യക്തിപരമായി എടുത്ത് ആളുകൾ കളിക്കുകയാണ്.ഞാൻ ഇപ്പോൾ ഇറങ്ങേണ്ട ആളാണെന്ന് ഞാൻ കരുതുന്നില്ല. ഞാൻ പിആർ വർക്കൊന്നും ചെയ്തിട്ടില്ല. പിആർ വർക്ക് ഇൻഡയറക്ട് ആയി നടക്കുന്നുണ്ടെന്നാണ് കാല് കുത്തിയപ്പോൾ മനസിലായത്.
ഞാൻ ഒരു മൂന്ന് വീഡിയോ റീ എൻട്രി റിലേറ്റ് ചെയ്തിട്ട് ഇട്ടിരുന്നു. എനിക്ക് തിരിച്ച് കയറണമെന്ന് നല്ല ആഗ്രഹമുണ്ട്. ചാൻസ് കിട്ടിയാൽ കയറും. അത് സംബന്ധിച്ച് വീഡിയോ ഇട്ടപ്പോൾ എസ് എ കോമ്പറ്റീഷൻ പോലെയായിരുന്നു അതിന് താഴെയുള്ള കമന്റ്സ്,. അതും മൂന്ന് വീഡിയോയ്ക്ക് താഴേയും ഒരു സമയത്ത് ഒരേ കമന്റ്സ്. ഒരു ഉണ്ണി തലപ്പത്ത് ഇരുന്ന് കളിക്കുന്നുണ്ടെന്ന് വ്യക്തമാണ്.
ഞാൻ ബിഗ് ബോസിൽ ആയിരുന്നപ്പോൾ ഇവരുടെ ഈ വീഡിയോസും കമന്റ്സും കാരണം മകൾക്ക് വിറയലും പനിയും കാരണം ആശുപത്രിയിൽ വരെ പോകേണ്ടി വന്നു. അത് ആരാണെങ്കിലും ഞാൻ പണികൊടുക്കും. ഗെയിം ഗെയിമായിട്ട് തന്നെ എടുക്കണം. എന്നാൽ എന്റെ വീടിനകത്ത് പോലും ഇതൊക്കെ എത്തിയെന്നുണ്ടെങ്കിൽ അതാരാണെങ്കിലും അവനെ എനിക്ക് കണ്ടുപിടിച്ചേ പറ്റൂ. കാരണം ഈ ഉണ്ണിക്കും ഉണ്ടാകുമല്ലോ കുടുംബവും കാര്യങ്ങളും.
മകൾ ഒരു പ്രിമെച്വർ ബേബിയായിരുന്നു. അവൾക്ക് അവളുടേതായ പ്രശ്നങ്ങൾ ഉണ്ട്. കുഞ്ഞിനെ ഒഴിവാക്കാമായിരുന്നു അവർക്ക്. കമന്റ്സ് ഇടാൻ എല്ലാവർക്കും പറ്റും. എന്റെ കുഞ്ഞിനെ വരെ ഇതിലേക്ക് വലിച്ചിട്ട് കമന്റിട്ടയാളെ എന്ത് സംഭവിച്ചാലും കണ്ടുപിടിക്കും. എന്തിനാണ് കേസ്? ആരാണ് ഇതിന് പിന്നിലെന്ന് കണ്ടുപിടിക്കാനൊക്കെ വളരെ എളുപ്പമാണ്.
വിഷ്ണുവിന്റെ ടീമാണ് പിന്നിലെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.എന്റെ പങ്കാളിയുടെ അടുത്തേക്ക് പോയി മാതാപിതാക്കളുടേ അടുത്തേക്ക് പോയി ഞാൻ മാറ്റി വെയ്ക്കാം.കാരണം അവരൊക്കെ അത്യാവശ്യം ചിന്തിക്കാൻ കഴിയുന്ന ആളുകളാണ്. പക്ഷേ മകളെ ഹോസ്പിറ്റൽ വരെ എത്തിച്ചവനെ വെറുതെ വിടില്ല.
വിഷ്ണു അറിഞ്ഞിട്ടാണെങ്കിലും അറിഞ്ഞില്ലെങ്കിലും ആരാണെങ്കിലും കണ്ടുപിടിക്കും'.












Click it and Unblock the Notifications