എന്റെ വീഡിയോ കണ്ട് ഒരാള്‍ ആത്മഹത്യയില്‍ നിന്നും മടങ്ങി; അതിലും വലുതായി എന്ത് വേണം: കാര്‍ത്തിക് സൂര്യ
ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളി വ്ലോഗര്‍മാര്‍ക്കിടയില്‍ തന്റേതായ ഇടം കണ്ടെത്താന്‍ സാധിച്ച വ്യക്തിയാണ് കാര്‍ത്തിക് സൂര്യ. മറ്റുള്ളവര്‍ ചെയ്യുന്നതില്‍ നിന്നും വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്താണ് അദ്ദേഹം ശ്രദ്ധേയനായത്. അതുകൊണ്ട് തന്നെ അനുകൂലിക്കുന്നവര്‍ക്കൊപ്പം വിമര്‍ശകരും നിരവധിയാണ്. എന്നാല്‍ വിമര്‍ശനങ്ങള്‍ കാര്യമാക്കാതെ തന്റേതായ വഴി വെട്ടിത്തുറന്ന് മുന്നോട്ട് പോകുന്ന കാര്‍ത്തിക സൂര്യ ഇന്ന് മഴവില്‍ മനോരമയിലെ 'ഒരു ചിരി ഇരു ചിരി ബംപര്‍ ചിരി' എന്ന ഷോയുടെ അവതാരകനായി ടെലിവിഷന്‍ രംഗത്തും നിറ സാന്നിധ്യമാണ്.
ഇപ്പോഴിതാ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് മുന്നോട്ട് വന്നിരിക്കുകയാണ് ആരാധകരുടെ പ്രിയതാരം. മഴവില്‍ മനോരമയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കാര്‍ത്തിക് സൂര്യ.

വ്ലോഗിങ് തുടങ്ങിയിരുന്നില്ലെങ്കില്‍ ജീവിതം ഇപ്പോള്‍ എവിടെ എത്തുമായിരുന്നു എന്നതിനെ കുറിച്ച് ഒരു ഐഡിയയും ഇല്ലെന്നാണ് കാര്‍ത്തിക് സൂര്യ അഭിപ്രായപ്പെടുന്നത്. എന്തെങ്കിലും ഒരു ബിസിനസ് സ്വന്തമായി ചെയ്യണം എന്നതായിരുന്നു അന്നത്തെ ആഗ്രഹം. അങ്ങനെ ഒരു ബിസിനസ് തുടങ്ങുകയും ചെയ്തു. എന്നാല്‍ അതില്‍ സംതൃപ്തനായിരുന്നില്ല. അങ്ങനെയാണ് വ്ലോഗിങ്ങിലേക്ക് കടന്ന് വരുന്നത്. 2017 നവംബർ 1ന് ആയിരുന്നു ആദ്യത്തെ വ്ലോഗ്. അതാണ് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ഇവിടെ എത്തി നിള്‍ക്കുന്നത്.

വീണ്ടുമൊരു നവംബര്‍ ഒന്ന് വരുമ്പോള്‍ പ്രത്യേകിച്ച് എന്തെങ്കിലും ഒക്കെ ചെയ്യണമെന്നുണ്ട്. വ്ലോഗര്‍ എന്ന നിലയില്‍ വിജയിച്ചു എന്ന് പറയാന്‍ കഴിയുമോ എന്ന് അറിയില്ല. ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ ഉണ്ട്. വിജയിച്ചു എന്ന് ചിന്തിച്ച് തുടങ്ങുന്നതോടെ വളരാനുള്ള സാധ്യത ഇല്ലാതാകുമെന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് തന്നെ ഞാന്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു, മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു എന്ന് പറയുന്നതാണ് ശരി.

മറ്റുള്ളവര്‍ എന്ത് പറയും എന്ന് വിചാരിച്ച് ഒരു കാര്യവും ചെയ്യാതിരിക്കരുത്. അങ്ങനെ ആരെങ്കിലും എന്തെങ്കിലും ചെയ്യാതിരുന്നാല്‍ അതായിരിക്കും നമ്മുടെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട കാര്യം നമുക്ക് എന്താണോ ഇഷ്ടം അതു ചെയ്യുക. മറ്റുള്ളവർ എന്തെങ്കിലും പറയട്ടേ അതൊന്നും നമ്മള്‍ നോക്കേണ്ടതില്ല. കേരളത്തിലെ ആദ്യ ലൈഫ്സ്റ്റൈൽ വ്ലോഗർ ആണു ഞാൻ. അന്നു സ്വന്തം ലൈഫ് എടുത്തു കാണിച്ചപ്പോൾ ആർക്കും മനസ്സിലായില്ല.

ഒരുപാട് വിമര്‍ശനങ്ങള്‍ വന്നിരുന്നു. നിന്റെ ജീവിതം കണ്ടിട്ട് ഞങ്ങള്‍ക്ക് എന്ത് നേട്ടം എന്ന ചിന്തയായിരുന്നു പലര്‍ക്കും. പലരും വളരെ രൂക്ഷമായിട്ടായിരുന്നു പ്രതികരിച്ചത്. പക്ഷെ ആ കമന്റുകള്‍ നോക്കി വെറുതെ ഇരിക്കാന്‍ ഞാന്‍ തയ്യാറായില്ല. അങ്ങനെ അന്ന് വെറുതെ ഇരുന്നെങ്കില്‍ ഇന്ന് ഇവിടെ എത്തുമായിരുന്നില്ല. നമുക്ക് ഇഷ്ടമുള്ളത് ചെയ്യുക. അത് ഇഷ്ടപ്പെടുന്ന ഒരു കൂട്ടം ആളുകൾ എവിടെയെങ്കിലും കാണുമെന്നും കാര്‍ത്തിക് സൂര്യ പറയുന്നു.

ഒരിക്കല്‍ ഗോവയില്‍ പോയപ്പോള്‍ ഒരു സബ്സ്ക്രൈബർ ട്രെയിൻ നമ്പർ നോക്കി സമയം കണ്ടെത്തി എനിക്ക് ഭക്ഷണവുമായി വന്നു. ട്രെയിന്‍ നമ്പര്‍ നേരത്തെ പങ്കുവെച്ചിരുന്നുവെങ്കിലും അത് കണ്ടപ്പോള്‍ എനിക്ക് അത്ഭുതം തോന്നി. അദ്ദേഹത്തെ ആത്മഹത്യയിൽനിന്നു മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത് എന്റെ ഒരു വിഡിയോ ആയിരുന്നുവെന്ന് പറഞ്ഞതാണ് അതിലേറേ അമ്പരിപ്പിച്ചത്.
Recommended Video

ആത്മഹത്യ ചെയ്യാനിരുന്നതിന് മുമ്പ് വെറുതെ യൂട്യൂബ് നോക്കിയപ്പോഴാണ് എന്റെ വീഡിയോ കാണുന്നത്. ഡൽഹിയിൽ ഞാൻ ലുങ്കിയുടുത്ത് നടക്കുന്ന വിഡിയോ ആയിരുന്നു അത്. അത്രയും വിഷമത്തിലായിരുന്നെങ്കിലും അതു കണ്ടു. പിന്നീട് എന്റെ മറ്റ് വീഡിയോകളും കണ്ടു. അങ്ങനെ അദ്ദേഹം ആത്മഹത്യ ചെയ്യാനാണ് വന്നതെന്ന കാര്യം മറന്ന് ജീവിതത്തിലേക്ക് തിരിച്ച് നടക്കുകയായിരുന്നു. അദ്ദേഹം എന്താണ് ചിന്തിച്ചതെന്ന് അറിയില്ല. അത് എന്തായാലും നമ്മൾ ചെയ്ത വിഡിയോ ഒരാളെ ജീവിതത്തിലേക്ക് തിരിച്ചു നടത്തി എന്നറിയുന്നതിലും വലുതായി എന്താണുള്ളതെന്നും അദ്ദേഹം കാര്‍ത്തിക് സൂര്യ ചോദിക്കുന്നു.


Click it and Unblock the Notifications
