Get Updates
Get notified of breaking news, exclusive insights, and must-see stories!

പറമ്പിലെ ബെഞ്ചിലുറങ്ങുന്ന സുധീരന്‍ ഫേസ്ബുക്കിലെ പുതിയ താരം

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ പഴയൊരു ഫോട്ടോയാണ് ഇപ്പോള്‍ ഫേസ്ബുക്കിലെ സംസാരവിഷയം. രണ്ടു പതിറ്റാണ്ട് മുമ്പൊരു തെരഞ്ഞെടുപ്പ് പര്യടനവേളയില്‍ പകര്‍ത്തിയ ചിത്രം അടുത്തിടെ ഫോട്ടോഗ്രാഫര്‍ സുധീരന് അയച്ചു കൊടുത്തിരുന്നു. അദ്ദേഹമിത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ ലൈക്കുകളും ഷെയറുകളുമായി ഫേസ്ബുക്കില്‍ ചിത്രം പടരുകയാണ്.

1996 ലെ ഒരു തെരഞ്ഞെടുപ്പ് വേളയിലായിരുന്നു ചിത്രം പകര്‍ത്തിയത്. അന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി എകെ ആന്റണിയും ലോക്‌സഭയിലേക്ക് വിഎം സുധീരനും മത്സരിക്കുന്നു. ഇരുവരും ഒരുമിച്ച് ആലപ്പുഴയില്‍ പര്യടനം നടത്തുന്നതിനിടെയായിരുന്നു ഫോട്ടോഗ്രാഫര്‍ സുധീരന്റെ ചിത്രമെടുത്തത്.

Post by VM Sudheeran.

ചിത്രത്തെക്കുറിച്ച് തന്റെ ഫേസ്ബുക്കില്‍ ഫോട്ടാഗ്രാഫര്‍ ബി ചന്ദ്രകുമാര്‍ പറയുന്നതിങ്ങനെയാണ്. തെരഞ്ഞെടുപ്പ് പര്യടനത്തിനിടയില്‍ ആലപ്പുഴയിലെ ഒരു വീട്ടില്‍ നേതാക്കള്‍ ഉച്ചഭക്ഷണം കഴിക്കുന്നുണ്ടെന്നറിഞ്ഞാണ് അവിടെ എത്തിയത്. ആന്റണിയെ വീട്ടുകാര്‍ക്കൊപ്പം കണ്ടെങ്കിലും സുധീരനെ കണ്ടില്ല. അദ്ദേഹം ഉച്ചയൂണ് കഴിഞ്ഞ് പറമ്പില്‍ ഒരു ബെഞ്ചില്‍ കിടന്നുറങ്ങുകയായിരുന്നു. അവിടെ നിന്നാണ് ചിത്രമെടുത്തത്. ചിത്രം മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

ഫോട്ടോ അയച്ചുതന്ന ഫോട്ടോഗ്രാഫര്‍ക്ക് സുധീരന്‍ ഫേസ്ബുക്കില്‍ നന്ദി പറഞ്ഞു. സംഭവം താന്‍ ഓര്‍ക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. കെപിസിസി പ്രസിഡന്റ് ആയശേഷം ഫേസ്ബുക്കില്‍ പേജ് തുറന്ന സുധീരന് സാമാന്യം നല്ല ആരാധകക്കൂട്ടമുണ്ട്. അതുകൊണ്ടുതന്നെ ചിത്രം പ്രചരിക്കാന്‍ അധികദിവസം വേണ്ടിവന്നതുമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+