പ്രിയപ്പെട്ട നടിക്ക് ഒരു വോട്ട് ചെയ്യൂ
മുംബൈ: ബോക്‌സോഫീസില്‍ തകര്‍ത്തുവാരുന്ന ചിത്രങ്ങളില്‍ നിന്ന് പോലും മികച്ച നടിമാരെ സൃഷ്ടിക്കുന്ന നാടാണ് ബോളിവുഡ്. നാട്ടിലാണെങ്കില്‍ ആള് കാണാത്തതും തീയറ്ററില്‍ കളിക്കാത്തതുമായ അവാര്‍ഡ് പടങ്ങള്‍ എന്നൊരു വിഭാഗം തന്നെയുണ്ട് മികച്ച നടിമാരെ തിരഞ്ഞെടുക്കാന്‍.
സീ സിനി അവാര്‍ഡിന്റെ പതിനാലാം എഡിഷനിലും സ്ഥിതി വ്യത്യസ്തമല്ല. ഇത്തവണയും സൂപ്പര്‍ നായികമാര്‍ ബോക്‌സോഫീസിലെ ബംബര്‍ ഹിറ്റുകളില്‍ നിന്ന് തന്നെയാണ്. ദീപിക പദുക്കോണാണ് മൂന്ന് ബ്ലോക് ബസ്റ്ററുകളുമായി മികച്ച നടിക്കുള്ള ചര്‍ച്ചകളില്‍ മുന്‍നിരയിലുള്ളത്.
എന്നാല്‍ ദീപിക പദുക്കോണിനോട് മത്സരിക്കാന്‍ ഇവിടെ ആളില്ലെന്ന് കരുതരുത്. മികച്ച നടി പട്ടത്തിനായി ദീപികയോട് മത്സരിക്കുന്നവര്‍ ആരൊക്കെയെന്ന് നോക്കൂ.

ദീപിക പദുക്കോണ്‍
മൂന്ന് ചിത്രങ്ങളിലായി മൂന്ന് നോമിനേഷനുകളാണ് 2013 ന്റെ ഭാഗ്യതാരമായ ദീപിക പദുക്കോണിന് ഉള്ളത്.

ചിത്രങ്ങള്‍
ചിത്രങ്ങള്‍ ചെന്നൈ എക്‌സ്പ്രസ്, രാം ലീല, യേ ജവാനി ഹേ ദീവാനി.

ശ്രദ്ധ കപൂര്‍
ശ്രദ്ധേയമായ പാട്ടുകളുമായെത്തിയ ആഷിക്കി രണ്ടിലെ നായിക ശ്രദ്ധ കപൂറും മികച്ച നടിക്കുള്ള മത്സരരംഗത്തുണ്ട്.

പരിണീതി ചോപ്ര
ശുദ്ധ് ദേശി റൊമാന്‍സിലെ അഭിനയമാണ് പരിണീതി ചോപ്രയ്ക്ക് പ്രതീക്ഷ നല്‍കുന്നത്.

സോനം കപൂര്‍
ധനുഷിന്റെ ബോളിവുഡ് ചിത്രം രഞ്ജാനയിലെ വ്യത്യസ്തമായ വേഷവുമായി സോനം കപൂറും മികച്ച നടിയാകാന്‍ ഒരുങ്ങുന്നു.












Click it and Unblock the Notifications