അഡ്‌വാണിജി അങ്ങനെ കോവിന്ദയായി.. വിടി ബൽറാം എംഎൽഎയ്ക്ക് സംഘിപൊങ്കാല, ഭൂലോകതോൽവിയെന്ന്!!

  • By: Kishor
Subscribe to Oneindia Malayalam

വി ടി ബൽറാം എം എൽ എയ്ക്ക് ഫേസ്ബുക്കിൽ പൊങ്കാല. ബി ജെ പി തങ്ങളുടെ രാഷ്ട്രപതി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിനോട് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചതോടെയാണ് വി ടി ബൽറാമിന് പണികിട്ടിയത്. അഡ്‌വാണിജി അങ്ങനെ കോവിന്ദയായി - എന്നായിരുന്നു വി ടിയുടെ പോസ്റ്റ്. അദ്വാനിയെ തഴഞ്ഞ് രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാർഥിയാക്കി എന്ന് ബൽറാം കളിയാക്കുന്നതിനോട് സോഷ്യൽ മീഡിയ പ്രതികരിക്കുന്നത് ഇങ്ങനെയാണ്...

സോ സെൽഫിഷ്... 'ഇന്ത്യൻ പൊള്ളാർഡ്' പാണ്ഡ്യയെ റണ്ണൗട്ടാക്കിയ സർ ജഡേജയെ വലിച്ചുകീറി സോഷ്യൽ മീഡിയ... ട്രോൾ ചെയ്ത് കൊല്ലുന്നു!!

അഡ്വാനിജിക്കു വേണ്ടി പോരാടുന്ന കോൺഗ്രസ്

അഡ്വാനിജിക്കു വേണ്ടി പോരാടുന്ന കോൺഗ്രസ്

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ രണ്ടു ശതമാനം വോട്ടു പോലും ഇല്ലാത്ത കമ്മ്യുണിസ്റ്റ് പാർട്ടി വരെ സ്വന്തമായി സ്ഥാനാർത്ഥിയെ നിർത്തും എന്നൊക്കെ പറയാൻ ഉള്ള ചങ്കുറ്റം കാണിച്ചു. എന്നിട്ടു ഇപ്പോളും രാഷ്ട്രപതിയെ നിർത്തണോ വേണ്ടയോ എന്ന് പോലും ഇതുവരെ തീരുമാനത്തിലെത്താത്ത പാർട്ടിയുടെ തൃത്താല രാജ്യത്തെ പ്രധാനമന്ത്രി, ഉറപ്പായും വിജയ സാധ്യതയുള്ള എൻഡിഐയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയെ കളിയാക്കുന്നു. അഡ്വാനിജിക്കു വേണ്ടി പോരാടുന്നു..

ആർഎസ്എസുകാരൻ രാഷ്ട്രപതി

ആർഎസ്എസുകാരൻ രാഷ്ട്രപതി

അങ്ങനെ ആർ എസ് എസുകാരൻ രാഷ്ട്രപതിയുമാകുന്നു. ഭാഗ്യമുണ്ടെങ്കിൽ ബലറാമിനും വോട്ട് ചെയ്യാം. മാധ്യമങ്ങളും, രാഷ്ട്രീയ നിരീക്ഷകരും, പ്രതിപക്ഷവും ചിന്തിക്കുകയും പ്രചരിപ്പിക്കുന്നതമായ ലിസ്റ്റല്ല മോദിയുടെ ചിന്തയിലും, പ്രവർത്തിയിലുമുള്ളത്. നിങ്ങൾ എനിയും കുറെ കാണാനും. ആ രാഹുലിനെ മാത്രം നേതാവായി കണ്ടു നടക്കുന്ന താങ്കളെ പോലുള്ള രാക്ഷ്ട്രീയയമല്ല ബി ജെ പിയുടേത്, ഒന്നല്ല ഒരായിരം നേതാക്കന്മാർ. ഹിന്ദി അറിയാത്തതിനാൽ പാവത്തിന് വടക്കോട്ടുള്ള കാര്യത്തിൽ വലിയ പുടിയില്ല!

 അദ്വാനി ജി രാഷ്ട്രപതി ആകും എന്ന് ആര് പറഞ്ഞു

അദ്വാനി ജി രാഷ്ട്രപതി ആകും എന്ന് ആര് പറഞ്ഞു

അത് എന്താ മലരാമ ഇയാളോട് ആരേലും പറഞ്ഞോ അദ്വാനി ജി രാഷ്ട്രപതി ആകും എന്ന്. നിന്റെയൊക്കെ ഗണ്ടികള് ഭരിക്കുന്ന ഇന്ത്യ അല്ല ഇതു ആണുങ്ങൾ ഭരിക്കുന്ന ഇന്ത്യ ആണ് ഇതു. അല്ലാതെ മദാമ്മയും മോനും തീരുമാനിക്കുന്നപോലെ കുടുംബക്കാര് മാത്രം അല്ല ഇവിടെ ഭരിക്കാൻ പോകുന്നത്.

ആദ്യം സ്വന്തം സ്ഥാനാർഥിയെ വെക്ക്

ആദ്യം സ്വന്തം സ്ഥാനാർഥിയെ വെക്ക്

യു.പി.എ യ്ക്ക് തിരഞ്ഞെടുപ്പിന് ശേഷം "ഗോവിന്ദ"യാവാനുള്ള ഒരു സ്ഥാനാർത്ഥിയെ കണ്ടെത്തിയിട്ട് പോരേ ബലരാമാ ഈ ഊളത്തരം. അദ്വാനിയെ ആക്കിയിരുന്നെങ്കിൽ പറയാമായിരുന്നു, ബാബ്റി മസ്ജിദ് പ്രതിയെ രാഷ്ട്രപതി ആക്കിയെന്ന്.. എന്താല്ലേ രാഷ്ട്രീയം

ആർഎസ്എസിന്റെ സവർണ്ണ ഫാസിസം

ആർഎസ്എസിന്റെ സവർണ്ണ ഫാസിസം

ഒരു ദളിതനുമേൽ ഇന്ത്യാ മഹാരാജ്യത്തിന്റെ മുഴുവൻ ഭാരവും കെട്ടി വയ്ക്കാൻ തീരുമാനിച്ചതിലൂടെ ദളിതൻ എന്നും ഭാരം ചുമക്കേണ്ടവനാണെന്ന സവർണ്ണ വിഭാഗത്തിന്റെ ചിന്താഗതിയാണ് ബി ജെ പി ഇവിടെ അടിവരയിട്ട് ഉറപ്പിക്കുന്നത്.... എന്താല്ലേ.

വല്ല്യ വല്ല്യ കാര്യങ്ങളൊക്കെ ആലോചിക്കണോ

വല്ല്യ വല്ല്യ കാര്യങ്ങളൊക്കെ ആലോചിക്കണോ


ഓ, പ്രൈം മിനിസ്റ്റർ ഓഫ് തൃത്താല റിപ്പബ്ലിക്. ആദ്യംകെ.പി.സി.സി ക്ക് സ്ഥിരമായിട്ട് ഒരു പ്രസിഡന്റിനെ കണ്ട് പിടിക്ക് മലരാമാ.. പ്രസിഡന്റിന്റെ കാര്യം ഒക്കെ തിരഞ്ഞെടുക്കാൻ പാങ്ങുള്ളവർ നോക്കിക്കോളും. വല്ല്യ വല്ല്യ കാര്യങ്ങളൊക്കെ ആലോചിച്ച് നിങ്ങ ബേജാറാവണ്ട ബ്രോ.

തള്ള് വരാൻ പോകുന്നേ ഉള്ളൂ

തള്ള് വരാൻ പോകുന്നേ ഉള്ളൂ

ഇ ശ്രീധരനെ മെട്രോ ചടങ്ങിൽ നിന്നും പ്രധാനമന്ത്രി മാറ്റിയപ്പോൾ അതിനെ ന്യായീകരിക്കാനായി അദ്ദേഹത്തെ രാഷ്ട്രപതിയാക്കാൻ പോകുന്നു എന്ന് തള്ളിവിട്ട ചാണക സന്കികളൊക്കെ എവിടെ പോയി ഒളിച്ചു..? 1946 ലെ സ്വതന്ത്ര സമരത്തിൽ മോദിജിക്കും കുമ്മനംജിക്കും ഒപ്പം തോളോട് തോൾ ചേർന്ന് പോരാടിയ കോ വിന്ദ്ജി .... തള്ള് തുടങ്ങാൻ പോണേ ഉള്ളു

എന്തൊരു തോല്‍വിയാണ്

എന്തൊരു തോല്‍വിയാണ്

എന്തിനെയും വിമർശിക്കും എന്ന മനോഭാവം ഉപേക്ഷിക്കണം ബ്രോ, നല്ലതിനെ സന്തോഷത്തോടെ സ്വീകരിക്കാനുള്ള പക്വത ഒരു പാർട്ടി പ്രവർത്തകന് ഇല്ലെങ്കിലും അങ്ങയെ പോലുള്ള ജനപ്രതിനിധികൾക്ക് ഉണ്ടാകണം. രാഷ്ട്രീയത്തിനപ്പുറം ജനങ്ങൾ മനസ്സിൽ കൊണ്ടുനടക്കും.. നി എന്ത് തോൽവി ആടാ മുത്തേ , ദളിത വിരുദ്ധ പാർട്ടി എന്ന് 24 മണിക്കൂറും അലറിട്ടു ദലിതനെ പ്രസിഡന്റ് ആക്കിയപ്പോ , അതല്ല പുള്ളിക് അഡ്വാനിക്കില്ലാത്ത വിഷമം ആണ് , ഉള്ളിൽ സങ്കടം ഉണ്ടല്ലേ

പ്രതിഭ പാട്ടീലിന്റെ നിയമനം എന്തായിരുന്നു

പ്രതിഭ പാട്ടീലിന്റെ നിയമനം എന്തായിരുന്നു


അസൂരിക്കാരി അന്റോണിയ മൈനോയുടെ വിനീത വിധേയ ആയിരുന്ന പ്രതിഭ പാട്ടീലിന്റെ നിയമനം എന്തായിരുന്നു സാര്‍ ? ലോകം ചുറ്റിയ സഞ്ചാരി ; അതും കുഞ്ഞുകുട്ടി പരാധീനങ്ങളോടെ , എന്നാ നിലയില്‍ യാത്രാവിവരണ ഗ്രന്ഥം എഴുതാനുള്ള വിഭവശേഷി കൈമുതലായുള്ള പ്രതിഭ പാട്ടീല്‍ രാഷ്ട്രപതി ആയ കാലത്ത് സമൂഹ മാധ്യമങ്ങള്‍ ശക്തമായിരുന്നില്ല ല്ലേ ..

കുരുട്ടു ബുദ്ധിയാണെലും അടിപൊളി

കുരുട്ടു ബുദ്ധിയാണെലും അടിപൊളി

പ്രശംസിച്ചേ പറ്റു സംഘികളെ , ഗുജറാത്തിൽ മുസ്ലിങ്ങളെ കൂട്ടക്കൊല്ല ചെയ്തതിനു പിന്നാലെ അബ്ദുൾ കലാം..... ദിളിത് പീഡനങ്ൾ രാജ്യത്ത് നിത്യസംഭവമായിരിക്കുന്ന വേളയിൽ തലയൂരാനായി ഗോവിന്ദ്.. പ്രതിപക്ഷത്തിന്ന് ഒരു ആപ്പ ..... കുരുട്ടു ബുദ്ധിയാണെലും അടിപൊളി.... ഈ മികവ് ഭരണകാര്യങ്ങളിൽ കാണിച്ചിരുന്നെങ്കിൽ ചുമ്മാ ആശിച്ചു പോകുന്നു

സങ്കടം സഹിക്കാൻ പറ്റുന്നില്ലല്ലോ

സങ്കടം സഹിക്കാൻ പറ്റുന്നില്ലല്ലോ

അദ്വാനി ഭക്തർക്ക് സങ്കടം സഹിക്കാൻ വയ്യ... അത് സംഘികൾ സഹിച്ചു.. അദ്വാനിയെ ആക്കിയാൽ പൊളിക്കാം എന്ന് ഉദ്ദേശിച്ചവർ മൂഞ്ചിയതായി അറിയിച്ചു കൊള്ളുന്നു... അദ്വാനി ഭക്തനും അനുയായികളും കൂട്ട കരച്ചിൽ നടത്തുന്ന നയന മനോഹര കാഴ്ച.

ബൽറാമിന്റെ മറുപടി

ബൽറാമിന്റെ മറുപടി

ഇത്‌ നല്ല കാര്യമായിത്തന്നെ ആണ്‌ കാണുന്നത്‌. ബാബറി മസ്ജിദ്‌ തകർത്തതടക്കം ഇന്ത്യയിലെ വർഗ്ഗീയ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ പ്രചാരകനെ സ്വന്തക്കാർ തന്നെ ചവിട്ടിത്തേച്ചത്‌ കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നുണ്ട്‌. വിതച്ചതേ കൊയ്യൂ. - വിമർശനങ്ങളോട് വി ടി ബല്‍റാം മറുപടി പറയുന്നത് ഇങ്ങനെയാണ്.

English summary
VT Balram MLA's Facebook post get trolled after NDA announce President candidate.
Please Wait while comments are loading...