പി ജയരാജന്‍ കുമ്പിടിയാണ് എന്ന് വിടി ബല്‍റാം എംഎല്‍എ, ട്രോളുകള്‍!

ആരാണ് പി ജയരാജന്‍. എന്താണ് പി ജയരാജന്‍ എന്നൊക്കെ ചോദിക്കുന്നതിലും എത്രയോ എളുപ്പമാണ് എന്താണ് പി ജയരാജന്‍ അല്ലാത്തത് എന്ന് ചോദിക്കുന്നതാണ്. അത്രയ്ക്കും അധികമാണ് സോഷ്യല്‍ മീഡിയയിലെ സി പി എം ഭക്തര്‍ പി ജയരാജന് ചാര്‍ത്തിക്കൊടുത്തിട്ടുള്ള വിശേഷണങ്ങളും വേഷങ്ങളും. ചോരച്ചാലുകള്‍ നീന്തിക്കയറിയ ആള്‍ എന്നൊക്കെയല്ലേ അടിച്ചുവിട്ടിരിക്കുന്നത്.

അപ്പോള്‍ പിന്നെ ട്രോളുകളുടെ ആശാനും കോണ്‍ഗ്രസ് എം എല്‍ എയുമായ വി ടി ബല്‍റാം എം എല്‍ എയ്ക്ക് പി ജയരാജന്‍ സഖാവിനെ ഒന്ന് ട്രോളാന്‍ തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റുമോ. ശ്രീകൃഷ്ണനായി തേര് തെളിക്കുന്നത് കണ്ടവരുണ്ട്. ആഭ്യന്തരനായി സല്യൂട്ട് സ്വീകരിക്കുന്നത് കണ്ടവരുണ്ട്... കുമ്പിടിയാണേ്രത കുമ്പിടി എന്ന് പറഞ്ഞാണ് വി ടി, പി ജയരാജനെ ട്രോളിയത്. അതാകട്ടെ സോഷ്യല്‍ മീഡിയയ്ക്ക് ക്ഷ പിടിക്കയും ചെയ്തു. സംഭവം ഇങ്ങനെ..

ആരൊക്കെയാണ് പി ജയരാജന്‍

ആരൊക്കെയാണ് പി ജയരാജന്‍

ശ്രീകൃഷ്ണനായി തേര് തെളിക്കുന്നത് കണ്ടവരുണ്ട്. ആഭ്യന്തരനായി സല്യൂട്ട് സ്വീകരിക്കുന്നത് കണ്ടവരുണ്ട് - ജയരാജനെ വെച്ച് സി പി എം ഭക്തര്‍ ഇറക്കിയ രണ്ട് പോസ്റ്ററുകളെ ട്രോളിയതാണ് എം എല്‍ എ. ആരും തെറ്റിദ്ധരിക്കരുത്. രണ്ട് പോസ്റ്ററിലും ഒപ്പമുണ്ടായിരുന്നത് സാക്ഷാല്‍ പിണറായി വിജയനാണ്.

കഴിഞ്ഞില്ല വീരസ്യം

കഴിഞ്ഞില്ല വീരസ്യം

ആശുപത്രിക്കിടക്കയിലും വിപ്ലവ പ്രവര്‍ത്തനം നടത്തുന്നത് കണ്ടവരുണ്ട്. നാടന്‍ ബോംബും ഫാക്ടറി ബോംബും തമ്മിലുള്ള വ്യത്യാസം വിശദീകരിക്കുന്നത് കണ്ടവരുണ്ട് എന്നൊക്കെയാണ് വി ടി ബല്‍റാം പി ജയരാജനെ കളിയാക്കുന്നത്.

കുമ്പിടിയാണത്രെ

കുമ്പിടിയാണത്രെ

ഇതുവരെ ആള് കുമ്പിടിയാ കുമ്പിടി. പക്ഷേ, ഇനിയങ്ങോട്ട് എന്തൊക്കെ കാണേണ്ടി വരുമോ ആവോ. തീപ്പന്തങ്ങള്‍ ഉണ്ടാവ്വോ, കേരളം കത്ത്വോ - എന്ന ആശങ്കയോടെയാണ് വി ടി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

നെഞ്ച് വേദന വരുന്ന ആള്‍

നെഞ്ച് വേദന വരുന്ന ആള്‍

സി ബി ഐ എന്ന് എഴുതിക്കാണിച്ചാല്‍ നെഞ്ച് വരുന്ന ആള്‍ - ഇതാണ് പി ജയരാജന്റെ ഇപ്പോഴത്തെ ഓണ്‍ലൈന്‍ മേല്‍വിലാസം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+