ഇതല്ലേ ഹീറോയിസം; വിടി ബല്‍റാം കൊലമാസ്സ്... പിണറായി വിജയന് സൂപ്പര്‍ ട്രോള്‍...
സോഷ്യല്‍ മീഡിയയില്‍ സജീവമായ രാഷ്ട്രീയക്കാരില്‍ പ്രമുഖനാണ് വി ടി ബല്‍റാം എം എല്‍ എ. പാര്‍ട്ടി പ്രവര്‍ത്തകരിലും കേവലം സ്റ്റാറ്റസുകളിലും മാത്രമല്ല, ഐ സി യു പോലുള്ള ട്രോള്‍ ഗ്രൂപ്പുകളിലുമുണ്ട് ബല്‍റാമിന് പിടി. ട്രോള്‍ ഗ്രൂപ്പുകളിലെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തും കമന്റടിച്ചും ബല്‍റാം ഈ രംഗത്ത് സുപരിചിതനാണ്. അങ്ങനെയുള്ള ബല്‍റാം ഒരു ട്രോളിറക്കിയാല്‍ അത് വെറുതെ ആകില്ലല്ലോ.
മുഖ്യമന്ത്രി പിണറായി വിജയനെയാണ് വി ടി ബല്‍റാം എം എല്‍ എ ഫേസ്ബുക്ക് സ്റ്റാറ്റസിലൂടെ ട്രോള്‍ ചെയ്തിരിക്കുന്നത്. തലശ്ശേരിയില്‍ ദളിത് സഹോദരിമാര്‍ക്കെതിരെ നടന്ന ആക്രമണങ്ങളില്‍ പ്രതികരിക്കാന്‍ മടിച്ച പിണറായിയെ സോഷ്യല്‍ മീഡിയ മൊത്തം കളിയാക്കുകയാണ്. തൊട്ടുപിന്നാലെ പിണറായി വിജയന്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് തലവനെതിരെ സിറിയയില്‍ നടന്ന ആക്രമണത്തെ അപലപിച്ചതോടെ ട്രോളുകളുടെ എണ്ണവും കൂടി.

തലശ്ശേരി പോലുള്ള വിഷയങ്ങളില്‍ ഞാനെന്തിന് പ്രതികരിക്കണം. അതൊക്കെ വല്ല തുക്കടാ പോലീസുകാരും മറുപടി പറയേണ്ട ചീള് കാര്യങ്ങളല്ലേ. ഞാന്‍ സിറിയയിലെ കാര്യത്തില്‍ അഭിപ്രായം പറയുന്നുണ്ടല്ലോ. അതല്ലേ ഹീറോയിസം - ഇതായിരുന്നു വി ടി ബല്‍റാം എം എല്‍ എയുടെ പോസ്റ്റ്. പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റും അതിന് മറുപടിയായി നിതിന്‍ തോമസ് എന്നൊരാള്‍ എഴുതിയ കമന്റും ചേര്‍ത്താണ് വി ടി ബല്‍റാം പോസ്റ്റിട്ടിരിക്കുന്നത്.
മണിക്കൂറുകള്‍ക്കകം ആയിരക്കണത്തിന് പേര്‍ ഈ പോസ്റ്റ് ലൈക്ക് ചെയ്തു. നാന്നൂറോളം പേര്‍ ഷെയര്‍ ചെയ്തു. ഈ വിഷയത്തില്‍ ബല്‍റാം ഇടുന്ന ആദ്യത്തെ പോസ്റ്റല്ല ഇത്. നേരത്തെ, തലശ്ശേരി കുട്ടിമാക്കൂല്‍ വിഷയത്തില്‍ കേരളീയ പൊതുസമൂഹത്തോട് താന്‍ നേരിട്ടൊന്നും പറയേണ്ടതില്ലെന്നും അവിടത്തെ ലോക്കല്‍ സബ് ഇന്‍സ്‌പെക്റ്ററോ മറ്റ് പോലീസുകാരോ വിശദീകരിക്കേണ്ട ഗൗരവമേ വിഷയത്തിനുള്ളൂ എന്നുമാണോ ഇപ്പോഴും കേരളത്തിന്റെ മുഖ്യമന്ത്രി കരുതുന്നത് - എന്നും എം എല്‍ ചോദിച്ചിരുന്നു.


Click it and Unblock the Notifications
