കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈബര്‍ സഖാത്തികളെ ബഹുമാനിച്ചില്ലത്രെ... ഒന്ന് പോടേയ്... വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് ഭാഷ

Google Oneindia Malayalam News

തൃത്താല: സോഷ്യല്‍ മീഡിയയില്‍ ഏറ്റവും സജീവമായ രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് തൃത്താല എംഎല്‍എ ആയ വിടി ബല്‍റാം. പക്ഷേ എതിരഭിപ്രായം ഉന്നയിക്കുന്നവരെ ബ്ലോക്ക് ചെയ്യുന്നത് ബല്‍റാമിന്റെ സ്ഥിരം ഏര്‍പ്പാടാണ് എന്നൊരു ആക്ഷേപമുണ്ട്.

ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഉണ്ടായ ഫേസ്ബുക്ക് ചര്‍ച്ചകള്‍ക്കൊടുവില്‍ തന്റെ നിലപാട് വ്യക്തമാക്കി ബല്‍റാം ഒരു പോസ്റ്റ് പ്രസിദ്ധീകരിയ്ക്കുകയും ചെയ്തു. എന്നാല്‍ ഇതിനൊക്കെ കാരണം ബല്‍റാമിന്റെ ഒരു പ്രയോഗമായിരുന്നു- 'സഖാവ് ച്യാച്ചി' !

ഇതേതുടര്‍ന്ന് നടന്ന ഫേസ്ബുക്ക് വാഗ്വാദത്തില്‍ ബല്‍റാം പറഞ്ഞ മറ്റ് ചില കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും വിവാദമാകുന്നത്. ഒരു എംഎല്‍എയ്ക്ക് ചേര്‍ന്ന ഭാഷയാണോ ഇത് എന്നാണ് ചോദ്യം.

സഖാവ് ച്യാച്ചി

സഖാവ് ച്യാച്ചി

ടിപി വധത്തെക്കുറിച്ച് ബല്‍റാം എപ്പോഴും പറയുന്നത് സംബന്ധിച്ച് രേഷ്മ ശശിധരന്‍ എഴുതിയ കമന്റിന് താഴെയായിരുന്നു 'സഖാവ് ച്യാച്ചി' പ്രയോഗം. 'തത്കാലം ആ കഷ്ടം ഞാനങ്ങ് സഹിച്ചു. സഖാവ് ച്യാച്ചി ചെല്ല്' എന്നായിരുന്നു ബല്‍റാമിന്റെ മറുപടി.

ഓണ്‍ലൈന്‍ ചര്‍ച്ച

ഓണ്‍ലൈന്‍ ചര്‍ച്ച

ബല്‍റാമിന്റെ സഖാവ് ച്യാച്ചി പ്രയോഗം ഓണ്‍ലൈന്‍ ലോകത്ത് വലിയ ചര്‍ച്ചയായി. തുടര്‍ന്നായിരുന്നു വിശദീകരണ പോസ്റ്റ്.

ബോക്കാപ്പീസര്‍

ബോക്കാപ്പീസര്‍

എതിരഭിപ്രായം പറയുന്നവരെ ബ്ലോക്ക് ചെയ്യുന്നു എന്ന് പറഞ്ഞ് ബല്‍റാമിനെ 'ബ്ലോക്കാപ്പീസര്‍' എന്നാണ് ചിലര്‍ പരിഹസിയ്ക്കുന്നത്.

ച്യാച്ചിയില്‍ തീര്‍ന്നില്ല

ച്യാച്ചിയില്‍ തീര്‍ന്നില്ല

'സഖാവ് ച്യാച്ചി' പ്രയോഗത്തില്‍ ബല്‍റാം ഈ ചര്‍ച്ച അവസാനിപ്പിച്ചില്ല. വിഷയത്തില്‍ നടത്തിയ മറ്റ് ചില പരാമര്‍ശങ്ങളാണ് ഇപ്പോള്‍ വിവാദമാകുന്നത്.

സൈബര്‍ സഖാത്തി

സൈബര്‍ സഖാത്തി

വല്ല്യ കാര്യായിപ്പോയി. സൈബര്‍ സഖാത്തിയെ ബഹുമാനിച്ചില്ലത്രെ- ബല്‍റാമിന്റെ ഒരു മറുപടി തുടങ്ങുന്നത് ഇങ്ങനെയാണ്.

ഒന്ന് പോടേയ്...

ഒന്ന് പോടേയ്...

ഒന്ന് പോടേയ്... നിന്റെയൊന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ തത്കാലം ഉദ്ദേശിയ്ക്കുന്നില്ല- അടുത്ത പ്രയോഗം

ചൊറിയാന്‍ വന്നാല്‍

ചൊറിയാന്‍ വന്നാല്‍

വിഷയാധിഷ്ഠിതമായ ഒരു ചര്‍ച്ചയില്‍ കാര്യമാത്ര പ്രസക്തമായി ഒന്നും പറയാനില്ലാതെ വന്നപ്പോള്‍ 'കഷ്ടം തന്നെ മൊതലാളി' എന്നൊക്കെ ഇങ്ങോട്ട് സിനിമ ഡയലോഗ് അടിച്ച് ചൊറിയാന്‍ വന്നാല്‍ 'ശരി സഖാവ് ച്യാച്ചി' എന്നല്ലാതെ മറ്റൊന്നും മറുപടി നല്‍കാനില്ല- മറ്റൊരു വാചകം.

സ്ത്രീവിരുദ്ധതയെങ്കില്‍ അങ്ങനെ തന്നെ

സ്ത്രീവിരുദ്ധതയെങ്കില്‍ അങ്ങനെ തന്നെ

ഇങ്ങനെയൊക്കെ പറയുന്നത് അസഹിഷ്ണുതയാണെങ്കില്‍ അങ്ങ, സ്ത്രീ വിരുദ്ധതയാണെങ്കില്‍ അങ്ങനെ. അതും വച്ച് ഒരു അയ്യായിരം സ്‌ക്രീന്‍ ഷോട്ട് എടുത്ത് പ്രചരിപ്പിക്ക്- ബല്‍റാം മറുപടി അവസാനിപ്പിയ്ക്കുന്നത് ഇങ്ങനെയാണ്.

എംഎല്‍എയ്ക്ക് ചേര്‍ന്ന ഭാഷ

എംഎല്‍എയ്ക്ക് ചേര്‍ന്ന ഭാഷ

ഒരു എംഎല്‍എയ്ക്ക് ചേര്‍ന്ന ഭാഷയാണോ ഇത് എന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ ഉന്നയിക്കുന്ന ചോദ്യം.

സോഷ്യല്‍ മീഡിയയിലെ ശബ്ദം

സോഷ്യല്‍ മീഡിയയിലെ ശബ്ദം

മിടുക്കനായ യുവ എംഎല്‍എ എന്ന് പേരെടുത്ത ആളാണ് ബല്‍റാം. സോഷ്യല്‍ മീഡിയയില്‍ ഒരു താര പ്രതിച്ഛായയും ബല്‍റാമിന് ഉണ്ട്.

English summary
VT Balram's comment of Facebook discussion makes controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X