ഭയത്തിന്‍റെ അങ്ങേത്തലയ്ക്കല്‍ കൊണ്ടെത്തിയ്ക്കുന്ന ഒരു സെല്‍ഫി വീഡിയോ കാണൂ(സ്വന്തം റിസ്ക്കില്‍)
സെല്‍ഫി കാലമാണല്ലോ ഇത്. സെല്‍ഫിയെടുക്കാത്തവരായി ആരും തന്നെ ഇല്ല. ഒരു ആത്മപ്രകാശനമല്ലേ സെല്‍ഫി. ഇങ്ങനെ സെല്‍ഫികള്‍ എടുക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്‌നമുണ്ടോ.
സെല്‍ഫി ഭ്രാന്തരപ്പറ്റി ഒട്ടേറെ പഠനങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. കൂടുതല്‍ ലൈക്കുകള്‍ ലഭിയ്ക്കുന്നതിന് വേണ്ടി ജീവന്‍ പോലും പണയപ്പെടുത്തി സെല്‍ഫി എടുക്കുന്നവരുണ്ട്. തോക്ക് ഉപയോഗിച്ച് സെല്‍ഫി എടുത്തതിനിടെ വെടിയേറ്റ് മരിച്ചവര്‍ ഏറെയാണ്. ചുരുക്കത്തില്‍ സെല്‍ഫി രക്തസാക്ഷികള്‍ നമുക്ക് ചുറ്റും ഒട്ടേറെയുണ്ട്.

ഒരു സോംബി ഗെയിം ഇറക്കുന്നവര്‍ പ്രൊമേഷന് വേണ്ടി ഇറക്കിയ ഒരു സെല്‍ഫി വീഡിയോ വൈറലാവുകയാണ്. ഭയത്തിന്റെ അങ്ങേത്തലയ്ക്കല്‍ നിങ്ങളെ ഈ വീഡിയോ കൊണ്ടെത്തിയ്ക്കുമെന്നത് ഉറപ്പാണ്. സെല്‍ഫി എടുക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് ഈ വീഡിയോ കണ്ട് തന്നെ അറിയണം. അപ്പോള്‍ പിന്നെ വൈകേണ്ട വീഡിയോ കാണൂ.


Click it and Unblock the Notifications
