Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്ത് കൊണ്ട് നമ്മള്‍ അമൃത എന്ന മേഘ്‌നയെ ആഘോഷിക്കുന്നു?

സച്ചിനെ അറിയില്ല എന്ന് പറഞ്ഞ റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവയുടെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ട് നിറച്ചവരാണ് നമ്മള്‍ മലയാളികള്‍. ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം എന്ന പഴയ ചൊല്ല് ഫേസ്ബുക്കിലൂടെ അനുഭവിച്ചറിഞ്ഞവരില്‍ രാം ഗോപാല്‍ വര്‍മ വരെയുള്ളവര്‍ പെടും. പിന്നെയാണോ മേഘ്‌ന വിന്‍സന്റ് എന്ന ഒരു സീരിയല്‍ നടി.

ഒരു തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വരുന്ന ആള്‍ ചെയ്യേണ്ട അത്യാവശ്യ ഹോം വര്‍ക്ക് നടി മേഘ്‌ന ചെയ്തിട്ടില്ല എന്ന് സമ്മതിക്കാം. അതിലപ്പുറം അവര്‍ എന്ത് തെറ്റാണ് ചെയ്തത്. ഒരു രാഷ്ട്രീയക്കാരന് വേണ്ട വാക്ചാതുരിയോ പൊതുവിജ്ഞാനമോ ഒന്നും മേഘ്‌നയില്‍ ഉണ്ടായിരുന്നില്ല. അവര്‍ അവര്‍ക്കറിയാവുന്ന ഒരു ഉദാഹരണം പറഞ്ഞു. അതിനെ വെട്ടിമുറിച്ച് ഒരു ചാനലുകാരന്‍ കളിയാക്കി. അവിടെത്തുടങ്ങി പൊങ്കാല.

സീരിയല്‍ നടി, ബിജെപിക്കാരി എന്നിങ്ങനെ ഒരു ശരാശരി മലയാളിക്ക് കളിയാക്കാന്‍ വേണ്ടുന്ന എല്ലാം മേഘ്‌നയില്‍ ഉണ്ടായിരുന്നു എന്നത് തന്നെ കാര്യം. വിശദമായി കാണൂ...

സീരിയല്‍ നടിയല്ലേ അവള്‍ക്കിത്ര മതി...

സീരിയല്‍ നടിയല്ലേ അവള്‍ക്കിത്ര മതി...

അവളെന്നേ വിളിക്കൂ.. കാരണം മേഘ്‌ന ഒരു സീരിയല്‍ നടിയാണ്. വല്ലവന്റെയും കൂടി നടന്നും കിടന്നും ചെലവിന് സമ്പാദിച്ചാല്‍ പോരേ അവള്‍ക്ക്, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വരണോ - ഫേസ്ബുക്ക് ചര്‍ച്ചകളില്‍ അവളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്. കടുത്ത പൊളിറ്റിക്കള്‍ കറക്ട്‌നെസ് പറയുന്നവര്‍ക്ക് പോലുമുണ്ട് മേഘ്‌ന എന്ന സീരിയല്‍ നടിയോട് പുച്ഛം.

പറഞ്ഞതില്‍ എന്താണ് തെറ്റ്?

പറഞ്ഞതില്‍ എന്താണ് തെറ്റ്?

അരുവിക്കരയില്‍ കാറിലിരുന്ന് കണ്ണെഴുതാന്‍ കഴിയുന്നില്ല എന്ന് പരാതി പറഞ്ഞതായിരുന്നില്ല മേഘ്‌ന. മറിച്ച് അന്നാട്ടിലെ റോഡുകളുടെ സ്ഥിതിയെക്കുറിച്ച് ഭംഗ്യന്തരേണ അവതരിപ്പിച്ചതായിരുന്നു. അവരുടെ തൊഴില്‍ അഭിനയമാണ്. അതില്‍ മേക്കപ്പും വേണം. അതുമായി ബന്ധപ്പെടുത്തി ഒരുദാഹരണം പറഞ്ഞു. ഇ പി ജയരാജന്‍ ശുംഭന്‍ എന്ന് ജഡ്ജിയെ വിളിച്ചപ്പോള്‍ ഡിക്ഷ്‌നറി നോക്കി പോയവര്‍ക്ക് ഇതൊന്നും മനസിലാകാഞ്ഞിട്ടല്ല. മേഘ്‌ന സീരിയല്‍ നടിയല്ലേ, അവളോടിത്ര പൊളിറ്റിക്കല്‍ കറക്ട്‌നെസ് ഒക്കെ മതി.

എന്നിട്ട് റോഡെന്തായി

എന്നിട്ട് റോഡെന്തായി

ഉമ്മന്‍ചാണ്ടിയുടെ റോഡ് ഷോ നടക്കുന്ന അരുവിക്കര റോഡിലെ തോടിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ തകര്‍ക്കുകയാണ്. റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് കീബോര്‍ഡില്‍ തല്ലുന്നവര്‍ക്ക് പക്ഷേ ഇത് തന്നെയല്ലേ ഇന്നലെ മേഘ്‌ന പറഞ്ഞിട്ട് പോയത് എന്ന് തോന്നില്ല. കാരണം മേല്‍പ്പറഞ്ഞത് തന്നെ. അത് പറയാനിവിടെ ആക്ടിവിസ്‌റ്‌റുകളായ നമ്മളില്ലേ. സീരിയല്‍ നടി വേണോ.

പോരാത്തതിന് ബി ജെ പിയും!

പോരാത്തതിന് ബി ജെ പിയും!

ആര്‍ക്ക് വേണ്ടിയാണ് മേഘ്‌ന വോട്ട് പിടിക്കാന്‍ വന്നത്. ബി ജെ പി സ്ഥാനാര്‍ഥിയായ ഒ രാജഗോപാലിന്. പോരേ പൂരം. ബി ജെ പിയെ പിന്തുണക്കുന്ന ഒരു നടനോ, നടിയോ. മോദിയെ പിന്തുണച്ച സുരേഷ് ഗോപിയെ അടിമ ഗോപി എന്നും മോദിയുടെ അധ്യാപകദിന സന്ദേശം കൊള്ളാം എന്ന് പറഞ്ഞ മോഹന്‍ലാലിനെ, മോഹന്‍ലാല്‍ നായരും ആക്കിയവരാണ് നമ്മള്‍. പിന്നെയാണ് ഇത്തിരിപ്പോന്ന ഒരു സീരിയല്‍ നടി.

ബിജെപിയെ കളിയാക്കാന്‍ ഇത്രയ്ക്ക് തരംതാഴണോ

ബിജെപിയെ കളിയാക്കാന്‍ ഇത്രയ്ക്ക് തരംതാഴണോ

ബി ജെ പി എന്ന രാഷ്ട്രീയ പാര്‍ട്ടിയോടുള്ള വിരോധമാണ് കാരണമെങ്കില്‍ മറ്റ് എന്തൊക്കെ കാര്യങ്ങള്‍ പറയാനുണ്ട്. അതിന് ഒരു സീരിയല്‍ നടി പറഞ്ഞ അബദ്ധങ്ങള്‍ ഫോട്ടോഷോപ്പില്‍ കയറ്റി ഇത്രയ്ക്കങ്ങ് ആഘോഷിക്കണമായിരുന്നോ. അബദ്ധം പറഞ്ഞ മേഘ്‌നയും അവരെ കൊണ്ടുവന്ന പാര്‍ട്ടിയും വിമര്‍ശിക്കുന്ന പാര്‍ട്ടിക്കാരും ആരും മോശമല്ല.

വിദേശരാജ്യങ്ങളുടെ കാര്യം

വിദേശരാജ്യങ്ങളുടെ കാര്യം

ചെന്നൈയും മുംബൈയും വിദേശരാജ്യങ്ങളാണ് എന്ന് മേഘ്‌ന പറഞ്ഞോ, ഷൂട്ടിങ്ങിന്റെ ആവശ്യത്തിനായി മറ്റ് രാജ്യങ്ങളില്‍ പോയപ്പോള്‍ എന്നാണ് പറഞ്ഞത്. ഒരൊറ്റ സീരിയലില്‍ മാത്രം അഭിനയിക്കുന്ന നടി, ഗള്‍ഫില്‍ മാത്രമേ പോയിട്ടുണ്ടാകൂ. പറഞ്ഞ് തുടങ്ങിയതിന് ശേഷമാകും ഇക്കാര്യം ഓര്‍ത്തിരിക്കുക. ദുബായ് എന്ന രാജ്യത്തിന് ശേഷം താന്‍ പോയിട്ടുള്ള നഗരങ്ങളായ മുംബൈയുടെയും ചെന്നൈയുടെയും പേരും പറഞ്ഞു. അത് എഡിറ്റ് ചെയ്ത് ചാനലില്‍ സ്‌കിറ്റായപ്പോള്‍ ചെന്നൈയും മുംബൈയും വിദേശ രാജ്യങ്ങളായി. സംഭവം മേഘ്‌നയുടെ കൈ വിട്ടും പോയി.

ആരാണ് മേഘ്‌നയെ കളിയാക്കുന്നത്

ആരാണ് മേഘ്‌നയെ കളിയാക്കുന്നത്

ഒരു പൊതുയോഗത്തെ പോട്ടെ, ഒരു മൈക്കിന് മുമ്പില്‍ നിന്ന് വെറുതെ നാല് വാക്ക് പറയാന്‍ പറ്റാത്തവര്‍ പോലും മേഘ്‌നയുടെ പ്രസംഗത്തിലെ അപാകതകളെ കളിയാക്കുന്നവരുടെ കൂട്ടത്തിലുണ്ട്. അങ്ങനെ കളിയാക്കാമോ എന്ന് ചോദിച്ചാലോ, ഓംലെറ്റ് നന്നായില്ല എന്ന് പറയാന്‍ മുട്ടയിട്ട് കാണിക്കണോ എന്നാകും മറുചോദ്യം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+