എന്നെ ആരും അറസ്റ്റ് ചെയ്തിട്ടില്ല.. കൊച്ചിയിലെ നിശാപാര്‍ട്ടിയിൽ സംഭവിച്ചത്.. മോഡല്‍ രെഹാന പറയുന്നു
കൊച്ചിയിലെ മുളവുകാട് ദ്വീപില്‍ നടന്ന നിശാപാര്‍ട്ടിയില്‍ മയക്കുമരുന്ന് എത്തിച്ച ഡി ജെയെ പോലീസ് അറസ്റ്റ് ചെയ്തു എന്നാണ് കഴിഞ്ഞ ദിവസം പ്രചരിച്ച വാര്‍ത്ത. നിശാപാര്‍ട്ടിയില്‍ ബിക്കിനി ഷോ സംഘടിപ്പിച്ചു എന്നും അര്‍ദ്ധ നഗ്നരായി നൃത്തം ചെയ്യാനൊരുങ്ങിയ യുവതീ യുവാക്കളെ പോലീസ് തടഞ്ഞു എന്നും മറ്റുമാണ് വാര്‍ത്തകള്‍ പുറത്തുവന്നത്.
എന്നാല്‍ മുളവുകാട് ദ്വീപില്‍ നടന്ന നിശാപാര്‍ട്ടിയില്‍ എന്താണ് സംഭവിച്ചത്. നിശാപാര്‍ട്ടിയെ പ്രൊമോട്ട് ചെയ്ത് ഫേസ്ബുക്കിലും മറ്റും എഴുതി എന്ന് പറയപ്പെടുന്ന കോറിയോഗ്രാഫറായ യുവതി ആരാണ്. ആരെയൊക്കെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നിശാപാര്‍ട്ടിയില്‍ ബിക്കിനി ഷോ നടന്നോ.. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറയുകയാണ് ആക്ടിവിസ്റ്റും മോഡലുമായ രെഹാന ഫാത്തിമ.

ഞാനിവിടെയുണ്ട്
സുഹൃത്തുക്കളേ, എന്നെ ആരും അറസ്റ്റ് ചെയ്തിട്ടില്ല. ചോദ്യം ചെയ്തിട്ടുമില്ല. ഇവിടെ തന്നെയുണ്ട് - ഇങ്ങനെയാണ് രഹാന ഫാത്തിമ തന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ജയിലും നരകവുമൊന്നും എന്നെ ഭയപ്പെടുത്തില്ല, വ്യക്തിസ്വാതന്ത്ര്യത്തിനായി മരണം വരെയും പോരാടും - എന്ന് പറഞ്ഞുകൊണ്ട് രഹാന തുടരുന്നു.

മണ്‍സൂണ്‍ നൈറ്റ്2
3 മാസം മുന്‍പ് പബ്ലിക്കായി അനൌണ്സ് ചെയ്ത പരിപാടിയാണ് മണ്‍സൂണ്‍ നൈറ്റ്2 എന്ന ഫാഷന്‍ ഷൊ. മേക്കപ് ആര്‍ട്ടിസ്റ്റും കോസ്റ്റ്യൂം ഡിസൈനറും ആയ ആബേല്‍ റൊബിന്റെ (ട്രാന്‍സ് ജെന്റര്‍) ബീച്ച് വെയേര്‍സിന്റെ പ്രദര്‍ശനമായിരുന്നു ഇത്.

പ്രൊഗ്രാം വിജയകരം
മണ്‍സൂണ്‍ നൈറ്റ്2 എന്ന ഫാഷന്‍ ഷൊ പ്രോഗ്രാമിന്റെ വിജയത്തിനായി കുറച്ച് സുഹൃത്തുക്കള്‍ പ്രതിഫലം കൂടാതെ തന്നെ സഹകരിക്കുകയും പരസ്യം കൊടുക്കുകയും മാക്സിമം കൂട്ടുകാരെ പങ്കെടുപ്പിച്ച് പ്രോഗ്രാം വിജയമാക്കുകയും ചെയ്തു. ഇത്രയും സത്യമാണ്.

എന്താണ് സംഭവിച്ചത്
പരിപാടിക്കിടയില്‍ പ്രോഗ്രാം കാണാനെന്ന പേരില്‍ കയറികൂടിയിരുന്ന ചില ജേര്‍ണലിസ്റ്റുകള്‍, സദാചാര സംരക്ഷകരായ ഒളിക്യാമറകാര് നാര്‍ക്കോട്ടിക് സെല്ലില്‍ വിളിച്ച് ഇവിടെ ന്യൂഡ് പാര്‍ട്ടിയും മയക്കുമരുന്നുപയോഗവും നടക്കുന്നുവെന്ന് പറഞ്ഞു ഷാഡോ പോലീസിനെ വരുത്തി.

ഒരാളെ കൊണ്ടുപോയി
ഇരുപതോളം പോലീസുകാരാണ് വന്നത്. മുഴുവന്‍ പരിശോധിച്ചെങ്കിലും പ്രോഗ്രാമിനു വന്ന ഒരു പയ്യന്റെ കയ്യില്‍ നിന്നും അഞ്ച് ഗ്രാം കഞ്ചാവ് മാത്രമേ കിട്ടിയുള്ളൂ അവനെ പോലീസ് കൊണ്ടുപോവുകയും പ്രോഗ്രാം തുടരുകയും ചെയ്തു.

വീഡിയോ എടുത്തു
പക്ഷെ അതുകൊണ്ടൊന്നും ജേര്‍ണലിസ്റ്റുകള്‍ അടങ്ങിയില്ല. അവര്‍ പെണ്‍കുട്ടികളുടെ ഡ്രസ്സിങ്ങ് റൂമില്‍ കയറി വീഡിയോ എടുത്ത് അര്‍ദ്ധനഗ്ന നൃത്തം ചെയ്യാന്‍ എത്തിയവര്‍ എന്ന രീതിയില്‍ പ്രചരിപ്പിക്കുകയാണ്.

പ്രതികരിക്കണ്ടേ
ആടിനെ പട്ടിയാക്കി പിന്നീട് പേപട്ടിയാക്കി തല്ലി കൊല്ലുന്ന ജീര്‍ണിച്ച മാധ്യമ പ്രവര്‍ത്തനത്തിനെതിരെ നാം പ്രതികരിക്കേണ്ടതില്ലെ? സമൂഹത്തിലെ പ്രതികരിക്കുന്ന സ്ത്രീകളെ ഡിമോറലൈസ് ചെയ്ത് ഇകഴ്ത്തികാണിക്കാന്‍ മാധ്യമങ്ങള്‍ വളരെയധികം കഷ്ടപ്പെടുന്നുണ്ട്.

നടപടി സ്വീകരിക്കും
ഞങ്ങളെന്തായാലും ഇതിനെതിരെ നിയമനടപടി കൈകൊള്ളാന്‍ തീരുമാനിച്ചു. നിയമജ്ഞരായ സുഹൃത്തുക്കളില്‍ നിന്നും നിയമോപദേശം ആവശ്യമുണ്ട് - എന്ന് പറഞ്ഞാണ് രഹാന ഫാത്തിമ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍
കൊച്ചിയില്‍ നിശാപാര്‍ട്ടിയില്‍ മയക്കുമരുന്നുമായെത്തിയ തിരുവന്തപുരം സ്വദേശിയായ ഡിജെയെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് റെയ്ഡിനെ തുടര്‍ന്ന് നിശാപാര്‍ട്ടി ഉപേക്ഷിച്ചു. നിശാപാര്‍ട്ടിയില്‍ ബിക്കിനി ഷോയും സംഘടിപ്പിച്ചിരുന്നെന്നാണ് വിവരം. മുളവുകാട് ദ്വീപിലെ ആളൊഴിഞ്ഞ തുരുത്തിലായിരുന്നു നിശാപാര്‍ട്ടി നടന്നിരുന്നത് - ഇതാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications