നമുക്ക് ഇന്ത്യയെ 100 ദിവസം കൊണ്ട് രക്ഷിക്കാം... 'തിയറി' വാട്‌സ് ആപ്പില്‍ വൈറല്‍!!!
സത്യത്തില്‍ രൂപയുടെ മൂല്യം കുറയുകയാണോ അതോ ഡോളറിന്റെ മൂല്യം കൂടുകയാണോ ചെയ്തത്. വാട്‌സ് ആപ്പിലൂടെ പ്രചരിക്കുന്ന ഈ സന്ദേശം നോക്കിയാല്‍ ആകെ അന്തംവിട്ടുപോകും. വിദേശ സാധനങ്ങള്‍ വാങ്ങാന്‍ ഡോളറുകള്‍ ചെലവാക്കാതെ രാജ്യത്തെ രക്ഷിക്കാനുള്ള എളുപ്പവഴികളാണ് ഈ സന്ദേശം നമുക്ക് മുന്നില്‍ വെക്കുന്നത്. ഇന്ത്യക്കാര്‍ ചിലവാക്കുന്ന ഡോളറുകളാണ് രൂപയുടെ മൂല്യം കുറക്കുന്നത്.
ചൈനയെ കണ്ട് പഠിച്ചുകൂടെ.. സര്‍വ്വതും അവര്‍ നിര്‍മ്മിക്കുന്നു. അത് തന്നെ ഉപയോഗിക്കുന്നു. ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് നമ്മള്‍ ഉപയോഗിക്കാതെ സര്‍ക്കാരിനെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം. മാറ്റം നമ്മളില്‍ തുടങ്ങണം. നമുക്ക് രാജ്യത്തെ രക്ഷിക്കാന്‍ ഈ ഒരു സമരമുറ ആരംഭിച്ചുകൂടെ എന്ന ചോദ്യത്തോടെ പ്രചരിക്കുന്ന ഈ സന്ദേശം നിങ്ങളും ഒന്ന് വായിച്ചുനോക്കൂ.. ഒരു ഡോളര്‍ സമം 2 രൂപ എന്ന നിലയിലെത്താന്‍ പ്രയോഗിക്കേണ്ട ടിപ്പുകള്‍ ഇവിടെ കാണാം....
രാജ്യസ്നേഹം കൂടിയ ഏതോ ആർ എസ് എസ് പ്രവർത്തകർ എഴുതി ഫോർവേഡ് ചെയ്യുന്നതാണ് ഈ സന്ദേശങ്ങളൊക്കെ എന്ന് ചിലർ വാട്സ് ആപ്പിൽ പറയുന്നു..

ചെരിപ്പും ഷൂസും
നൈക്കി, അഡിഡാസ്, റീബോക്ക് ഒക്കെ ഇനി പഴങ്കഥയാകട്ടെ. പകരം പാരഗണും വി കെ സിയും ഉപയോഗിക്കാം

സോപ്പുകളിലും രാജ്യസ്‌നേഹം
ലക്‌സ്, ലൈഫ്‌ബോയ്, റെക്‌സോണ, ലിറില്‍, ഡവ്, ഹമാം തുടങ്ങിയ സോപ്പുകള്‍ക്ക് പകരം നീം, സിന്തോള്‍, സന്തൂര്‍, ഗോദ്‌റെജ് തുടങ്ങിയ നാടന്‍ സോപ്പുകള്‍ ഉപയോഗിക്കൂ

കൊക്കോകോള, പെപ്‌സി എന്നിവ വേണ്ട
70 - 80 പൈസ ചെലവുവരുന്ന പാനീയങ്ങള്‍ 10-15 രൂപ കൊടുത്ത് കുടിക്കാതിരിക്കുക എന്നതാണ് ഒന്നാമത്തെ ടിപ്. കൊക്കോകോള, പെപ്‌സി എന്നിവയ്ക്ക് പകരം നാരങ്ങവെള്ളം, ലസ്സി, മോര് തുടങ്ങിയ നാടന്‍ പാനീയങ്ങള്‍ ശീലമാക്കൂ.

ടൂത്ത് പേസ്റ്റിലുമുണ്ട് കാര്യം
കോള്‍ഗേറ്റ്, ക്ലോസ് അപ്, പെപ്‌സോഡന്റ് തുടങ്ങിയ ടൂത്ത് പേസ്റ്റുകളെയും ഉപേക്ഷിക്കണം. പകരം നീം, ബാബുല്‍, വിക്കോ, ഡാബര്‍ തുടങ്ങിയ നാടന്‍ ടൂത്ത് പേസ്റ്റുകള്‍ ഉപയോഗിക്കാമല്ലോ.

ബ്ലേഡുകള്‍ മാറ്റാം
ജില്ലറ്റ്, സെവന്‍ ഒ ക്ലോക്, 365 തുടങ്ങിയ വിദേശി ബ്രാന്‍ഡുകള്‍ വലിച്ചെറിയുകയും സൂപ്പര്‍ മാക്‌സ്, ലേസര്‍, അശോക തുടങ്ങിയ നാടന്‍ ബ്രാന്‍ഡുകളിലേക്ക് തിരിയാം.

പൗഡറുകളിലും ആവാം മാറ്റാം
സൗന്ദര്യ വര്‍ധക വസ്തുക്കളായ പൗഡറുകളിലും മാറ്റമാകാം. പോണ്ട്‌സും ഓയില്‍ സ്‌പൈസും ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സനും മാറ്റി സന്തൂറും ഗോകുലും സിന്തോളും ഉപയോഗിച്ച് നോക്കൂ. രൂപ കുതിക്കുന്നത് കാണാം...

പാലും പാലുല്‍പ്പന്നങ്ങളും
പാലിലൂടെ എങ്ങനെയാണ് രൂപയെ ശാക്തീകരിക്കുക. അനിക്‌സ്‌പ്രേ, മില്‍ക്കാന, എവരിഡേ മില്‍ക്, മില്‍ക്‌മൈഡ് എന്നിവയ്ക്ക് പകരം ഇന്ത്യാന, അമുല്‍, അമുല്യ ഒക്കെ ഉപയോഗിച്ചുതുടങ്ങൂ...

മൊബൈല്‍ ഫോണ്‍
വോഡഫോണ്‍ ബഹിഷ്‌കരിക്കുക. മൊബൈല്‍ കണക്ഷന്‍ ബി എസ് എന്‍ എല്‍, എയര്‍ടെല്‍, ഐഡിയ തുടങ്ങിയവയിലേക്ക് മാറുക. സാംസങിനും ആപ്പിളിനും പകരം കാര്‍ബണും മൈക്രോമാക്‌സും ഉപയോഗിക്കാം

ബൈക്കിലും മാറ്റം
ഹോണ്ട യമഹ ബൈക്കുകള്‍ ഒഴിവാക്കാം, പകരം ഹീറോയും ബജാജും ശീലമാക്കാം

വാച്ചില്‍ എന്തൊക്കെ ചെയ്യാം
സിറ്റിസണ്‍, ടിസോട്ട്, സോഡിയാക് എന്നീ വാച്ച് ബ്രാന്‍ഡുകള്‍ മാറ്റി ടൈറ്റാനും സൊനാറ്റയും ഫാസ്റ്റ് ട്രാക്കും ഉപയോഗിക്കാം.


Click it and Unblock the Notifications
