കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഗ് ബോസ് നാലാം സീസണിലേക്ക് പോകുന്നവരുടെ അറിവിലേക്ക്, മുന്നറിയിപ്പുമായി കിടിലം ഫിറോസ്

Google Oneindia Malayalam News

ബിഗ് ബോസ് മലയാളം മൂന്നാം സീസണിൽ ശക്തനായ മത്സരാർത്ഥി ആയിരുന്നു ആർജെ ആയ കിടിലം ഫിറോസ്. ഷോയിലെ ഏറ്റവും സൂത്രശാലിയായ മത്സരാർത്ഥി എന്നും കിടിലം ഫിറോസിന് വിശേഷണമുണ്ടായിരുന്നു. ബിഗ് ബോസിലെ ഫൈനൽ 5ൽ എത്താൻ കിടിലം ഫിറോസിനായില്ല. ആറാം സ്ഥാനത്ത് ആണ് കിടിലം ഫിറോസ് എത്തിയത്.

മണിക്കുട്ടന്റെ വിവാഹം തീരുമാനിച്ചോ? 75 ലക്ഷത്തിന്റെ ഫ്ളാറ്റ് എവിടെ വാങ്ങും? മറുപടിയുമായി മണിക്കുട്ടൻമണിക്കുട്ടന്റെ വിവാഹം തീരുമാനിച്ചോ? 75 ലക്ഷത്തിന്റെ ഫ്ളാറ്റ് എവിടെ വാങ്ങും? മറുപടിയുമായി മണിക്കുട്ടൻ

ബിഗ് ബോസിൽ നിന്ന് തിരിച്ച് ഇറങ്ങുമ്പോൾ ചില പരാതികളും പ്രശ്നങ്ങളുമുണ്ടായിരുന്നു എന്ന് തുറന്ന് പറയുകയാണ് കിടിലം ഫിറോസ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ. ഷോയിലെ ആപ്പിൾ ഏറ് വിവാദത്തിന് അടക്കം ഫിറോസ് മറുപടി നൽകുന്നു. മാത്രമല്ല നാലാം സീസണിലേക്ക് വരുന്നവർക്ക് ഒരു മുന്നറിയിപ്പും കിടിലം ഫിറോസിന്റേതായിട്ടുണ്ട്.

1

കിടിലം ഫിറോസിന്റെ വാക്കുകള്‍ ഇങ്ങനെ: ഇതൊക്കെ ഇത്ര വലിയ സംഭവമാക്കേണ്ട കാര്യമില്ല. താന്‍ 17 വര്‍ഷത്തോളമായി റേഡിയോയും ടിവിയുമൊക്കെയായി ഇവിടെ നില്‍ക്കുന്നു. ആ കൂട്ടത്തിലൊരു ഷോ എന്ന് മാത്രമേ ബിഗ് ബോസിനെ കണ്ടിട്ടുളളൂ. പോകുമ്പോള്‍ എല്ലാവരോടും പറഞ്ഞിട്ടാണ് പോയത്. അതുപോലെ തിരിച്ച് വരുമ്പോഴും പറയണം, ദേ തോറ്റ് തുന്നം പാടി വന്നിരിക്കുന്നു നിന്റെ മോന്‍ എന്ന്.

2

ബിഗ് ബോസ് വലിയൊരു അനുഭവം ആയിരുന്നു. തന്റെ തുടക്കം ഏഷ്യാനെറ്റില്‍ ആയിരുന്നു. അതുകൊണ്ട് തന്നെ അവിടേക്ക് ചെല്ലുന്നത് കുടുംബത്തിലേക്ക് പോകുന്നത് പോലെ ആണ്. എന്നാല്‍ തിരിച്ച് ഇറങ്ങുമ്പോള്‍ വീട്ടുകാരോട് കുറച്ച് പിണക്കവും പ്രശ്‌നങ്ങളുമൊക്കെ തോന്നിയിരുന്നു. അതങ്ങ് കഴിഞ്ഞു. ഇനി എത്ര നാള്‍ കഴിഞ്ഞാലും കൂടെ ഉണ്ടാകുന്ന ഒരു അനുഭവം ആയിരുന്നു ബിഗ് ബോസ്.

3

തന്നെക്കുറിച്ചുളള ഒരു പ്രധാന ആരോപണം സ്വയം പൊങ്ങി അതായത് എസ്പി ആണെന്നുളളതാണ്. പക്ഷേ താന്‍ പലതും പുറത്ത് പറഞ്ഞിട്ടില്ല. തന്റെ പേരിലുളള ഏറ്റവും പുതിയ റെക്കോര്‍ഡ് എന്നത് 125 മണിക്കൂര്‍ ദൈര്‍ഘ്യമുളള റേഡിയോ ഷോ ആണ്. അത് 8 ദിവസം രാവും പകലും ഉറങ്ങാതെ ഇരുന്ന് ലഹരിക്ക് എതിരെ ചെയ്ത ഒരു ഷോ ആയിരുന്നു. ഇനി ഒരു അണ്ടര്‍ വാട്ടര്‍ റേഡിയോ ഷോ പ്ലാന്‍ ചെയ്യുന്നു. ഇതൊന്നും വിളിച്ച് പറയണം എന്നില്ലല്ലോ

4

എന്റെ ലക്ഷ്യം ഇവിടെ നിന്ന് പോകുമ്പോള്‍ തന്നെ അടയാളപ്പെടുത്തിയിടുക എന്നതാണ്. അന്ന് ലോകം തിരുത്തി പറഞ്ഞേക്കാം അയാള്‍ കുറേ റെക്കോര്‍ഡുകളുണ്ടാക്കിയെന്നും അയാള്‍ ജീവിച്ചു എന്നും. 17 വര്‍ഷമായി റേഡിയോയില്‍ നില്‍ക്കുന്നു. അങ്ങനെ ഒരാള്‍ നാടിന് എന്തെങ്കിലുമൊക്കെ ഗുണം ചെയ്യണമല്ലോ. ലഹരിക്കെതിരായ ആ ഷോ വഴി കുറച്ച് കുടുംബങ്ങളിലേക്ക് പ്രകാശം എത്തി.

5

ബിഗ് ബോസിലേക്ക് എത്തിയതിന് ശേഷം സെക്യൂരിറ്റിയുടെ തലയിലേക്ക് ആപ്പിള്‍ എറിഞ്ഞത് എല്ലാവരും തമാശ ആയിട്ട് എടുക്കും എന്നാണ് കരുതിയത്. ലാലേട്ടന്‍ അത് അങ്ങനെ ആണ് കണ്ടത്. ഒരു ആപ്പിള്‍ എടുത്ത് എറിഞ്ഞ് തലപൊട്ടി ആശുപത്രിയിലാക്കി പുളളിക്ക് സര്‍ജറിയൊന്നും ചെയ്തിട്ടില്ല. പക്ഷെ ആ രീതിയിലൊക്കെയാണ് അത് ചര്‍ച്ച ആയത്.

75 ലക്ഷത്തിന്റെ ഫ്ളാറ്റ്, അതും ഇഷ്ടമുളള സ്ഥലത്ത്, ബിഗ് ബോസ് വിജയി മണിക്കുട്ടന് ലഭിക്കുന്നത് ഇവയൊക്കെ75 ലക്ഷത്തിന്റെ ഫ്ളാറ്റ്, അതും ഇഷ്ടമുളള സ്ഥലത്ത്, ബിഗ് ബോസ് വിജയി മണിക്കുട്ടന് ലഭിക്കുന്നത് ഇവയൊക്കെ

6

ഒരാള്‍ക്ക് മൂന്ന് ആപ്പിള്‍ ആണ് അവിടെ റേഷനായിട്ടുളളത്. ഈ സംഭവം ഒരു തിങ്കളാഴ്ചയാണ്. ഫിലിം സിറ്റിയിലെ ഒരു വലിയ ഫ്‌ളോറിന്റെ എന്‍ഡിലാണ് ലൊക്കേഷന്‍. അതിന് ചുറ്റും കാടാണ്. സെക്യൂരിറ്റി അവിടെ അല്ല ഇരിക്കുന്നത് പുറത്താണ്. ആപ്പിള്‍ കഴിച്ച് അതിന്റെ കുരു ആണ് എറിഞ്ഞത്. അതൊരു ഭൂലോക തെറ്റാണെന്ന് തോന്നിയിട്ടില്ല. അടുത്ത ആഴ്ച ലാലേട്ടന്‍ വന്നപ്പോള്‍ അത് ചോദിച്ചു.

7

തിങ്കളാഴ്ച നടന്ന കാര്യം ശനിയാഴ്ച ആയപ്പോഴേക്കും താന്‍ മറന്നിരുന്നു. കാരണം ആ ആഴ്ച വേറെയും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഒരാള്‍ ഗ്യാസ് ലീക്കാക്കി ഇട്ടത് മൊത്തം ടീമിനെ ബാധിക്കുന്ന വിഷയമായിരുന്നു. അത് ചോദിക്കുമെന്ന് കരുതി. എന്നാല്‍ അത് മറന്നു. ആപ്പിളിന്റെ വിഷയം കൃത്യമായി ചോദിച്ചു. അതിന് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ വന്ന് അലമ്പുണ്ടാക്കി. കാര്യം മനസ്സിലാക്കിയവര്‍ മോശം പറഞ്ഞിട്ടില്ല.

8

ബിഗ് ബോസിന്റെ അടുത്ത സീസണിലേക്ക് പോകുന്നവരുടെ അറിവിലേക്ക് പറയുകയാണ്. ഇത് വിവാദങ്ങളുടെ ഷോ ആണ്. നിങ്ങള്‍ അവിടെ പോയി പ്രസക്തമല്ലാത്ത എന്തെങ്കിലും ചെയ്താല്‍ അത് വലിയ വിവാദമായി മാറും. അവിടെ പോയിട്ട് എന്തേലും മോശം പരിപാടി കാണിച്ചാല്‍ വിവാദമാകില്ല. കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയേ ഉളളൂ. ആപ്പിള്‍ വിവാദം അങ്ങനെ ആണ്. അല്ലാതെ ഭക്ഷണം സെക്യൂരിറ്റിയുടെ തലയില്‍ വലിച്ചെറിഞ്ഞ് അയാള്‍ ബോധക്ഷയം വന്ന് വീണ് എല്ലാവരും ഓടി വന്ന്.. അങ്ങനെയൊന്നുമല്ല

9

ശനിയാഴ്ച കഴിഞ്ഞ ആപ്പിളിന്റെ ബാക്കി ഒരു കവറിലിട്ട് തിങ്കളാഴ്ച എന്റെ മുന്നിലേക്ക് കൊണ്ട് വന്ന ആ ബ്രില്യന്‍സിക്ക് നന്ദി നമസ്‌ക്കാരം. ബിഗ് ബോസ് എന്നത് ലോകത്തിലെ ഏറ്റവും മികച്ച മനുഷ്യനെ തിരഞ്ഞെടുക്കുന്ന ഒരു ഷോ അല്ല. അങ്ങനെ ആണെങ്കില്‍ അത് ബിഗ് ബോസ് ആവില്ലല്ലോ. അതിന്റെ പാട്ടില്‍ പറയുന്നത് പോലെ ലോകത്തിന്‍ കഥയറിയാതെ നേരത്തിന്‍ ഗതിയറിയാതെ ഒന്നിച്ചൊരു നൂറ് ദിനങ്ങള്‍ വാഴുന്നവന്‍ ആരാരോ വീഴുന്നവന്‍ ആരാരോ ഏകാന്തത താണ്ടി ജയിക്കാനാരാരോ എന്നതാണ് ചോദ്യം.

10

ആ നൂറ് ദിവസം ലോകത്ത് എന്ത് സംഭവിക്കുന്നു എന്നതോ നമ്മുടെ വീട്ടുകാര്‍ എങ്ങനെ എന്നതോ അറിയില്ല. സമയം അറിയില്ല. ചിലപ്പോള്‍ പകല്‍ നിഴലൊക്കെ നോക്കി സമയം ഊഹിക്കും. ചിലപ്പോള്‍ നമ്മളെ കണ്‍ഫ്യൂസ് ചെയ്യിക്കാന്‍ അവര്‍ വൈകിട്ട് 5 മണിക്കൊക്കെ ലൈറ്റ് ഇട്ട് കളയും. രാത്രിയൊന്നും സമയം അറിയില്ല. പുലര്‍ച്ചെ രണ്ട് മണിക്കൊക്കെ 9 മണിയാണെന്ന് കരുതിയിട്ടുണ്ട്. അങ്ങനെ 100 ദിവസം അതിനകത്ത് വീഴാതെ നില്‍ക്കണം. അതാണ് മത്സരം.

റിതു മന്ത്രയുമായി പ്രണയത്തിലാണോ? തുറന്നുപറഞ്ഞ് റംസാൻ, മറുപടിയിൽ ഞെട്ടി ബിഗ് ബോസ് ആരാധകർറിതു മന്ത്രയുമായി പ്രണയത്തിലാണോ? തുറന്നുപറഞ്ഞ് റംസാൻ, മറുപടിയിൽ ഞെട്ടി ബിഗ് ബോസ് ആരാധകർ

11

അല്ലാതെ ഉള്ളിലെ നന്മ അറിയാതെ നിങ്ങളിലെ കാരുണ്യം അറിയാതെ നിങ്ങളൊരു നല്ല മനുഷ്യനാണോ എന്ന് നോക്കാന്‍ 100 ദിവസം നിര്‍ത്തുന്നതല്ല ബിഗ് ബോസ്. 18 പേരെയും പുറത്താക്കുന്ന ആ ഒരാളാണ് വിജയി. അല്ലാതെ 18 പേരും ജയിച്ചിട്ട് ഞാന്‍ ജയിക്കുന്നതല്ല ആ ഷോ. പിന്നെ എന്തിനാണ് നിങ്ങള്‍ ബിഗ് ബോസില്‍ മോശമായിരുന്നു എന്ന് പറയുന്നത് സുഹൃത്തുക്കളേ. ആ ഷോയില്‍ താന്‍ എന്ന മത്സരാര്‍ത്ഥിയില്‍ നിന്ന് എന്താണോ ആവശ്യം അത് മാത്രമേ ചെയ്തിട്ടുളളൂ.

12

മഹാത്മാ ഗാന്ധിയേയും ജീസസിനേയും ശ്രീബുദ്ധ ഭഗവാനെയുമെല്ലാം ആ ഷോയില്‍ പിടിച്ചിട്ട് അവര്‍ ജയിക്കണം പറയുന്നത് പോലെയാണ് പലരും പറയുന്നത്. ആ ഷോയില്‍ പോയിട്ട് നിങ്ങള്‍ എന്താണ് ഇങ്ങനെ എന്ന് പലരും ചോദിക്കുന്നു. കാരണം ആ ഷോ അങ്ങനെ ആണ്. ആ ഷോയ്ക്ക് അങ്ങനെ വേണം നില്‍ക്കാന്‍. 19 പേരില്‍ 100 ദിവസം എല്ലാത്തിനേയും താണ്ടി സര്‍വൈവ് ചെയ്യുന്ന ആളാണ് ആ ഷോയിലെ വിജയി''.

English summary
What Bigg Boss malayalam season 3 contestant Kidilam Firoz has to say to contestants of Season 4
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X