കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഐയുടെ ചരിത്രം സിപിഎമ്മിന്റെ കണ്ണിൽ എങ്ങനെയാണ്... പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ!!

  • By Muralidharan
Google Oneindia Malayalam News

തോമസ് ചാണ്ടി വിഷയത്തിൽ സി പി ഐ കടുത്ത നിലപാട് സ്വീകരിച്ചത് സി പി എം അനുഭാവികളെ കുറച്ചൊന്നുമല്ല പ്രകോപിച്ചത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയിൽ സി പി ഐ ഇല്ലെങ്കിലും ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് അനുഭാവികൾ സോഷ്യൽ മീഡിയയിൽ തുറന്നടിച്ചു. പലരും സി പി ഐയെ ഉത്തരം താങ്ങുന്ന പല്ലി എന്ന് വിളിച്ചു. സി പി ഐ അനുഭാവികളും ഒട്ടും മോശമൊന്നുമല്ല.

<strong>മോഡിയെ പുകഴ്ത്തിയ മൂഡീസിന് പകരം ടോം മൂഡിക്ക് പൊങ്കാല... അന്തംകമ്മികളെ പൊളിച്ചടുക്കി ട്രോളന്മാർ! ഈ കമ്മികൾ ഇത്രയും വലിയ തോൽവിയാണോ! ട്രോൾപ്പൂരം!!</strong>മോഡിയെ പുകഴ്ത്തിയ മൂഡീസിന് പകരം ടോം മൂഡിക്ക് പൊങ്കാല... അന്തംകമ്മികളെ പൊളിച്ചടുക്കി ട്രോളന്മാർ! ഈ കമ്മികൾ ഇത്രയും വലിയ തോൽവിയാണോ! ട്രോൾപ്പൂരം!!

എണ്ണത്തിൽ കുറവാണെങ്കിലും പിടിച്ചുനിൽക്കാനുള്ള ശ്രമം അവരുടെ ഭാഗത്ത് നിന്നും നടക്കുന്നുണ്ട്. സി പി ഐ - സി പി എം തർക്കം സോഷ്യൽ മീഡിയയിൽ മുറുകുന്നതിനിടെ ശ്രദ്ധേയമാകുകയാണ് ഒരു ഫേസ്ബുക്ക് പോസ്റ്റ്. സി പി എം അനുഭാവമുള്ള പോസ്റ്റുകളെഴുതുന്ന ഒളിയമ്പുകൾ മാരീചൻ എന്ന ഐഡിയിൽ നിന്നാണ് സി പി ഐയെ വിമർശിച്ചുകൊണ്ടുള്ള ഈ പോസ്റ്റും പ്രത്യക്ഷപ്പെട്ടത്. സോഷ്യൽ മീഡിയയിൽ തലങ്ങും വിലങ്ങും പ്രചരിക്കുന്ന ഈ പോസ്റ്റിൽ ചോദ്യോത്തര രീതിയിൽ അവതരിപ്പിക്കുന്ന കാര്യങ്ങൾ അതേപടി ഒന്ന് വായിച്ചുനോക്കൂ...

ഇന്നത്തെ സിപിഐ ഉണ്ടായത് എന്നാണ്?

ഇന്നത്തെ സിപിഐ ഉണ്ടായത് എന്നാണ്?

1964ൽ. അതെന്താ, അതിനു മുമ്പ് സിപിഐ ഉണ്ടായിരുന്നില്ലേ? ഉണ്ടായിരുന്നു. ആ പാർടിയുടെ നയവും പരിപാടിയും മാറ്റി, അധികാരം കിട്ടാൻ ആരുടെ കൂടെയും കിടക്കാം എന്ന അറുവേശ്യാ ന്യായവുമായി ഇന്നത്തെ സിപിഐ പിറന്നത് 1964ൽ ആണ്. പെണ്ണു കാണാൻ പോയ സമയം മുതലല്ലല്ലോ കൊച്ചിന്റെ വയസു കണക്കാക്കുന്നത്.

അതൊരു കടന്ന പ്രസ്താവനയല്ലേ?

അതൊരു കടന്ന പ്രസ്താവനയല്ലേ?

ഇന്നത്തെ സിപിഐയുടെ ചരിത്രം നേരെ ചൊവ്വേ അറിയാത്തതുകൊണ്ട് തോന്നുന്നതാണ്. 1964 മുതൽ 1979 വരെയുള്ള ചരിത്രം നോക്കിയാൽ അവർ ഒരേസമയം, ബിജെപിയുടെ പൂർവരൂപമായ ജനസംഘത്തിനൊപ്പവും കോൺഗ്രസ്, സിപിഎം എന്നീ മുന്നണികളിലും ചേർന്ന് ഭരിച്ചിട്ടുണ്ട്. അങ്ങനെ ഇന്ത്യയിൽ ആകെ ഒരു പാർടിയേ ഉള്ളൂ. ആ പാർടിയ്ക്ക് ഒരിക്കലും അവിഭക്ത കമ്മ്യൂണിസ്റ്റു പാർടിയുടെ പാരമ്പര്യം അവകാശപ്പെടാനാവില്ല =

ജനസംഘം മന്ത്രിസഭയിൽ സിപിഐ ചേർന്നിട്ടുണ്ടോ? എപ്പോൾ?

ജനസംഘം മന്ത്രിസഭയിൽ സിപിഐ ചേർന്നിട്ടുണ്ടോ? എപ്പോൾ?

കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടാണല്ലോ 1964തല്‍ സിപിഐക്കാര്‍ പാര്‍ട്ടി പിളര്‍ത്തിയത്. അതിനു തൊട്ടുപിന്നാലെയാണ് ഉത്തരേന്ത്യയില്‍ ഡോ. രാംമനോഹര്‍ ലോഹ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിനെതിരെ എല്ലാ പ്രതിപക്ഷ കക്ഷികളും ഒരുമിച്ച് സംയുക്ത വിധായക ദള്‍ (എസ്‌വിഡി) ഉണ്ടാക്കിയത്. യുപി, ബീഹാര്‍, പഞ്ചാബ്, മഹാരാഷ്ട്ര തുടങ്ങി ഒമ്പതു സംസ്ഥാനങ്ങളില്‍ ഈ സഖ്യം കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി മന്ത്രിസഭ രൂപീകരിച്ചു. ഭാരതീയ ജനസംഘമായിരുന്നു ഈ സഖ്യത്തിലെ ഒരു പ്രധാനകക്ഷി. യുപി, ബീഹാര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ സിപിഐ ജനസംഘത്തിനൊപ്പം അധികാരം പങ്കിട്ടു.

സത്യമാണോ..?

സത്യമാണോ..?

അതേ. 1967ല്‍ ഉത്തര്‍ പ്രദേശില്‍ സംയുക്ത വിധായക ദള്‍ നേതാവ് ചൗധരി ചരണ്‍ സിംഗിന്‍റെ മന്ത്രിസഭയില്‍ സിപിഐ നേതാവ് ജാര്ഖണ്ടേ റായി കാബിനറ്റ് മന്ത്രിയായി ചുമതലയേറ്റു. ബീഹാറില്‍ സിപിഐ നേതാവ് ചന്ദ്രശേഖരന്‍ സിംഗ് മന്ത്രിയായി. രണ്ടു മന്ത്രിസഭയിലും ആര്‍എസ്എസുകാരായിരുന്നു കൂട്ട്. ഒരുളുപ്പും സിപിഐയ്ക്കു തോന്നിയില്ല.

പാർടിയ്ക്കുള്ളിൽ വിമർശനമൊന്നുമുണ്ടായില്ലേ?

പാർടിയ്ക്കുള്ളിൽ വിമർശനമൊന്നുമുണ്ടായില്ലേ?

ജനസംഘം ഉള്‍പ്പെടുന്ന മന്ത്രിസഭകളില്‍ നിന്ന് സിപിഐ അംഗങ്ങളെ പിന്‍വലിക്കണമെന്ന് 1968ലെ പാറ്റ്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ആവശ്യപ്പെട്ട തെറ്റിന് പി സി ജോഷിയെ നാഷണല്‍ എക്സിക്യൂട്ടീവില്‍ നിന്ന് നീക്കം ചെയ്തുവെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രമെഴുതിയ ഗാര്‍ഗി ചക്രവര്‍ത്തി വെളിപ്പെടുത്തുന്നു. (P.C. Joshi: A Biography by Gargi Chakravartty; National Book Trust, New Delhi; 2007).

അപ്പോഴും സിപിഎമ്മിനൊപ്പമായിരുന്നു സിപിഐ

അപ്പോഴും സിപിഎമ്മിനൊപ്പമായിരുന്നു സിപിഐ

ആ കാലയളവിൽ കേരളത്തിൽ സിപിഎം നേതൃത്വം നൽകുന്ന മന്ത്രിസഭയിലായിരുന്നില്ലേ ഇതേ സിപിഐ? അതേ. കേരളത്തിൽ ഇഎംഎസ് മന്ത്രിസഭയിൽ. ഉത്തരേന്ത്യയിൽ ആർഎസ്എസ് മന്ത്രിസഭയിൽ. കോൺഗ്രസുമായി ചേർന്ന് ഇന്ത്യൻ വിപ്ലവം നടത്താമെന്നായിരുന്നില്ലേ സിദ്ധാന്തം? അതേ. വിപ്ലവം നടത്താൻ കോൺഗ്രസുമായി കൂട്ടുചേരണമെന്ന് സിദ്ധാന്തം. പച്ചരി വാങ്ങാൻ ഉത്തരേന്ത്യയിൽ ആർഎസ്എസുമായും കേരളത്തിൽ മാർക്സിസ്റ്റു പാർടിയുമായും സഖ്യമുണ്ടാക്കി മന്ത്രിക്കസേര. അതാണ് സിപിഐ

അപ്പോൾ കമ്മ്യൂണിസ്റ്റു പാർടിയുടെ പാരമ്പര്യം?

അപ്പോൾ കമ്മ്യൂണിസ്റ്റു പാർടിയുടെ പാരമ്പര്യം?

എന്നിട്ടാണോ ഒരുളുപ്പുമില്ലാതെ അവിഭക്ത കമ്മ്യൂണിസ്റ്റു പാർടിയുടെ പാരമ്പര്യം അവകാശപ്പെടുന്നത്? ചെപ്പക്കുറ്റിയ്ക്ക് വീക്കു കിട്ടേണ്ട പരിപാടിയാണിത്. അല്ല. സിപിഐ ഇല്ലായിരുന്നെങ്കിൽ 1980ൽ സിപിഎമ്മിന് അധികാരം കിട്ടുമായിരുന്നില്ല എന്നൊരു പ്രചരണമുണ്ട്? ഉളുപ്പില്ലാത്തവനൊക്കെ എന്തും പറയാമല്ലോ. മുഖ്യമന്ത്രിക്കസേര വലിച്ചെറിഞ്ഞല്ലേ പികെവി ഇടതുമുന്നണിയുണ്ടാക്കിയത്? അതൊരു ത്യാഗമല്ലേ? - ആണോ?

തള്ളിന്റെ കാര്യത്തിൽ മോദി തോൽക്കും

തള്ളിന്റെ കാര്യത്തിൽ മോദി തോൽക്കും

അങ്ങനെ അടച്ചു പറയല്ലേ? 1978ലെ ഭട്ടിൻഡാ കോൺഗ്രസ് തീരുമാനപ്രകാരമല്ലേ പികെവി രാജിവെച്ചത്? തള്ളിന്റെ കാര്യത്തിൽ നരേന്ദ്രമോദിയുടെ രാജഗുരുസ്ഥാനം സിപിഐയ്ക്കാണ്. 1978 മാർച്ച് 31 മുതൽ ഏപ്രിൽ 7 വരെയാണ് സിപിഐയുടെ പതിനൊന്നാം കോൺഗ്രസ് പഞ്ചാബിലെ ഭട്ടിൻഡയിൽ ചേർന്നത്. പികെ വാസുദേവൻ നായർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് 1978 ഒക്ടോബർ 29ന്. ഭട്ടിൻഡാ കോൺഗ്രസിനു ശേഷമാണ് അങ്ങോരു മുഖ്യമന്ത്രിയായത്. പിന്നെങ്ങനെയാണ് ഭട്ടിൻഡാ കോൺഗ്രസ് തീരുമാനപ്രകാരം പികെവി രാജിവെയ്ക്കുന്നത്?

ഇവന്മാരു കൊള്ളാമല്ലോ?

ഇവന്മാരു കൊള്ളാമല്ലോ?

പിന്നല്ലേ. ഒന്നര മൊതലാണ്, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനയിതാക്കൾ സിപിഐയാണെന്നാണല്ലോ അവകാശവാദം? - അതു വേറൊരു തള്ള്. ഇന്ത്യയാകെ ഇടതുപക്ഷ ജനാധിപത്യ മുന്നണി കെട്ടിപ്പെടുക്കണമെന്ന ലക്ഷ്യം സിപിഎമ്മിന്റെ ജലന്തർ പാർടി കോൺഗ്രസ് ആണ് മുന്നോട്ടു വെച്ചത്. 1978 ഏപ്രിലിൽ. ആ ലക്ഷ്യം നേടാൻ സിപിഐ ഉപാധികളില്ലാതെ കോൺഗ്രസ് സഖ്യം ഉപേക്ഷിക്കണം എന്നും സിപിഎം ആവശ്യപ്പെട്ടു. അതു കേൾക്കാതെയാണ് പികെവി കോൺഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രിയാകാൻ പോയത്

എന്തായിരുന്നു, കോൺഗ്രസ് സഖ്യം ഉപേക്ഷിക്കാൻ കാരണം?

എന്തായിരുന്നു, കോൺഗ്രസ് സഖ്യം ഉപേക്ഷിക്കാൻ കാരണം?

ഇന്ദിരാഗാന്ധിയും സഞ്ജയ് ഗാന്ധിയും ചേർന്ന് അടിച്ചു പുറത്താക്കുന്നതിനു മുമ്പ് ഗത്യന്തരമില്ലാതെ ഇറങ്ങിപ്പോയെന്നു പറയുന്നതാവും ശരി. അപ്പോൾ കോൺഗ്രസിനു സിപിഐ സഖ്യം തുടരാൻ താൽപര്യമുണ്ടായിരുന്നില്ലേ? ഇല്ല. അതെന്താ കാരണം? കൈയിലിരിപ്പ് അതായിരുന്നു. പാരവെപ്പും കുത്തിത്തിരിപ്പുമല്ലേ മൂലധനം. ഉത്തരം വ്യക്തമല്ല? കോൺഗ്രസുമായി സഖ്യമുണ്ടാക്കുകയല്ല, കോൺഗ്രസിൽ നുഴഞ്ഞു കയറി വിപ്ലവം നടത്താം എന്നൊരു പരീക്ഷണം സിപിഐ പയറ്റിയിരുന്നു.

ചുമ്മാ അതുമിതും പറയരുത്?

ചുമ്മാ അതുമിതും പറയരുത്?

ചുമ്മാ പറയുന്നതല്ല. സിപിഐയുടെ നേതാക്കൾ കോൺഗ്രസിൽ നുഴഞ്ഞു കയറി ഇന്ദിരാ സർക്കാരിൽ മന്ത്രിമാരായിട്ടുണ്ട്. ആരൊക്കെ? മോഹൻ കുമാരമംഗലം, കെ ആർ ഗണേഷ്, നൂറുൽ ഹസൻ, കെ വി രഘുനാഥ് റെഡ്ഡി, ആർ കെ ഖാദികർ എന്നീ മന്ത്രിമാർ കോൺഗ്രസിലേയ്ക്കു നുഴഞ്ഞു കയറി മന്ത്രിസ്ഥാനം നേടിയ സിപിഐ നേതാക്കളാണെന്ന് ഡി സി ഗുപ്തയുടെ ഇന്ത്യൻ ഗവണ്മെന്റ് ആൻഡ് പൊളിറ്റിക്സ് എന്ന പുസ്തകം പറയുന്നു. ഡി പി ധർ എന്ന നേതാവ് അക്കാലത്ത് റഷ്യൻ അംബാസഡറുമായത്രേ.=

കോൺഗ്രസ് എങ്ങനെയാണ് സമീപിച്ചത്?

കോൺഗ്രസ് എങ്ങനെയാണ് സമീപിച്ചത്?

ഇന്ത്യന്‍ വിപ്ലവത്തിന് ഇങ്ങനെയൊരു പാത സിപിഐക്കാര്‍ വെട്ടുമെന്ന് കോണ്‍ഗ്രസുകാര്‍ തീരെ പ്രതീക്ഷിച്ചില്ല. കുത്തിത്തിരിപ്പും ശകുനിപ്പണിയും മറനീക്കി പുറത്തുവന്നപ്പോള്‍ സ്വാഭാവികമായും എതിര്‍പ്പുമുണ്ടായി. തങ്ങളുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നതില്‍ സിപിഐയ്ക്കെതിരെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ അമര്‍ഷം പുകഞ്ഞു. മാനേജിംഗ് ഏജന്‍റുമാരാകരുതെന്ന് സിപിഐ നേതാവ് ഭൂപേഷ് ഗുപ്തയ്ക്ക് കോണ്ഗ്രസ് വര്ക്കിം ഗ് കമ്മിറ്റി അംഗം എസ്. ചന്ദ്രശേഖര്‍ പരസ്യമായി താക്കീതു നല്കി (1973 മാര്ച്ച് 29) . ഉപജാപങ്ങളിലൂടെയും ഗൂഢാലോചനയിലൂടെയും കോണ്ഗ്രസിനെ റാഡിക്കലൈസ് ചെയ്യാനുളള ശ്രമങ്ങള്‍ അനുവദിക്കാനാവില്ലെന്നും പ്രഖ്യാപിച്ചു.

ചന്ദ്രശേഖർ മാത്രമായിരുന്നോ വിമർശകൻ?

ചന്ദ്രശേഖർ മാത്രമായിരുന്നോ വിമർശകൻ?

അല്ല. കോൺഗ്രസ് പാർടി ഒന്നടങ്കം സിപിഐയ്ക്കെതിരെ ശക്തമായ വിമർശനമുയർത്തി. ഇന്ദിരാഗാന്ധിയെ സ്ഥാനഭ്രഷ്ടയാക്കി അധികാരം പിടിക്കാൻ സിപിഐ തന്ത്രം മെനയുകയാണെന്ന് കോണ്ഗ്രസ് എംപി കൃഷ്ണ കാന്ത് തുറന്നടിച്ചു. പുറത്തു നിന്ന് പടവെട്ടുന്ന ജയപ്രകാശ് നാരായണനല്ല, അന്തപ്പുരക്കാവലു നോക്കുന്ന സിപിഐയാണ് ഇന്ദിരയെ സ്ഥാനഭ്രഷ്ടയാക്കാന്‍ നോമ്പുനോല്‍ക്കുന്നതെന്ന് കോണ്‍ഗ്രസുകാര്‍ തിരിച്ചറിഞ്ഞു. 1975 ജനുവരി 12ന് മഹാരാഷ്ട്രയില്‍ ചേര്‍ന്ന കോണ്ഗ്രസ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്ര കൃഷി മന്ത്രി ജഗ്ജീവന്‍ റാം സിപിഐയ്ക്കെതിരെ ആഞ്ഞടിച്ചു.

സിപിഐയ്ക്കെതിരായ വിമർശനങ്ങൾ

സിപിഐയ്ക്കെതിരായ വിമർശനങ്ങൾ

ഉത്തര്പ്രദേശില്‍ നിന്നുളള നൗവാല്‍ കിഷോര്‍, എം പി ശുക്ല എന്നീ എംപിമാരും സിപിഐയ്ക്കെതിരെ പരസ്യമായി രംഗത്തുവന്നു. ഇന്ദിരാഗാന്ധിയെയും മന്ത്രിസഭയെയും അട്ടിമറിച്ച് അധികാരം പിടിക്കാനുളള സിപിഐയുടെ ഹീനലക്ഷ്യങ്ങള്ക്കു നേരെ കരുതിയിരിക്കണമെന്നവര്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. താന്‍ പങ്കെടുക്കുന്ന പൊതുയോഗങ്ങളിലൂടനീളം കോണ്ഗ്രസിനുളളിലും മറ്റു പാര്ട്ടികള്‍ തമ്മിലും പ്രശ്നങ്ങളുണ്ടാക്കുന്ന സിപിഐയുടെ ശകുനിവേഷത്തെ കേന്ദ്രമന്ത്രി മോഹന്‍ ധാരിയ കണക്കറ്റു ശകാരിച്ചു=.

കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല

കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല

കുത്തിത്തിരിപ്പും കുതികാൽ വെട്ടുമല്ലാതെ വേറൊന്നും ഇവർക്കറിയില്ലേ? കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റാത്ത വർഗമാണ്. അതു തിരിച്ചറിഞ്ഞ് കോൺഗ്രസുകാർ കവളൻ മടലുവെട്ടി അടിച്ചു പുറത്താക്കുമെന്ന് ഉറപ്പായപ്പോൾ ഗതികെട്ടുണ്ടാക്കിയ സിദ്ധാന്തമാണ് ഭട്ടിൻഡാ കോൺഗ്രസ് അംഗീകരിച്ച അടവു നയം. ഭട്ടിൻഡാ കോൺഗ്രസ് നടക്കുന്നതിന് രണ്ടുവർഷം മുമ്പു ചേർന്ന നാഷണൽ കൌൺസിലിലും അടിയന്തരാവസ്ഥയെ വാരിപ്പുകഴ്ത്തിയവാരണ് സിപിഐ നേതാക്കൾ

കോൺഗ്രസ് സിപിഐയെ കൈവിടുന്നു

കോൺഗ്രസ് സിപിഐയെ കൈവിടുന്നു

ഇന്ദിരഗാന്ധിയുടെയും സഞ്ജയ് ഗാന്ധിയുടെയും നിലപാട് എന്തായിരുന്നു? സിപിഐയുമായി സഖ്യം തുടരാൻ കോൺഗ്രസ് തയ്യാറായിരുന്നില്ല. 1977ൽ രാജ്യം പാർലമെന്റു തിരഞ്ഞെടുപ്പു നേരിടുന്ന സമയത്തു തന്നെ ഇന്ദിരാഗാന്ധിയും സഞ്ജയ് ഗാന്ധിയും മറ്റു കോൺഗ്രസ് നേതാക്കളും സിപിഐയെ രൂക്ഷമായ വിമർശനത്തിൽ പൊരിച്ചു. അപ്പോൾ സിപിഐയ്ക്ക് കോണ്‍ഗ്രസ് മുന്നണിയില്‍ സ്ഥാനം നഷ്ടപ്പെടുമെന്ന കാര്യം ഉറപ്പായിരുന്നു അല്ലേ? അതേ. രാജ്യം പാര്‍ലമെന്‍റു തിരഞ്ഞെടുപ്പിലേയ്ക്കു പോകുന്ന സമയം. സന്ദേഹങ്ങളും സംശയവും ആശങ്കയും സിപിഐയുടെ സെക്രട്ടറി സി രാജേശ്വര റാവിലെ അലട്ടി. തങ്ങളുടെ കാര്യം പോക്കാണെന്ന് അദ്ദേഹത്തിനു തുറന്നു പറയേണ്ടി വന്നു.

സിപിഐയുടെ ഇലക്ഷന്‍ മാനിഫെസ്റ്റോ

സിപിഐയുടെ ഇലക്ഷന്‍ മാനിഫെസ്റ്റോ

1977 ഫെബ്രുവരിയില്‍ സിപിഐയുടെ ഇലക്ഷന്‍ മാനിഫെസ്റ്റോ പുറത്തിറങ്ങി. സീറ്റുകളുടെ എണ്ണം കൂട്ടാൻ പാര്‍ടിയൊരു ത്രിതല തിരഞ്ഞെടുപ്പു തന്ത്രം ആവിഷ്കരിച്ചു. രാജേശ്വരറാവു തന്നെ ആക്കാര്യം പരസ്യമാക്കി. എന്തായിരുന്നെന്നോ തന്ത്രം? പറയാം ചിരിക്കരുത്. പശ്ചിമബംഗാളിലും കേരളത്തിലും പാര്‍ടി കോണ്‍ഗ്രസ് മുന്നണിയില്‍. യുപിയിലും ബീഹാറിലും ഒറീസയിലും ജഗജീവന്‍ റാമിന്‍റെ കോണ്‍ഗ്രസ് ഫോര്‍ ഡെമോക്രസിയ്ക്കൊപ്പം സഖ്യത്തിന് ശ്രമിക്കും. (കോണ്‍ഗ്രസ് ഫോര്‍ ഡെമോക്രസിയാണെങ്കില്‍ ജനതാപാര്‍ടിയുടെ മാനിഫെസ്റ്റോ അംഗീകരിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ജയിച്ചാല്‍ മന്ത്രിസഭയുണ്ടാക്കാനും തയ്യാറായി നല്‍കുന്നു). മറ്റുളള സംസ്ഥാനങ്ങളില്‍ വേണ്ടിവന്നാല്‍ സിപിഎമ്മുമായിപ്പോലും സഖ്യമുണ്ടാക്കുമെന്നും രാജേശ്വരറാവു "ഭീഷണി'പ്പെടുത്തി.

അദ്ദാണ് സിപിഐ

അദ്ദാണ് സിപിഐ

ഒരേ തിരഞ്ഞെടുപ്പില്‍ ഒരേ സമയം കോണ്‍ഗ്രസിനൊപ്പവും കോണ്‍ഗ്രസ് വിരുദ്ധര്‍ക്കൊപ്പവുമായിരുന്നു സിപിഐ. എന്നിട്ടും ഗതി പിടിച്ചില്ലല്ലോ? തിരഞ്ഞെടുപ്പു ഫലം സിപിഐയ്ക്ക് വന്‍ തിരിച്ചടിയായി. അടിയന്തരാവസ്ഥയ്ക്കു ശേഷം കേരളത്തിലുണ്ടായ വിജയത്തെക്കുറിച്ച് കോൾമയിർ കൊള്ളുന്നവർ രാജ്യത്താകെ കിട്ടിയ സീറ്റുകളെക്കുറിച്ച് ഒരിക്കലും മിണ്ടിക്കേട്ടിട്ടില്ല. 1977ല്‍ പാര്‍ലമെന്‍റു തിരഞ്ഞെടുപ്പിനിറങ്ങുമ്പോള്‍ 24 എംപി മാരാണ് സിപിഐയ്ക്ക് ഉണ്ടായിരുന്നത്. കോണ്‍ഗ്രസിനും കോണ്‍ഗ്രസ് വിരുദ്ധര്‍ക്കുമൊപ്പം ഒരേസമയം പരസ്യമായി വ്യഭിചരിച്ച സിപിഐയെ ജനം കൈവിട്ടു. തിരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ വെറും ഏഴു സീറ്റ്. അപ്പോൾ കാണുന്ന അഴകുള്ളവനെ അപ്പാ എന്നു വിളിക്കുന്ന "രാഷ്ട്രീയപ്രവർത്തന"ത്തിന് ഉചിതമായ ഫലശ്രുതി.

കേരളത്തിലെ പികെവിയുടെ ത്യാഗം?

കേരളത്തിലെ പികെവിയുടെ ത്യാഗം?

1980ലെ കേരളത്തിലെ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പു വിജയത്തിൽ സിപിഐയ്ക്ക് ഒരു പങ്കും ഇല്ലെന്നാണോ? ഒരു പങ്കുമില്ല. അന്ന് ആന്റണി കോൺഗ്രസും മുസ്ലിംലീഗിൽ ഒരു വിഭാഗവും മാണിയുടെ കേരള കോൺഗ്രസും ഇടതുമുന്നണിയിലുണ്ടായിരുന്നു. സിപിഐ എന്ന പാഷാണപരാദത്തെ അന്ന് തള്ളിക്കളഞ്ഞിരുന്നെങ്കിലും ഒന്നും സംഭവിക്കുമായിരുന്നില്ല.

സിപിഐയ്ക്ക് എത്ര സീറ്റുണ്ടായിരുന്നു?

സിപിഐയ്ക്ക് എത്ര സീറ്റുണ്ടായിരുന്നു?

ഇടതുമുന്നണിയ്ക്ക് ആകെ 93 സീറ്റ്. സിപിഎം 35, ആന്റണി കോണ്‍ഗ്രസ് 21, മാണി കേരള 8, സിപിഐ 17, ആര്‍എസ്‌പി 6, പിള്ള കോണ്‍ഗ്രസ് 1, അഖിലേന്ത്യാ ലീഗ് 5 എന്നിങ്ങനെയായിരുന്നു കക്ഷി നില. ഇവറ്റകൾ ഇല്ലായിരുന്നുവെങ്കിലും അന്ന് സ. നായനാർ അധികാരത്തിൽ വരുമായിരുന്നു. അന്ന് സിപിഐ കോൺഗ്രസിനൊപ്പമായിരുന്നുവെങ്കിൽ ഇന്നത് വേറൊരു സിഎംപിയുടെയോ ജെഎസ്എസോ ആയി അവശേഷിച്ചേനെ.

സിപിഎമ്മിന്റെ ഔദാര്യം കൊണ്ടാണോ

സിപിഎമ്മിന്റെ ഔദാര്യം കൊണ്ടാണോ

അപ്പോൾ ഇന്നത്തെ നിലയിൽ സിപിഐ കേരളത്തിൽ നിലനിൽക്കുന്നത് സിപിഎമ്മിന്റെ ഔദാര്യം കൊണ്ടാണോ? എന്താ സംശയം. 1980ൽ സിപിഐ 22 സീറ്റിലാണ് മത്സരിച്ചത്. 1965ൽ സിപിഐയുമായി മുഖാമുഖം മത്സരിച്ചപ്പോൾ സിപിഎം ശക്തി തെളിയിച്ച എട്ടു മണ്ഡലങ്ങൾ ഒരു മടിയും കൂടാതെ സിപിഐയ്ക്കു ദാനം നൽകി. ഏതൊക്കെയാണവ? മഞ്ചേശ്വരം, നാദാപുരം, തിരൂരങ്ങാടി, പട്ടാമ്പി, മണ്ണാർക്കാട്, പീരുമേട്, ചേർത്തല, കിളിമാനൂർ എന്നീ മണ്ഡലങ്ങൾ. 1965ൽ ഈ മണ്ഡലങ്ങളിലെല്ലാം കൂടി സിപിഎം നേടിയത് 129766 വോട്ട്. സിപിഐയ്ക്കു കിട്ടിയത് 31605. സിപിഎമ്മിന്റെ നാലിലൊന്നു ശക്തി സിപിഐയ്ക്കില്ലാത്ത മണ്ഡലങ്ങൾ ഒരു മടിയും കൂടാതെ സിപിഎം വിട്ടുകൊടുത്തു.

English summary
What CPM sympathisers talk about CPI in social media, here is a Facebook post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X