Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രിട്ടാസ് കളിക്കുന്ന നായര്‍.. സന്തോഷ് പണ്ഡിറ്റിനെ ആക്രമിക്കാന്‍ കുറേ മിമിക്രിക്കാരും... ലജ്ജാവഹം!

അവതാരകനടക്കം അമ്പതോളം പേര്‍ ചേര്‍ന്ന് ഒരുത്തനെ ഒറ്റയ്ക്കിട്ട് കളിയാക്കുന്നത് വലിയ ആണത്തമൊന്നുമല്ല... പച്ച മലയാളത്തില്‍ അതിനു പറയുന്ന പേരാണ് ചെറ്റത്തരം. - ഫ്‌ളവേഴ്‌സ് ചാനലിലെ ശ്രീകണ്ഠന്‍ നായര്‍ ഷോയില്‍ സിനിമാ താരം സന്തോഷ് പണ്ഡിറ്റിനെ കേരളത്തിലെ മുന്‍നിര മിമിക്രിക്കാര്‍ ചേര്‍ന്ന് ആക്ഷേപിക്കുകയും കളിയാക്കുകയും ചെയ്തതിനോട് സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നത് ഇങ്ങനെയാണ്.

സന്തോഷ് പണ്ഡിറ്റും വെറുതെ ഇരുന്നൊന്നും ഇല്ല, തനതായ ശൈലിയില്‍ ഈ അമ്പത് പേരോടും ഒറ്റക്ക് പിടിച്ചുനിന്നു. സഹികെട്ടപ്പോള്‍ കൂട്ടത്തില്‍ ഒരാളോട് ചത്ത് മണ്ണടിയുന്നതിനു മുന്നേ സ്വന്തമായി ഓരഞ്ചു മിനുട്ടു ഡോക്യുമെന്ററി എടുത്തിട്ടു വാടോ എന്നിട്ടു സംസാരിക്കാം എന്ന് വരെ പറഞ്ഞു. അതോടെ ആള് സൈഡായി. പടിപാടി നടന്നിട്ട് കുറച്ച് ദിവസമായെങ്കിലും സോഷ്യല്‍ മീഡിയ ആഘോഷം തുടങ്ങിയത് ഇപ്പോഴാണ്.. കാണൂ വിശദമായി.

വിരൂപനായ സൂപ്പര്‍സ്റ്റാറോ

വിരൂപനായ സൂപ്പര്‍സ്റ്റാറോ

അങ്ങനെ മലയാള സിനിമക്ക് വിരൂപനായ ഒരു സൂപ്പര്‍ സ്റ്റാറിനെ കിട്ടി - സന്തോഷ് പണ്ഡിറ്റിനെ നോക്കി ഒരു മിമിക്രി താരത്തിന്റെ ഡയലോഗാണ്. ശ്രീകണ്ഠന്‍ നായരും മറ്റുള്ളവവരും പൊട്ടി ചിരിക്കുന്നു. ഒരു നിമിഷം പോലെ പതറാതെ പണ്ഡിറ്റ് തിരിച്ചു പറയുന്നു സൂപ്പര്‍ സ്റ്റാര്‍ എന്നാല്‍ വെളുത്തു തുടുത്ത ഭംഗിയുള്ള ശരീരം വേണമെന്ന് ചിന്തയുള്ള ഒരു ശരാശരി മലയാളിയാണ് താങ്കള്‍.

പണ്ഡിറ്റ് പറയുന്നത് സത്യം

പണ്ഡിറ്റ് പറയുന്നത് സത്യം

പല സത്യങ്ങളും സന്തോഷ് പണ്ഡിറ്റ് ഈ ഷോയില്‍ പറയുന്നുണ്ട്. കമന്റിടുന്നവര്‍ പറയുന്നത് പോലെയാണെങ്കില്‍ - സന്തോഷ് പണ്ഡിറ്റ് പറയുന്ന ചില കാര്യങ്ങള്‍ സത്യമാണ്. അദ്ദേഹം ചെയ്ത പല നല്ല കാര്യങ്ങളും ഈ വാചകമടിക്കുന്ന മറ്റു വ്യക്തികള്‍ ചെയ്യുന്നുണ്ടോ? അയാള്‍ അചീവ് ചെയ്ത പലതും ഈ ഇരിക്കുന്ന ബാക്കിയുള്ളവര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോ? വെറുതെ കുറ്റം പറയരുത്?

ഇത് ഭയങ്കര കൗണ്ടര്‍

ഇത് ഭയങ്കര കൗണ്ടര്‍

സന്തോഷ് പണ്ഡിറ്റ് - ചത്ത് മണ്ണടിയുന്നതിനു മുന്നേ സ്വന്തമായി ഓരഞ്ചു മിനുട്ടു ഡോക്യുമെന്ററി എടുത്തിട്ടു വാടോ എന്നിട്ടു സംസാരിക്കാം. ഇതിലും വലിയ മറുപടി അവര്‍ക്കു കിട്ടാനില്ല. എന്തൊര് പരിപാടിയാണെടോ. ഈ കളിയാക്കുന്ന മിമിക്രിക്കാരെ ആര്‍ക്കെങ്കിലും അറിയുമോ.

സന്തോഷ് പണ്ഡിറ്റ് സൂപ്പര്‍ സ്റ്റാര്‍

സന്തോഷ് പണ്ഡിറ്റ് സൂപ്പര്‍ സ്റ്റാര്‍

സന്തോഷ് പണ്ഡിറ്റ്.. നിങ്ങളുടെ സിനിമകളില്‍ ഞാന്‍ അത്ര സന്തുഷ്ടനാണെന്നു പറയുന്നില്ല. എന്നാല്‍ ഒരു കൂട്ടം ആള്‍ക്കാര്‍ ഒരു മനുഷ്യനെ കടന്നാക്രമിക്കുമ്പോള്‍ അയാള്‍ക്കെത്ര ദേഷ്യം വരുമോ, ആ ദേഷ്യം പുറത്ത് കാണിച്ചു കൊണ്ട് തത്സമയം നിങ്ങള്‍ ആടുകയും പാടുകയും ചെയ്തു

എല്ലാ വിലയും കളഞ്ഞല്ലോ നായരേ

എല്ലാ വിലയും കളഞ്ഞല്ലോ നായരേ

ഇന്നു വരെ ഈ പ്രോഗ്രാം ഉണ്ടാക്കിയ എല്ലാ പേരും പോയി, തനിക്കൊന്നും നാണമില്ലേടോ ശ്രീ കണ്ഠന്‍ നായരേ, ഒരാളെ വിളിച്ചു വരുത്തി അപമാനിച്ചു സ്‌കോര്‍ ചെയ്യാന്‍. പേരു പോലും അറിയാത്ത കുറേ മിമിക്രി ഊളകളുടെ ജാട കണ്ടാല്‍ അവന്മാരാണ് മലയാള സിനിമ ഭരിക്കുന്നത് എന്ന് തോന്നും.

ചൊരുക്ക് തീര്‍ക്കുകയാണോ

ചൊരുക്ക് തീര്‍ക്കുകയാണോ

ഇവനൊന്നും സിനിമയില്‍ ഒന്നും ആവാതെ പോയതിന്റെ ചൊരുക്ക് കുറച്ച് പ്രശസ്തന്‍ ആയ ആളോട് കാണിച്ച് ആത്മനിര്‍വൃതി അടയുന്നു അത്ര തന്നെ. ഒരു മനുഷ്യനെ വിളിച്ച് വരുത്തി ഇങ്ങനെ തരം താഴ്ത്തരുത്. മാക്രികള്‍ കൂതറകള്‍.

മിമിക്രിക്കാരേ നിങ്ങള്‍..

മിമിക്രിക്കാരേ നിങ്ങള്‍..


എടോ മിമിക്രിക്കാരോ, നീയൊക്കെ ആദ്യം പോയി എന്തെങ്കിലും ഉണ്ടാക്കി കാണിക്കൂ എന്നിട്ടു മറ്റുള്ളവരെ ഉപദേശിക്ക്. സന്തോഷ് പണ്ഡിറ്റ് പടം എടുത്താല്‍ നിനക്കൊക്കെ എന്താ നഷ്ടം.

ഇവരാണോ കോമഡിക്കാര്‍

ഇവരാണോ കോമഡിക്കാര്‍

ആ ഇരിക്കുന്നവന്മാരാണോ കോമഡി കലാകാരന്മാര്‍? ഇവന്മാരുടെ കോമഡി കണ്ടാല്‍ എനിക്ക് കരയാനാണ് തോന്നാറ്. യഥാര്‍ത്ഥ മിമിക്രി കലാകാരന്മാര്‍ക്ക് നാണക്കേടുണ്ടാക്കാന്‍ കൊറേ എണ്ണം. നിനക്കൊക്കെ എന്ത് യോഗ്യത ഉണ്ട് ഒരാളെ വട്ടം കൂടി നിന്ന് കളിയാക്കാന്‍.

ആദ്യം ഉത്തരം പറ

ആദ്യം ഉത്തരം പറ

പണ്ഡിറ്റ് ചോദിച്ച ഒരു ചോദ്യത്തിനും ഉത്തരമില്ലാതെ അദ്ദേഹത്തെ കളിയാക്കികൊണ്ടിരിക്കുന്നു.. അദ്ദേഹം ചോദിക്കുന്ന ഏതെങ്കിലും ചോദ്യത്തിന് മാന്യമായി ഉത്തരം പറയുന്നതിന് പകരം നിങ്ങള്‍ ഒരുമിച്ച് ഒരു നിലവാരവും ഇല്ലാതെ അദ്ദേഹത്തെ കളിയാക്കാന്‍ നാണമില്ലേ. നിങ്ങള്‍ ഒക്കെ ഇപ്പൊ കാണിക്കുന്ന ചില കോമഡികള്‍ കാണുമ്പോള്‍ എത്രയോ ഭേദം ആണ് അദ്ദെഹം.

ചെറ്റത്തരമായിപ്പോയി

ചെറ്റത്തരമായിപ്പോയി

അവതാരകനടക്കം അമ്പതോളം പേര്‍ ചേര്‍ന്ന് ഒരുത്തനെ ഒറ്റയ്ക്കിട്ട് കളിയാക്കുന്നത് വലിയ ആണത്തമൊന്നുമല്ല. പച്ച മലയാളത്തില്‍ അതിനു പറയുന്ന പേരാണ് ചെറ്റത്തരം.

ചുമ്മാ ചോദിച്ച് വാങ്ങി

ചുമ്മാ ചോദിച്ച് വാങ്ങി

പരിപാടിക്ക് വന്ന മിമിക്രിക്കാര്‍ പലരും കണക്കിന് ചോദിച്ച് വാങ്ങിയതാണ്. സന്തോഷിനെ മാക്‌സിമം പ്രകോപിപ്പിച്ച് തന്തക്കുവിളി വരെ നേടിയെടുത്തതിന്റെ അഭിമാനം അവരുടെ മുഖത്ത് തെളിഞ്ഞു കാണാനും ഉണ്ട്. എന്നിട്ട്, മാന്യതയുടെ തരിമ്പും ഇല്ലാത്ത കുറ്റപ്പെടുത്തലുകള്‍ക്ക് കഴിവിന്റെ പരമാവധി മാന്യമായി തന്നെ മറുപടി പറഞ്ഞ സന്തോഷിനോട് മാന്യത വേണം എന്ന് ക്ലാസ്സ് എടുക്കുന്നു.

എണീറ്റ് വന്ന് തല്ലും

എണീറ്റ് വന്ന് തല്ലും

ഈ കോമഡി എന്നുപറഞ്ഞ് നടക്കുന്നവന്മാര് പറയുന്ന വളിപ്പ് കേട്ടാല്‍ ചത്തു കിടക്കുന്നവന്‍ വരെ എണീറ്റ് തല്ലും. കലാകാരന്മാര്‍ പരസ്പരം ഈ രീതിയില്‍ ആക്ഷേപിക്കരുത്. ഇവനൊക്കെ കാണിക്കുന്ന കോപ്രായങ്ങള്‍ കാണാന്‍ ജനം മടിച്ചാല്‍ ഇവനൊക്കെ കോമാളിത്തരം അവസാനിപ്പിച്ചു ചൊറിയും കുത്തി വീട്ടില്‍ ഇരിക്കയെ ഉള്ളു. അങ്ങനെ സംഭവിക്കാന്‍ അധികം നാളുകള്‍ ഒന്നും വേണ്ട

വീഡിയോ കാണാം


ശ്രീകണ്ഠന്‍ നായര്‍ ഷോയില്‍ മിമിക്രി താരങ്ങളുടെയും സന്തോഷ് പണ്ഡിറ്റിന്റെയും പ്രകടനം കാണാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+