മഞ്ജു വാര്യരുടെ ഉദാഹരണം സുജാതയ്ക്ക് പാര പണിതത് ആരെന്നറിഞ്ഞാൽ പെറ്റതള്ള പൊറുക്കൂല!!
ഈ ആഴ്ച തിയേറ്ററുകളിൽ എത്തിയ ഉദാഹരണം സുജാത, തരംഗം എന്നീ സിനിമകൾ ഇറങ്ങിയതിന്റെ പിറ്റേന്ന് തന്നെ ചില കേന്ദ്രങ്ങളിലെങ്കിലും ഷോ വെട്ടിക്കുറയ്ക്കുകയോ ചെയ്യപ്പെടുകയോ ചെയ്ത സംഭവം ശ്രദ്ധയിൽ പെട്ടിരുന്നു. ഇതേതുടർന്ന് ചില ഓൺലൈൻ ഡിറ്റക്റ്റീവ് വേഷക്കാർ ഇത് പരസ്യമായ ഒരുതര ഒതുക്കലാണെന്ന് ഭൂതക്കണ്ണാടി വച്ച് കണ്ടുപിടിക്കയുമുണ്ടായി.
എന്നാൽ തിയേറ്ററുകളിലും മറ്റും ഇതെക്കുറിച്ച അന്വേഷിച്ചപ്പോൾ കിട്ടിയ വാർത്ത തികച്ചും വ്യത്യസ്തമായിരുന്നു. എന്നാൽ എന്താണ് മഞ്ജു വാര്യരുടെ ഉദാഹരണം സുജാതയ്ക്ക് സംഭവിച്ചത്. സുജാതയെ ആരെങ്കിലും ഒതുക്കിയതാണോ. ആണെങ്കിൽ ആര്. ഇതാ കാണൂ..

വന്പൻ റിലീസുകൾ, മാത്രമോ...
ഈ ആഴ്ച എ ആർ മുരുഗദാസിന്റെ സ്പൈഡർ എന്ന വൻബഡ്ജറ്റ് മൾട്ടിലിംഗ്വൽ പടവും രാമലീല, ഉദാഹരണം സുജാത, ഷെർലക്ക്ടോംസ് എന്നീ സിനിമകളാണ് കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്.. കഴിഞ്ഞവാരം ഇറങ്ങിയ പറവ നിറഞ്ഞ സദസ്സിൽ തുടരുകയും ചെയ്യുന്നു.. സ്വാഭാവികമായും 6സിനിമകൾ കളിക്കാനുള്ള തിയേറ്ററുകൾ മിക്ക കേന്ദ്രത്തിലും ഇല്ല. ഹോൾഡ് ഓവർ നിലവാരത്തിൽ ഉള്ള പടങ്ങൾ ഷോ വെട്ടിക്കുറച്ചാൽ മാത്രമേ കാര്യങ്ങൾ മുന്നോട്ട് പോവുള്ളൂ എന്ന അവസ്ഥ.

ആള് കേറുന്നില്ലെങ്കിൽ എന്ത് ചെയ്യും?
പറവ ഹിറ്റാവുകയും രാമലീലയ്ക്ക് ആൾക്കൂട്ടം നിയന്ത്രണാതീതമായി രാത്രി പന്ത്രണ്ടരയ്ക്കും അതുകഴിഞ്ഞുമൊക്കെ സ്പെഷ്യൽ ഷോസ് നടക്കുകയും ചെയ്യുമ്പോൾ രണ്ടും മൂന്നും സ്ക്രീനുകൾ ഉള്ള തിയേറ്ററുടമകൾക്ക് ആളുകുറവുള്ള പടങ്ങളെ പിൻ വലിക്കുകയല്ലാതെ വേറെ വഴി ഇല്ലായിരുന്നു.. 20-25പേർ എങ്കിലും ഉണ്ടെങ്കിലേ അവർക്ക് ചെലവുകാശെങ്കിലും മുതലാവൂ.

ആർക്കും ക്ഷീണമില്ലാത്ത ഒരു റിലീസ്
പറവ ഹിറ്റാവുകയും സ്പൈഡറിന്റെ റിലീസ് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ രാമലീലയെ ഒന്ന് കരകയറ്റിയെടുക്കാൻ ടോമിച്ചൻ മുളകുപ്പാടം ബന്ധപ്പെട്ടവരുമൊക്കെയായി സംഘടനകളുടെ ആഭിമുഖ്യത്തിൽ ചർച്ച നടത്തിയതാണ്. ഒരാഴ്ച ഒന്ന് റിലീസ് വച്ചാൽ ആർക്കും ക്ഷീണമില്ലാതെ കഴിച്ചുകൂട്ടാം എന്നും ചെറിയ സിനിമകൾ മുങ്ങിപ്പോവുന്നത് ഒഴിവാക്കാം എന്നുമൊക്കെയായിരുന്നു ചർച്ചയുടെ വിഷയവും ഉദ്ദേശവും.. പക്ഷെ ആരും അമ്പിനും വില്ലിനും അടുത്തില്ലത്രേ.

എന്തിനായിരുന്നു ഈ വാശി
ചാനൽ വാർത്താവതാരകരും സോഷ്യൽ മീഡിയയിലെ ബഹിഷ്കരണാഹ്വാനക്കാരും അലറിവിളിക്കുന്നത് കേട്ട് ദിലീപിന്റെ വെടിതീർന്നെന്ന് വിശ്വസിച്ചവർക്ക് ആ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയടിച്ച് വിജയക്കൊടി നാട്ടാനായിരുന്നു ഉൽസാഹം..
ഉദാഹരണം സുജാതയുടെ നിർമ്മാതാക്കളായ ജോജുവിനും മാർട്ടിൻ പ്രക്കാട്ടിനും വാശിയായിരുന്നത്രേ രാമലീല ഇറങ്ങുന്ന അന്ന് തന്നെ സുജാതയും ഇറക്കണം എന്നകാര്യത്തിൽ..

മലർപ്പൊടിക്കാരന്റെ സ്വപ്നം
നെഗറ്റീവ് വികാരത്തിൽ രാമലീല തകർന്നടിയുന്നത് 100%പ്രതീക്ഷിച്ചത് തന്നെയാവാം കാരണം. രാമലീലയെ മൽസരത്തട്ടിൽ മലർത്തിയടിച്ചുവെന്ന ഖ്യാതി നേടണമെന്ന വാശിയും.. (തന്റെ പടത്തിന്റെ വിജയത്തെക്കുറിച്ച് തെല്ലും ആശങ്കയില്ലാത്ത മഞ്ജു വാര്യരാകട്ടെ രാമലീല കാണണമെന്ന് ആളുകളെ ആഹ്വാനം ചെയ്ത് ഉദാരമനസ്കയാവുകയും ചെയ്തു..)

വിനയായത് അതിബുദ്ധി
അതിബുദ്ധിയാണ് വിനയായത് എന്നാണ് മനസിലാക്കേണ്ടത്.. മുൻപ് അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ എന്ന സിനിമ ചില തിയേറ്ററുകളിൽ ആളില്ലാതെ ഹോൾഡ് ഓവർ ആയപ്പോൾ ഭാവനയെ ഒതുക്കാൻ വേണ്ടി ഒതുക്കുന്നതെന്ന മട്ടിൽ ഓൺലൈൻ ഡിറ്റക്റ്റീവുകൾ പാടിനടന്നിരുന്നു.. എന്നാൽ അതേ ഭാവന അഭിനയിച്ച ആദം നാലാഴ്ചയൊക്കെ മിക്ക തിയേറ്ററുകളും പ്രദർശിപ്പിച്ചപ്പോൾ ഒതുക്കൽ വാദക്കാരെ കണ്ടതുമില്ല.

കോമൺസെൻസ് കൊണ്ടൊന്ന് ആലോചിക്കൂ
ഒന്നാമത് കേരളത്തിലെ തിയേറ്ററുകളിൽ ഇപ്പോൾ 100 മുതൽ 200 വരെയാണ് ആവറേജ് ടിക്കറ്റ് നിരക്ക്. 200രൂപ കൗണ്ടറിൽ കൊടുക്കുന്നതിന് മുൻപ് ഏത് സാധാരണക്കാരനും ചെറിയ സിനിമകളുടെ കാര്യത്തിൽ ഒന്ന് ചിന്തിക്കും.. ഫെസ്റ്റിവൽ മൂഡുള്ള പക്കാ കൊമേഴ്സ്യൽ സിനിമകൾ തൊട്ടടുത്ത തിയേറ്ററുകളിൽ നിറഞ്ഞ് നിൽക്കുമ്പോൾ ചെറിയ ചിത്രങ്ങളുടെ കാര്യത്തിൽ ബോക്സോഫീസ് സാധ്യത ഒന്നും കൂടി പ്രതികൂലമാവും.. ഇതൊക്കെ ആലോചിക്കാൻ കോമൺസെൻസ് മാത്രം മതി.. അതുണ്ടെങ്കിൽ ഇത്തരം ഡിറ്റക്റ്റീവ് സിദ്ധാന്തങ്ങൾക്ക് ഇറങ്ങൂലല്ലോ അല്ലേ


Click it and Unblock the Notifications
