ദേശസ്‌നേഹം എന്നാല്‍ എന്താണ്... ഇതൊന്ന് കണ്ട് നോക്കൂ, എന്നിട്ട് പറയൂ...
ദേശസ്‌നേഹം ആണല്ലോ ഇപ്പോഴത്തെ ചര്‍ച്ചയും വിവാദ വിഷയവും. എന്നാല്‍ എന്താണ് പലരും ദേശ സ്‌നേഹം കൊണ്ട് ഉദ്ദേശിയ്ക്കുന്നത്?
ദേശ സ്‌നേഹിയാണെന്ന് നാഴികയ്ക്ക് നാല്‍പത് വട്ടം വിളിച്ച് പറഞ്ഞാല്‍ ആരെങ്കിലും യഥാര്‍ത്ഥ ദേശ സ്‌നേഹിയാകുമോ എന്നത്വലിയ ചോദ്യം തന്നെയാണ്. 'കലപില' എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ചില കാര്യങ്ങളുണ്ട്. അത് എത്രത്തോളം ശരിയാണോ തെറ്റാണോ എന്നതെല്ലാം ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ തന്നെയാണ്.

എന്താണ് ദേശസ്‌നേഹം
ദേശ സ്‌നേഹം എന്ന പ്രയോഗത്തിലൂടെ നിങ്ങള്‍ എന്താണ് അര്‍ത്ഥമാക്കുന്നത്. ദേശസ്‌നേഹം എങ്ങനെയൊക്കെ പ്രകടിപ്പിയ്ക്കാം?

വഴിയരികില്‍ തുപ്പാതിരിയ്ക്കുന്നത്
വഴിയരികില്‍ തുപ്പാതിരിയ്ക്കുന്നുണ്ടെങ്കില്‍ അത് ദേശ സ്‌നേഹമാണെന്ന് പറയാം.

മൂത്രമൊഴിയ്ക്കാതിരുന്നാലോ
പൊതു സ്ഥലത്ത് മൂത്രമൊഴിയ്ക്കാതിരിയ്ക്കുന്നതും രാജ്യത്തോടുള്ള സ്‌നേഹം തന്നെയാണ്.

പ്ലാസ്റ്റിക് കുറയ്ക്കാന്‍
സാധനങ്ങള്‍ വാങ്ങിയ്ക്കാന്‍ കടയില്‍ പോകുമ്പോള്‍ ഒരു സഞ്ച് കൈയ്യില്‍ സൂക്ഷിച്ചാല്‍ പ്ലാസ്റ്റിക് ഉപഭോഗം കുറയ്ക്കാം. അതും രാജ്യ സ്‌നേഹമാണ്.

വിശപ്പകറ്റാന്‍
വിശന്ന വയറുമായിരിയ്ക്കുന്നവര്‍ക്ക് ഒരുനേരത്തെ ഭക്ഷണം എങ്കിലും നല്‍കുകയാണെങ്കില്‍ അതും രാജ്യസ്‌നേഹം തന്നെ.

മരം ഒരു വരം
ഒരു മരമെങ്കിലും നട്ടു വളര്‍ത്തിയാല്‍ അതും രാജ്യ സ്‌നേഹം തന്നെയാണ്.

ഭക്ഷണം
ഭക്ഷണം പാഴാക്കാതെയിരിയ്ക്കുകയാണെങ്കില്‍ അതും ദേശ സ്‌നേഹം തന്നെയാണ്.

അത്രമേല്‍ ലളിതം
ദേശസ്‌നേഹം എന്നാല്‍ ഇത്രമേല്‍ ലളിതമാണെന്നാണ് 'കലപില' ഫേസ്ബുക്ക് പേജ് പറയുന്നത്.


Click it and Unblock the Notifications