രാജേഷ് പിള്ള മരിച്ചതല്ല, കൊന്നതാണ്... ആര്?
കൊച്ചി: മലയാള സിനിമയില്‍ ഏറെ പ്രതീക്ഷയുള്ള സംവിധായകനായിരുന്നു രാജേഷ് പിള്ള. ചുരുക്കം സിനിമകള്‍ കൊണ്ട് തന്നെ മലയാളിയുടെ സിനിമ കാഴ്ചാനുഭവങ്ങളെ മാറ്റിയെഴുതിയ സംവിധായകന്‍.
എന്നാല്‍ 42-ാം വയസ്സില്‍ വിടപറയുവാനുള്ള ഒരു ജീവിതമായിരുന്നോ അദ്ദേഹത്തിന്റേതെന്ന് ശരിയ്ക്കും ചിന്തിയ്‌ക്കേണ്ടിയിരിയ്ക്കുന്നു. കാരണം, വിളിച്ചു വരുത്തിയ ഒരു മരണം തന്നെ ആയിരുന്നു രാജേഷ് പിള്ളയുടേത്.
തെറ്റായ ഭക്ഷണക്രമം എന്നാണ് അദ്ദേഹത്തിന് കരള്‍ രോഗം വരാനുള്ള കാരണമായി പറയുന്നത്. സ്വയം വിളിച്ചുവരുത്തിയ മരണം, അല്ലെങ്കില്‍ ജങ്ക് ഫുഡുകള്‍ നടത്തിയ കൊലപാതകം എന്ന് വേണമെങ്കില്‍ ഈ ദുരന്തത്തെ വിളിയ്ക്കാം.

സിനിമ ഭ്രാന്ത്
സിനിമയോടുള്ള അഗാധമായ പ്രണയം. അതിനിടയ്ക്ക് നല്ല ഭക്ഷണം കഴിയ്ക്കുന്നതിനെ കുറിച്ചോ അതിന് സമയം കണ്ടെത്തുന്നതിനെ കുറിച്ച് രാജേഷ് പിള്ള ആലോചിച്ചിരുന്നില്ല എന്നാണ് സിനിമ മേഖലയിലുള്ളവര്‍ പറയുന്നത്.

ഭക്ഷണം
സിനിമയ്ക്കിടെ ഭക്ഷണം പോലും കൃത്യസമയത്ത് കഴിയ്ക്കാന്‍ രാജേഷ് തയ്യാറായിരുന്നില്ല. എന്ന് മാത്രമല്ല. ചില കുഴപ്പങ്ങളും ഉണ്ടാക്കി.

ജങ്ക് ഫുഡ്
ജങ്ക് ഫുഡിന്റെ ഒരു ആരാധകന്‍ ആയിരുന്നു രാജേഷ് പിള്ള എന്നാണ് റിപ്പോര്‍ട്ട്. സാധാരണ ഭക്ഷണത്തേക്കാള്‍ രാജേഷിന്റെ ജീവിതത്തില്‍ ഇടം പിടിച്ചിരുന്നത് ഇത്തരം സാധനങ്ങളായിരുന്നു.

കോളയും, ചിപ്‌സും
സോഫ്റ്റ് ഡ്രിങ്കുകളും പാക്കറ്റിലാക്കി എത്തുന്ന ചിപ്‌സുകളും ആയിരുന്നത്രെരാജേഷിന്റെ ദൈനംദിന ജീവിത്തതില്‍ ഏറ്റവും അധികം ഉപയോഗിച്ചിരുന്നത്.

രോഗകാരണം
ഇത്തരം സാധനങ്ങളുടെ അമിത ഉപയോഗം തന്നെയാണ് രാജേഷ് പിള്ളയ്ക്ക് കരള്‍ രോഗം വരുത്തിവച്ചത്.

മദ്യപിയ്ക്കില്ല
സിനിമാക്കാര്‍ക്ക് കരള്‍ രോഗം പിടിപെട്ടാല്‍ എല്ലാവരും ഉടന്‍ പറയും- അമിത മദ്യപാനമാണ് കാരണം എന്ന്. എന്നാല്‍ രാജേഷ് പിള്ള മദ്യപിയ്ക്കുമായിരുന്നില്ല.

നോണ്‍ ആല്‍ക്കഹോളിക് സീറോസിസ്
നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ സീറോസിസ് ആയിരുന്നു രാജേഷ് പിള്ളയെ ബാധിച്ചത്. നല്ല വിശ്രമവും മികച്ച ചികിത്സയും ഉണ്ടായിരുന്നെങ്കില്‍ രാജേഷിന്റെ ജീവിതം തിരിച്ചുപിടിയ്ക്കാമായിരുന്നു.

വിശ്രമമില്ലാതെ
ട്രാഫിക് സിനിമയുടെ ഹിന്ദി പതിപ്പ് ചെയ്യുമ്പോഴും, മിലി ചെയ്യുമ്പോഴും എല്ലാം രോഗം രാജേഷ് പിള്ളയ്‌ക്കൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ സിനിമയ്ക്കായിരുന്നു രാജേഷ് പ്രാധാന്യം നല്‍കിയത്.

വേട്ടയൊരുക്കാന്‍
ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ വേട്ടയുടെ നിര്‍മാണ വേളയില്‍ അധിക സമയത്തും രാജേഷ് പിള്ള ആശുപത്രിയില്‍ ആയിരുന്നു. ആശുപത്രിയില്‍ നിന്നാണ് പലപ്പോഴും ഷൂട്ടിങ് സെറ്റില്‍ എത്തിയിരുന്നത്.

കരള്‍ മാറ്റ ശസ്ത്രക്രിയ
കരള്‍ മാറ്റ ശസ്ത്രക്രിയ ആയിരുന്നു ഡോക്ടര്‍മാര്‍ രാജേഷ് പിള്ളയ്ക്ക് വിധിച്ചിരുന്നത്. എന്നാല്‍ അതിന് കാത്തു നില്‍ക്കാതെ അദ്ദേഹം വിടവാങ്ങി.












Click it and Unblock the Notifications