Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യ ഷോ കണ്ടവര്‍ പറയുന്നു... കബാലി സിംപ്ലി സൂപ്പര്‍ബ്, രജനിയെക്കൊണ്ട് രക്ഷയില്ല.. വീഡിയോ കാണൂ..

അങ്ങനെ കബാലി തീയറ്ററിലെത്തി. മാസങ്ങള്‍ നീണ്ട ആരാധരുടെ കാത്തിരിപ്പാണ് ജൂലൈ 22 വെള്ളിയാഴ്ച അവസാനിച്ചത്. കടുത്ത തിരക്കിനെ തെല്ലും വകവെക്കാതെ ആരാധകര്‍ കബാലിയുടെ ആദ്യ ഷോ തന്നെ കാണാന്‍ തീയറ്ററുകളിലെത്തി. അടിച്ചും ഇടിച്ചും സിനിമ കാണാനെത്തിയവര്‍ക്ക് ഒരു പൊടി പോലും നിരാശപ്പെടേണ്ടി വന്നില്ല. രജനീകാന്തിന്റെ ഒരു മാസ് മൂവി തന്നെ കബാലി എന്നാണ് ആദ്യ ഷോ കണ്ടവര്‍ പറയുന്നത്.

കബാലിയുടെ കഥ നടക്കുന്നത് മലേഷ്യയിലാണ്. മലേഷ്യയിലെ തമിഴര്‍ക്ക് വേണ്ടി പ്രവൃത്തിച്ചതിനെ തുടര്‍ന്ന് വര്‍ഷങ്ങളോളം ജയിലില്‍ കഴിയേണ്ടി വന്നവനാണ് ചിത്രത്തിലെ നായകനായ കബാലീശ്വരന്‍. ചിത്രത്തിലെ രജനി സ്‌പെഷല്‍ മാനറിസങ്ങളും ഡയലോഗ് ഡെലിവറിയുമാണ് പ്രേക്ഷകരുടെ കയ്യടി നേടുന്നത്. രണ്ടായിരം പ്രദര്‍ശനങ്ങളാണ് കബാലി റിലീസ് ദിവസം നടക്കുക. ഇതിലെ ആദ്യ ഷോ കണ്ടവരുടെ അഭിപ്രായങ്ങള്‍ ഇങ്ങനെ പോകുന്നു..

ഒരു ഗ്യാങ്‌സ്റ്റര്‍ പടം

ഒരു ഗ്യാങ്‌സ്റ്റര്‍ പടം

സാഹചര്യം കൊണ്ട് ഗ്യാങ്സ്റ്റര്‍ ആയിപ്പോയ കബാലീശ്വരന്റെ കഥയാണ് കബാലി. മലേഷ്യയില്‍ വെച്ചാണ് കബാലീശ്വരന്റെ ജീവിതത്തിലെ നിര്‍ണായക സംഭവങ്ങള്‍ ഉണ്ടാകുന്നത്. അത് അയാളെ ഒരു ഗ്യാങ്‌സ്റ്റര്‍ ആക്കി മാറ്റുന്നു.

തമിഴരുടെ നേതാവ്

തമിഴരുടെ നേതാവ്

തമിഴ് എന്ന തമിഴ്‌നാടിന്റെ വികാരം ഉപയോഗപ്പെടുത്താന്‍ കബാലിക്ക് കഴിയുന്നുണ്ട്. മലേഷ്യയില്‍ അടിച്ചമര്‍ത്തപ്പെട്ട തമിഴ് ദളിതര്‍ക്ക് വേണ്ടിയാണ് കബാലീശ്വരന്റെ പ്രവര്‍ത്തനങ്ങള്‍. തമിഴ്‌നാട്ടില്‍ സിനിമ ആഘോഷിക്കപ്പെടാന്‍ വേരെ കാരണം വേണോ.

ജീവിതത്തോടുള്ള പോരാട്ടം

ജീവിതത്തോടുള്ള പോരാട്ടം

ശത്രുക്കളില്‍ നിന്നും മകളെ രക്ഷിക്കുന്നതിനോടൊപ്പം ജീവിതത്തോടുള്ള പോരാട്ടവും കബാലീശ്വരന്റെ നീക്കങ്ങളെ സാഹസികമാക്കുന്നു. ആരാധകരെ രോമാഞ്ചം കൊള്ളിക്കാനുള്ള പഞ്ച് ഡയലോഗുകള്‍ കൂടിയാകുന്നതോടെ കബാലിക്ക് കയ്യടി കിട്ടുന്നു.

ലുക്കിലും കാര്യമുണ്ട്

ലുക്കിലും കാര്യമുണ്ട്

ഫ്‌ലാഷ് ബാക്ക് രംഗങ്ങളിലാണ് രജനിയുടെ ലുക്കിനെ സംവിധായകന്‍ നന്നായി ഉപയോഗിച്ചിട്ടുള്ളത്. പഴയ രജനികാന്ത് ചിത്രങ്ങളുടെ നൊസ്റ്റാള്‍ജിയ ഉണര്‍ത്താന്‍ ഇത് സഹായിക്കുന്നു. രജനിയുടെ പഴയ ഇമേജുകള്‍ നഷ്ടപ്പെടാതെ നോക്കാനും രഞ്ജിത്തിന് കഴിഞ്ഞിട്ടുണ്ട്.

നാടകീയമാണ് കഥ

നാടകീയമാണ് കഥ

രജനീകാന്തിന് മാത്രം ചെയ്യാന്‍ പറ്റുന്ന ഒരു ചിത്രമാണ് കബാലി എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാകില്ല. വിശ്വസിക്കാന്‍ കഴിയാത്തതും അതീവ നാടകീയവും ആയിത്തോന്നും ഒരു സാധാരണ പ്രേക്ഷകര്‍ക്ക് ഈ ചിത്രം. എന്നാല്‍ അത് രജനീകാന്ത് ചെയ്യുന്നതോടെ ചിത്രം സ്വാഭാവികമായി മാറുന്നു.

ആരാധകര്‍ക്ക് പറയാനുള്ളത്...

ആരാധകര്‍ക്ക് പറയാനുള്ളത്...

ഇനി ചിത്രം കണ്ട് പുറത്തിറങ്ങിയ ആരാധകര്‍ക്ക് പറയാനുള്ളത് നോക്കൂ.. 30 കാരനാകാന്‍ വേണ്ടിയുള്ള രജനികാന്തിന്റെ മേക്കപ്പ് വളരെ ബോറായി തോന്നി എന്ന് പറയുന്നവരുണ്ട്. മേക്കപ്പിന്റെ അതിപ്രസരം കബാലിക്ക് പക്ഷേ ഒരു വിനയാകാന്‍ സാധ്യതയില്ല.

ചിരിവരുമല്ലോ

ചിരിവരുമല്ലോ

ജീവിതത്തില്‍ തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ തുറന്ന് പറയാന്‍ ധൈര്യം കാണിക്കാത്ത ആളാണ് രജനികാന്ത്. ആ രജനീകാന്ത് എങ്ങനെയാണ് ഒരു മാസ് ലീഡറായി എത്തുന്നത്. ഇത് കാണുമ്പോള്‍ ചിരിവരുന്നത് സ്വാഭാവികം.

തകര്‍ത്തത് ഇവര്‍

തകര്‍ത്തത് ഇവര്‍

കബാലിയായി രജനീകാന്ത് നിറഞ്ഞാടി എന്ന് ആരാധകര്‍ പറയും. നായികയായി എത്തിയ രാധിക ആപ്‌തെയും മികച്ച പ്രകടനം പുറത്തെടുത്തു. ഋത്വികയും രജനിയുടെ മകളായി എത്തിയ ധന്‍ഷികയും കഥാപാത്രങ്ങളോട് നീതി കാട്ടി എന്ന് പറയാം.

കയ്യടി സീനുകള്‍

കയ്യടി സീനുകള്‍

രജനികാന്തിന്റെയും വിന്‍സണ്‍ ചൗവ്വയുടെയും കോമ്പിനേഷന്‍ രംഗങ്ങളാണ് തീയറ്ററില്‍ വന്‍ ആവേശമായത്. അതേപോലെ രജനിയുടെ ഡയലോഗ് ഡെലിവറികളും തീയറ്ററില്‍ ആരവങ്ങള്‍ ഉയര്‍ത്തി.

സാങ്കേതിക വശങ്ങള്‍

സാങ്കേതിക വശങ്ങള്‍

ആദ്യ പകുതിയില്‍ പ്രവീണ്‍ കെ എല്ലിന്റെ എഡിറ്റിങ് ശ്രദ്ധേയമായി. അന്‍പും അറിവും ഒരുക്കിയ സംഘട്ടന രംഗങ്ങളും ജി മുരളിയുടെ ഛായാഗ്രാഹണവും കബാലിക്ക് ഫ്രഷ്‌നസ് നല്‍കുന്നതാണ്.

പാട്ടുകള്‍ പറയണോ

പാട്ടുകള്‍ പറയണോ

രജനിയുടെ നെരുപ്പ് പാട്ട് കബാലി ഇറങ്ങും മുമ്പേ ഹിറ്റായതാണ്. സന്തോഷ് നാരായണന്റെ സംഗീതമാണ് മറ്റൊരു വലിയ പ്ലസ് പോയിന്റ്. രജനീകാന്തിന്റെ മാനറിസങ്ങള്‍ക്ക് പറ്റിയ രീതിയില്‍ സംഗീതമൊരുക്കാന്‍ രമേഷ് നാരായണന് സാധിച്ചു.

രജനീ ഫാന്‍സിനുള്ള പടം

രജനീ ഫാന്‍സിനുള്ള പടം

നിങ്ങളൊരു വലിയ രജനികാന്ത് ആരാധകനോ ആരാധികയോ ആണെങ്കില്‍ തീര്‍ച്ചയായും കബാലി നിങ്ങള്‍ക്കുള്ള പടമാണ്. ഇനി അതല്ല കഥയും അഭിനയവും സാങ്കേതിക വശങ്ങളും കീറി മുറിച്ച് പഠിക്കുന്ന ആളാണെങ്കില്‍ ഒരുപക്ഷേ കബാലി നിങ്ങളെ നിരാശപ്പെടുത്തും.

വീഡിയോ കാണൂ

കബാലി ആദ്യഷോ കണ്ടിറങ്ങിയര്‍ക്ക് പറയാനുള്ളത് വീഡിയോ രൂപത്തില്‍ കാണൂ...

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+