തിലകന് നേരെ വിരല്‍ ചൂണ്ടി ദിലീപ് പൊട്ടിത്തെറിക്കാന്‍ കാരണം മമ്മൂട്ടി? ആ അഭിമുഖം വൈറല്‍

  • Posted By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

തിലകനും ദിലീപും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കുപ്രസിദ്ധമാണ്. ദിലീപ് വിഷമാണ് എന്ന് വരെ തിലകന്‍ പറഞ്ഞിട്ടുണ്ട്.

അമ്മയില്‍ ഉണ്ടായ പ്രശ്‌നങ്ങളാണ് ദിലീപും തിലകനും തമ്മില്‍ വൈരാഗ്യം എന്ന നിലയിലേക്ക് പോലും കാര്യങ്ങള്‍ എത്തിച്ചത്. തിലകന് തന്നോട് ദേഷ്യം തോന്നാനുള്ള കാരണം മുമ്പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്.

മനോരമ ന്യൂസിലെ നേരെ ചൊവ്വെ എന്ന പരിപാടിയില്‍ ആയിരുന്നു അത്. അതിന്റെ വീഡിയോ ഇപ്പോള്‍ വീണ്ടും വൈറല്‍ ആയിരിക്കുകയാണ്.

തിലകന് വിരോധത്തിന് കാരണം

തിലകന് വിരോധത്തിന് കാരണം

തിലകനെ പോലെ ഉള്ള ഒരു നടന് ദിലീപിനോട് ഇത്ര വിരോധം എന്താണ് എന്നായിരുന്നു അന്ന് നേരെ ചൊവ്വെയില്‍ ജോണി ലൂക്കോസ് ചോദിച്ചത്. എന്തുകൊണ്ടാണ് അങ്ങനെ ചോദിക്കുന്നത് എന്നായിരുന്നു ദിലീപിന്റെ മറു ചോദ്യം.

തിലകനോട് ബഹുമാനമെന്ന്

തിലകനോട് ബഹുമാനമെന്ന്

നടന്‍ എന്ന നിലയില്‍ തിലകനോട് വലിയ ബഹുമാനം ആണ് ദിലീപിന് എന്ന് കേട്ടതുകൊണ്ടാണ് ഈ ചോദ്യം ചോദിക്കുന്നത് എന്നായിരുന്നു ജോണി ലൂക്കോസ് മറുപടി പറഞ്ഞത്. ആ സംഭവം ദിലീപ് പിന്നീട് വിശദീകരിക്കുകയും ചെയ്തു.

അമ്മയും ചേമ്പറും

അമ്മയും ചേമ്പറും

അമ്മയും ഫിലിം ചേമ്പറും തമ്മിലുള്ള പ്രശ്‌നങ്ങള്‍ നടക്കുന്ന സമയത്താണ് ആ സംഭവം ഉണ്ടായത് എന്നാണ് ദിലീപ് പറയുന്നത്. എഗ്രിമെന്റില്‍ ഒപ്പിടേണ്ട എന്നതായിരുന്നു സംഘടനയുടെ ഏകകണ്ഠമായ തീരുമാനം എന്ന് ദിലീപ് പറയുന്നു.

കുറച്ച് നടന്‍മാര്‍

കുറച്ച് നടന്‍മാര്‍

എഗ്രിമെന്റ് വച്ച് അഭിനയിക്കേണ്ട എന്ന തീരുമാനിച്ച കുറച്ച് നടന്‍മാരുണ്ടായിരുന്നു. അതില്‍ ഒരാളായിരുന്നു തിലകന്‍ എന്നും ദിലീപ് പറയുന്നു. എന്തായാലും ആ തീരുമാനം അമ്മ അന്ന് ഏകകണ്ഠമായി അംഗീകരിച്ചു.

തിലകനും കൂട്ടരും തന്നെ

തിലകനും കൂട്ടരും തന്നെ

ഫിലിം ചേമ്പറുമായുള്ള പ്രശ്‌നം ഒരു സമരത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ എഗ്രിമെന്റിനെതിരെ ശക്തമായി വാദിച്ച തിലകനും സംഘവും തന്നെ ആദ്യം എഗ്രിമെന്റില്‍ ഒപ്പിട്ടു എന്നാണ് ദിലീപ് പറഞ്ഞത്. ഇത് വലിയ വിഷയമായി എന്നും പറയുന്നുണ്ട്.

മമ്മൂട്ടിയായിരുന്നു

മമ്മൂട്ടിയായിരുന്നു

ആറ് മാസക്കാലം സിനിമ മേഖലയെ തന്നെ ബാധിച്ച വിഷയം ആയിരുന്നു. പിന്നീട് നടന്ന അമ്മ ജനറല്‍ ബോഡി സമയത്ത് മമ്മൂട്ടിയൊക്കെ ആയിരുന്നു കോംപ്രമൈസുമായി രംഗത്തുണ്ടായിരുന്നത് എന്നും ദിലീപ് പറയുന്നുണ്ട്.

മക്കളാണ്... നിങ്ങള്‍ അച്ഛനാണ്!!!

മക്കളാണ്... നിങ്ങള്‍ അച്ഛനാണ്!!!

മമ്മൂട്ടിയായിരിന്നു അന്ന യോഗത്തില്‍ സംസാരിച്ചത്. നിങ്ങളുടെ മക്കളാണ് ഞങ്ങള്‍, നിങ്ങള്‍ അച്ഛനാണ് ഞങ്ങളുടെ എന്നൊക്കെ പറഞ്ഞ് സംസാരിച്ച് തുടങ്ങിയ മമ്മൂട്ടി ഒടുവില്‍ കരഞ്ഞുപോയി എന്നാണ് ദിലീപ് പറയുന്നത്.

കള്ളക്കണ്ണീരെന്ന് തിലകന്‍

കള്ളക്കണ്ണീരെന്ന് തിലകന്‍

മമ്മൂട്ടി കരഞ്ഞപ്പോള്‍ ഇത് കള്ളക്കണ്ണീരാണ് എന്ന് പറഞ്ഞ് തിലകന്‍ ചാടിയെഴുന്നേറ്റു എന്നാണ് ദിലീപ് പറയുന്നത്. താന്‍ ആരേയും വഞ്ചിച്ചിട്ടില്ലെന്നും തിലകന്‍ പറഞ്ഞത്രെ.

പിന്‍ ഡ്രോപ്പ് സൈലന്‍സ്

പിന്‍ ഡ്രോപ്പ് സൈലന്‍സ്

തിലകന്‍ അങ്ങനെ പറഞ്ഞപ്പോള്‍ ആരും മിണ്ടാതെയായി. യോഗത്തില്‍ പിന്‍ ഡ്രോപ്പ് സൈലന്‍സ്. അപ്പോഴായിരുന്നു ദിലീപിന്റെ പ്രതികരണം.

ചാടിയെഴുന്നേറ്റു, വിരല്‍ ചൂണ്ടി

ചാടിയെഴുന്നേറ്റു, വിരല്‍ ചൂണ്ടി

തനിക്ക് അത് കേട്ടിട്ട് സഹിച്ചില്ലെന്നും ചാടിയെഴുന്നേറ്റ് പ്രതികരിച്ചു എന്നും ആണ് ദിലീപ് തന്നെ പറയുന്നത്. കൈ ചൂണ്ടിക്കൊണ്ടാണ് തിലകനോട് സംസാരിച്ചത് എന്നും ദിലീപ് തന്നെ പറഞ്ഞു.

നിങ്ങളാണ് തെറ്റ് ചെയ്തത്

നിങ്ങളാണ് തെറ്റ് ചെയ്തത്

നിങ്ങളാണ് തെറ്റ് ചെയ്തത് എന്നാണ് വിരല്‍ ചൂണ്ടിക്കൊണ്ട് തിലകനോട് പറഞ്ഞത്. ഒന്ന് രണ്ട് സിനിമകളില്‍ തന്റെ അച്ഛനായി അഭിനയിച്ചപ്പോള്‍ അച്ഛാ എന്ന് വിളിച്ചിട്ടുള്ളത് ഉള്ളില്‍ തട്ടിയാണ് എന്നും പറഞ്ഞു.

എന്തൊക്കെയാണ് പറഞ്ഞത് എന്ന് ഓര്‍മ്മയില്ല

എന്തൊക്കെയാണ് പറഞ്ഞത് എന്ന് ഓര്‍മ്മയില്ല

അതിന് ശേഷം എന്തൊക്കെയാണ് പറഞ്ഞത് എന്ന് തനിക്ക് തന്നെ ഓര്‍മയില്ല എന്നാണ് ദിലീപ് പറഞ്ഞത്. അന്ന് തിലകന്‍ തന്നെ അടിമുടി നോക്കിയ ആ നോട്ടം ഇന്നും മനസ്സിലുണ്ട് എന്നും ദിലീപ് അഭിമുഖത്തില്‍ പറയുന്നുണ്ട്.

ഭയങ്കര വിഷമമായി

ഭയങ്കര വിഷമമായി

അന്ന് രാത്രിയില്‍ അതിനെ കുറിച്ച് ആലോചിച്ചപ്പോള്‍ തനിക്ക് ഭയങ്കര വിഷമമായിപ്പോയി എന്നാണ് ദിലീപ് പറയുന്നത്. തിലകനെ പോലുള്ള ഒരാളോട് താന്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു എന്നൊക്കെ ചിന്തിച്ചത്രെ.

അനുനയിപ്പിക്കാന്‍ ശ്രമിച്ചോ

അനുനയിപ്പിക്കാന്‍ ശ്രമിച്ചോ

ആളുകളെ അനുനയിപ്പിക്കുന്നതിന്റെ കാര്യത്തില്‍ പിന്നില്‍ നില്‍ക്കുന്ന ആളൊന്നും അല്ലല്ലോ ദിലീപ് എന്നായി ജോണി ലൂക്കോസ്. അതിന് ശേഷം തിലകനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചോ എന്നും ചോദിച്ചു.

പലതവണ മിണ്ടി

പലതവണ മിണ്ടി

താന്‍ അതിന് ശേഷം തിലകനെ കണ്ടപ്പോഴൊന്നും മിണ്ടാതെ നടന്നിട്ടില്ല എന്നായിരുന്നു ദിലീപിന്റെ പ്രതികരണം. കാണുമ്പോഴെല്ലാം സംസാരിക്കുമെന്നും പറഞ്ഞു. അങ്ങനെ സംസാരിച്ചപ്പോള്‍ ഉണ്ടായ അനുഭവങ്ങളും ദിലീപ് പങ്കുവയ്ക്കുന്നുണ്ട് ആ അഭിമുഖത്തില്‍.

വീഡിയോ കാണാം

മനോരമ ന്യൂസിന്റെ നേരെ ചൊവ്വയില്‍ വന്ന ആ അഭിമുഖത്തിന്റെ വീഡിയോ കാണാം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
What was the issue between Dileep and Thilakan? An old interview gone viral.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്