പുതിയ വാട്ട്‌സ്ആപ്പ് വെബ്ബ് പതിപ്പ് ഉടന്‍; സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്ത്
ലോകത്തെ ഏറ്റവും ജനപ്രിയ മൊബൈല്‍ ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പ് ഒടുവില്‍ വാട്ട്‌സ്ആപ്പ് വെബ്ബ് പതിപ്പ് പുറത്തിറക്കുന്നു. മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനായി ആരംഭിച്ച വാട്ട്‌സ്ആപ്പ് നേരത്തെ വെബ്ബ് പതിപ്പ് ആരംഭിച്ചിരുന്നു. പുതിയ പതിപ്പിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വാട്ട്‌സ്ആപ്പ് ഉപയോക്താക്കളോട് മറ്റ് ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള സ്‌ക്രീന്‍ ഷോട്ടാണ് പുറത്തുവന്നിട്ടുള്ളത്.
സ്മാര്‍ട്ട്‌ഫോണുകളുടെ വരവോടെ ഇത്തരത്തിലുള്ള ചാറ്റ് ആപ്ലിക്കേഷനുകള്‍ വലിയതോതില്‍ ബിസിനസിന് വഴിതെളിച്ചിട്ടുണ്ട്. സ്‌കൈപ്പ്, സ്‌ളാക് എന്നിങ്ങനെയുള്ള പഴയ ആപ്ലിക്കേഷനുകളാണ് ഇവയുടെ വരവിന് വഴിയൊരുക്കിയത്. സ്‌കൈപ്പിന്റെ വെബ്ബ്പതിപ്പിനും നിരവധി ഉപയോക്താക്കളാണുള്ളത്. മറ്റ് ആപ്ലിക്കേഷനുകളില്‍ നിന്ന് വ്യത്യസ്തമായി ഫയലുകള്‍ അറ്റാച്ച് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരുന്നു ഇതിന് പിന്നാലെയാണ് വെബ്ബ് പതിപ്പില്‍ പുതിയ ഫീച്ചറുകളുമായി എത്തുന്നത്.

ഇതില്‍ നിന്ന് വിഭിന്നമാണ് ഇപ്പോള്‍ ആരംഭിക്കാനിരിക്കുന്ന വെബ്ബ് പതിപ്പ്. പഴയ പതിപ്പില്‍ വാട്ട്‌സ് ആപ്പിന്റെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത ശേഷമാണ് വാട്ട്‌സ്ആപ്പ് ഡെസ്‌ക് ടോപ്പ് പതിപ്പ് ആരംഭിക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍ പുതിയ പതിപ്പ് നേരിട്ട് ഉപയോഗിക്കാനുള്ള വഴിയാണ് തെളിയുന്നത്. എന്നാല്‍ ഫോണിന്റെ സഹായമില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതാണ് പുതിയ പതിപ്പ്.
സുരക്ഷാ കാരണങ്ങളും എന്‍ക്രിപ്ഷന്‍ മാനദണ്ഡങ്ങളും പാലിക്കേണ്ടതിനാലാണ് വാട്ട്‌സ്ആപ്പ് മൊബൈലില്‍ മാത്രമായി ഒതുക്കിയിട്ടുള്ളതെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. ആവശ്യമായ മുന്‍കരുതലുകളില്ലാതെ ആരംഭിക്കുന്നത് ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാന്‍ സാധിക്കില്ലെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കമ്പനി ഒടുവില്‍ കൊണ്ടുവന്നിട്ടുള്ള എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയത് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. രാജ്യസുരക്ഷക്ക് ഭീഷണിയാവുന്നുവെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരും ടെക് വിദഗ്ദരും ചൂണ്ടിക്കാണിക്കുന്നത്.












Click it and Unblock the Notifications