വാട്ട്സ്ആപ്പ് തകർന്നേക്കും, ഗുരുതരമായ സാങ്കേതിക വീഴ്ച, രണ്ടുമണിക്കൂർ ഡൗൺ, പിന്നിൽ ഹാക്കർമാർ!!!

കാലിഫോർണിയ: ലോകത്ത് ഏറ്റവുമധികം ഉപയോക്താക്കളുള്ള പോപ്പുലർ മെസേജിംഗ് സർവ്വീസായ വാട്സ്ആപ്പ് നിശ്ചലമായത് ലോകത്തെ ആശങ്കയിലാക്കി. നേരത്തെ ഗൂഗിളിന് തകരാറ് സംഭവിച്ചപ്പോള്‍ ഇന്റർനെറ്റിനെ കുറ്റം പറയുകയായിരുന്നു ഭൂരിഭാഗം പേരും. അതിനു സമാനമായിരുന്നു ബുധനാഴ്ച വാട്ആപ്പ് ഡൗണായപ്പോൾ ഉണ്ടായ സ്ഥിതി. വാട്സ്ആപ്പിനെ തൽസ്ഥിതിയിലെത്തിക്കാൻ പലരും നിരവധി തവണ ഫോൺ റീസ്റ്റാർട്ട് ചെയ്യുകയും അപ്ലിക്കേഷൻ മാറ്റി ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു നോക്കിയെങ്കിലും ഒരു തന്ത്രവും ഫലിച്ചില്ല. എന്നാൽ മണിക്കൂറുകള്‍ക്ക് ശേഷം വാട്സ്ആപ്പ് പഴയതുപോലെ തിരിച്ചുവരികയും ചെയ്തെങ്കിലും എന്താണ് സംഭവിച്ചതെന്ന ആശങ്ക ലോകത്തെ വിട്ട് മാറിയിരുന്നില്ല.

കുറച്ച് മണിക്കൂറുകൾ വാട്സ്ആപ്പ് ലഭിക്കാതിരുന്നതായിരുന്നു ലോകമെമ്പാടുമുള്ള വാട്ആപ് ഉപയോക്താക്കൾ ഒരേ സമയം നേരിട്ട പ്രശ്നം. എന്നാൽ പ്രശ്നം തിരിച്ചറിഞ്ഞ ഫേസ്ബുക്കിന്റ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് വീഴ്ച നേരിട്ടതില്‍ ഉപയോക്തളോട് ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

 ഇന്ത്യയിലും അമേരിക്കയിലും

ഇന്ത്യയിലും അമേരിക്കയിലും

ഇന്ത്യയുടെ പല ഭാഗങ്ങളിലും ബുധനാഴ്ച വാട്സ്ആപ്പ് ഡൗണാണെന്ന് പരാതി ഉയർന്നിരുന്നു. ഇതിന് പുറമേ ബ്രസീൽ, കാനഡ, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വാട്സ്ആപ്പ് ഉപയോക്താക്കൾക്കും വാട്സ്ആപ്പില്‍ സമാന പ്രശ്നമാണ് അനുഭവപ്പെട്ടത്.

 ആപ്പിളും വിൻഡോസും പണിമുടക്കി !!

ആപ്പിളും വിൻഡോസും പണിമുടക്കി !!

ആപ്പിളിൻറെ ഐഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നവർക്കും ആൽഫബെറ്റ് ഇന്‍കിന്‍റെ ആന്‍ഡ്രോയ്ഡ്, മൈക്രോസോഫ്റ്റ് കോര്‍പ്പിന്‍റെ വിൻഡോസ് മൊബൈൽ ഓപ്പറേറ്റിംഗ് സിസ്ററ്റത്തിൽ പ്രവർത്തിയ്ക്കുന്നവർക്കും മണിക്കൂറുകൾ വാട്സ്ആപ്പ് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല.

 വാട്സ്ആപ്പിന്റെ ഖേദപ്രകടനം

വാട്സ്ആപ്പിന്റെ ഖേദപ്രകടനം

ലോകമെമ്പാടുമുള്ള വാട്സ്ആപ്പ് ഉപയോക്താക്കളെ മണിക്കൂറുകളോളം ആശങ്കയിലാക്കിയ വാട്സ്ആപ്പ് വാട്സ്ആപ്പിന് സംഭവിച്ച തകരാര്‍ കണ്ടെത്തിയതോടെ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തുകയും ചെയ്തു. ഇമെയിലിലായിരുന്നു ഖേദപ്രകടനം.

 ടെലഗ്രാമിന് ചാകര

ടെലഗ്രാമിന് ചാകര

വാട്സ്ആപ്പ് രണ്ടര മണിക്കൂറോളം പണിമുടക്കിയതിനെ തുടർന്ന് വാട്സ്ആപ്പിനെ മാത്രം ആശ്രയിക്കുന്ന പല ഉപയോക്താക്കളും എതിരാളിയായ മെസേജിംഗ് പ്ലാറ്റ്ഫോം ടെലഗ്രാമിനെ ആശ്രയിയ്ക്കുകയായിരുന്നു. വാട്സ്ആപ്പിനെ പ്രധാനമായി ആശ്രയിക്കുന്ന ബ്രസീലിലെ പ്രൊഷണലുകളെയാണ് ഈ പ്രതിസന്ധി ഏറെ ആശങ്കയിലാക്കിയത്.

ഫേസ്ബുക്കിന് സ്വന്തം

ഫേസ്ബുക്കിന് സ്വന്തം

ലോകത്തെ 1.2 ബില്യൺ ജനങ്ങള്‍ ആശയവിനിമയത്തിന് വേണ്ടി ആശ്രയിക്കുന്ന പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ലോകത്തെ മിക്ക രാജ്യങ്ങളിലും മറ്റ് മെസേജിംഗ് പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് സ്വാധീനം ചെലുത്താൻ വാട്സ്ആപ്പിന് കഴിഞ്ഞിട്ടുണ്ട്. 2014ലാണ് 19 ബില്യണ്‍ യുഎസ് ഡോളറിന് ലോകത്തെ ഏറ്റവും വലിയ സോഷ്യൽ മീഡി പ്ലാറ്റ്ഫോമായ ഫേസ്ബുക്ക് വാട്സ്ആപ്പിനെ സ്വന്തമാക്കുന്നത്.

 പ്രതിഷേധം ട്വിറ്ററില്‍

പ്രതിഷേധം ട്വിറ്ററില്‍

വാട്സ്ആപ്പ് നിശ്ചലമായതിന്റെ പ്രതിഷേധം തീര്‍ക്കാൻ വാട്സ്ആപ്പ് ഉപയോക്താക്കൾ ഉപയോഗിച്ചത് ട്വിറ്ററിനേയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+