വാട്ട്സ്ആപ്പ് വെബ്ബ് പതിപ്പ് റെഡി;കൂടുതല്‍ അറിയാന്‍
ലോകത്തെ ജനപ്രിയ മൊബൈല്‍ ആപ്ലിക്കേഷനായ വാട്സ്ആപ്പ് ഇനി കമ്പ്യൂട്ടറില്‍ നേരിട്ട് ഉപയോഗിക്കാം. ഫോണിന്റെ സഹായമില്ലാതെ പ്രവര്‍ത്തിക്കുന്ന പതിപ്പാണ് വാട്ട്സ്ആപ്പ് ഒടുവില്‍ പുറത്തിറക്കിയിട്ടുള്ളത്. ടെക്സ്റ്റ് മെസേജിങ്ങ്, ഫയല്‍ ഷെയറിങ്ങ് എന്ന് തുടങ്ങി വാട്സ്ആപ്പിന്റെ ഫോണ്‍ പതിപ്പിലുള്ള ഫീച്ചറുകളെല്ലാമുള്ക്കൊള്ളിച്ചിട്ടുള്ളതാണ് ഡെസ്ക് ടോപ്പ് ആപ്ലിക്കേഷന്‍. വിന്‍ഡോസ് 8, മാക് 1.9 ഒഎസ് എന്നിവയുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതാണ് പുതിയ വെബ്ബ് ആപ്ലിക്കേഷനെന്ന് വാട്സ്ആപ്പ് ബ്ലോഗ്പോസ്റ്റില്‍ വ്യക്തമാക്കി.
പഴയ വെബ്ബ് പതിപ്പില്‍ നിന്ന് വ്യത്യസ്തമായി ഡെസ്ക് ടോപ്പില്‍ വാട്ട്സ്ആപ്പ് നോട്ടിഫിക്കേഷന്‍ ലഭിക്കുമെന്നതാണ് പുതിയ പതിപ്പിന്റെ മേന്മ. ക്യൂ ആര് കോഡ് ഉപയോഗിച്ച് സ്കാന്‍ ചെയ്ത് ഫോണിലെ വാട്ട്സ്ആപ്പുമായി ഒരിക്കല്‍ ബന്ധപ്പെടുത്തേണ്ടത് അനിവാര്യമാണ്.

സ്മാര്‍ട്ട്ഫോണുമായി കണക്ട് ചെയ്ത കമ്പ്യൂട്ടറില്‍ എപ്പോഴും തുറന്നുവെച്ച ബ്രൗസര്‍ വഴി വാട്സ്ആപ്പ് ഉപയോഗിക്കാവുന്ന സംവിധാനമായിരുന്നു നേരത്തെ വാട്ട്സ്ആപ്പ് അവതരിപ്പിച്ച വെബ്ബ് പതിപ്പ്. എന്നാല്‍ സ്മാര്‍ട്ട്ഫോണ്‍ ബന്ധിപ്പിക്കാതെ തന്നെ വാട്സ്ആപ്പ് ഉപയോഗിക്കാവുന്ന ആപ്ലിക്കേഷനാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. വാട്സ്ആപ്പിന്റെ ബ്ലോഗില്‍ നിന്നും ഡെസ്ക്ടോപ്പ് ബ്രൗസര്‍ വഴി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ലിങ്ക്- https://www.whatsapp.com/download.
കോള്‍ബാക്ക് ബട്ടണ്‍, വോയ്സ് മെയില്‍, വീഡിയോ കോളിങ്ങ് തുടങ്ങി ഫീച്ചറുകള്‍ വാട്സ്ആപ്പ് അവതരിപ്പിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കെയാണ് ഈ പതിപ്പിന്റെ രംഗപ്രവേശം.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications