വാട്ട്സ്ആപ്പിലും ജിഫ് ഫയലുകള്‍?
കാലിഫോര്‍ണിയ: ഇന്റര്‍നെറ്റ് സംഭാഷണങ്ങളുടെ ഭാഗമായിക്കഴിഞ്ഞ ജിഫ് ഫയലുകള്‍ ഉടന്‍ വാട്ട്സ്ആപ്പിലേക്കുമെത്തുന്നു. വാട്ട്്സ്ആപ്പ് സംഭാഷണങ്ങള്‍ക്കിടയില്‍ പേസ്റ്റ് ചെയ്യാവുന്ന വിധത്തില്‍ ആന്‍ഡ്രോയ്ഡ്, ഐഒഎസ് ആപ്ലിക്കേഷനുകളിലാണ് ജിഫ് ഫയലുകള്‍ ഉള്‍പ്പെടുത്തുക എന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍. സാധാരണ ഫോട്ടോകള്‍ സേവ് ചെയ്യുന്നതുപോലെ വാട്ട്സ്ആപ്പില്‍ വരുന്ന ജിഫ് ഫയലുകള്‍ ഫോണിലേക്ക് സേവ് ചെയ്യാന്‍ കഴിയുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിന് പുറമേ ജിഫ് ഫയലുകള്‍ സാധാരണ ഫോട്ടോകളാക്കി മാറ്റുന്നതിനുള്ള സൗകര്യവും ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് ഒരുക്കിയിട്ടുണ്ട്.
വാട്ട്സ്ആപ്പിന്റെ മാറ്റങ്ങള്‍ കൃത്യമായി അപ്ഡേറ്റ് ചെയ്യുന്ന @WABetaInfo, എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ആദ്യം ഈ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. അടുത്ത് പുറത്തിറങ്ങുന്ന വാട്ട്സ്ആപ്പിന്റെ 2.16.7.1 എന്ന പതിപ്പിലാണ് പുതിയ അപ്ഡേഷന് വരികയെന്നും വാട്ട്സ്ആപ്പ് വ്യക്തമാക്കുന്നു. ചാറ്റ് ആപ്ലിക്കേഷന്‍ രംഗത്ത് വാട്ട്സ്ആപ്പിന്റെ എതിരാളിയായ വൈബര്‍ ജിഫ് ഫയല്‍ ചാറ്റില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് വാട്ട്സ്ആപ്പിന്റെ ചുവടുവയ്പ്പ്. നേരത്തെ ഫേസ്ബുക്കും ഫേസ്ബുക്ക് മെസ്സഞ്ചറും ഈ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.

വാട്ട്സ്ആപ്പ് വീഡിയോ കോളിംഗ് ഏര്പ്പെടുത്തുന്നിവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. വീഡിയോ കോളിംഗ് ഓപ്ഷന്റെ സ്ക്രീന്ഷോട്ടുകള്ക്കൊപ്പമായിരുന്നു വാര്‍ത്ത പ്രചരിച്ചിരുന്നത്. ആന്‍ഡ്രോയ്ഡ് ബീറ്റാ പതിപ്പില്‍ വീഡിയോ കോളിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഈ സംവിധാനം ലഭ്യമായിക്കഴിഞ്ഞിട്ടില്ല. മറ്റ് ഭാഷകളിലുള്ള ചാറ്റുകള്‍ പരിഭാഷപ്പെടുത്താനുള്ള സൗകര്യവും വാട്ട്സ്ആപ്പ് ഉടന്‍ ഏര്‍പ്പെടുത്തുമെന്ന് വാട്ട്സ്ആപ്പ് അറിയിച്ചിരുന്നു. അടുത്ത് ഉള്‍പ്പെടുത്തിയ കാള്‍ബാക്ക് ബട്ടണ്‍, സിപ്പ് ഫയല്‍ ഷെയറിംഗ് സംവിധാനം എന്നിവക്ക് പിന്നാലെയാണ് ജിഫ് ഫയലുകള്‍ ഷെയര്‍ ചെയ്യാനുള്ള പദ്ധതി വാട്ട്സ്ആപ്പ് ഒരുക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നിട്ടുള്ളത്.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications