വീഡിയോ കോളിംഗ് ഇനി വാട്ട്‌സ്ആപ്പിലുമാവാം
ലോകത്തെ ജനപ്രിയ മൊബൈല്‍ ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കിത് നല്ല കാലമാണ്. വാട്ട്‌സ്ആപ്പില്‍ ഉടന്‍ വീഡിയോ കോളിംഗ് ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാന്‍ എന്‍ ടു എന്‍ഡ് സബ്‌സ്‌ക്രിപ്ഷന്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നേരത്തെ പ്രഖ്യാപിച്ച വാട്ട്‌സ്ആപ്പ് വീഡിയോ കോളിംഗ് സംവിധാനം ഉടന്‍ വരുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. കമ്പനികളുടെ ഔദ്ധ്യോഗിക പ്രഖ്യാപനങ്ങള്‍ക്ക് മുമ്പ് തന്നെ ടെക് ലോകത്തെ ഇലയനക്കങ്ങള്‍ പോലും ലോകത്തെ അറിയിക്കുന്ന ആന്‍ഡ്രോയ്ഡ് പൊലീസാണ് ഈ വിവരവും പുറത്തുവിട്ടിട്ടുള്ളത്.
പരീക്ഷണാടിസ്ഥാനത്തില്‍ വീഡിയോ കോളിംഗ് സംവിധാനം ആരംഭിച്ചുവെന്നും ആന്‍ഡ്രോയ്ഡ് പൊലീസ് വ്യക്തമാക്കുന്നു. ലോകത്തിന്റെ പലഭാഗങ്ങളിലായി ബീറ്റാ പതിപ്പില്‍ വീഡിയോ കോളിംഗ് ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ ലോകത്തെമ്പാടുമുള്ള വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഈ സൗകര്യം എപ്പോള്‍ മുതല്‍ ലഭിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

കോള്‍ബാക്ക്, വോയ്‌സ് മെയില്‍, ഫീച്ചറുകള്‍ കമ്പനി അവതരിപ്പിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കോള്‍ബാക്ക് സംവിധാനം വഴി ആപ്പ് തുറക്കാതെ മിസ്ഡ് കോള്‍ ലഭിക്കുന്ന നമ്പറിലേക്ക് തിരിച്ചുവിളിക്കാന്‍ അവസരമൊരുക്കുന്നു. നിലവില്‍ ഈ സംവിധാനം വാട്ട്‌സ്ആപ്പില്‍ ലഭ്യമല്ല.


Click it and Unblock the Notifications