മുങ്ങിയാലും വാട്‌സ്ആപ്പ് വിളിച്ചുപറയും;സുഹൃത്തുക്കളേ നിങ്ങള്‍ക്കുള്ള മുട്ടന്‍ പണിയുമായി വാട്‌സ്ആപ്
ദില്ലി: ഫേസ്ബുക്കിന്റെ ഇന്‍സ്റ്റന്റ് മെസേജ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പില്‍ പുതിയ കിടിലന്‍ ഫീച്ചറുകള്‍ വരുന്നു. റിയല്‍ ടൈമില്‍ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഗ്രൂപ്പ് അംഗങ്ങളുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ സഹായിക്കുന്നതാണ് ഫീച്ചര്‍. ട്രാക്കിംഗ് ഫീച്ചറിന്റെ ലീക്കായ ചിത്രങ്ങളാണ് ഇപ്പോള്‍ WABetaInfo ട്വിറ്റര്‍ അക്കൗണ്ട് വഴി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്നത്.
ട്വീറ്റില്‍ പ്രചരിക്കുന്ന മെസേജില്‍ ആപ്പിളിലും ആന്‍ഡ്രോയ്ഡിലും ബീറ്റ പതിപ്പില്‍ ട്രാക്കിംഗ് ഫീച്ചര്‍ ലഭ്യമായിട്ടുണ്ടന്നാണ് അവകാശപ്പെടുന്നത്. ഇതിനൊപ്പം ഈ ഫീച്ചര്‍ പ്രവര്‍ത്തനരഹിതമാക്കാനും പിന്നീട് ആക്ടിവേറ്റ് ചെയ്യാനും സാധിക്കുമെന്നും ട്വീറ്റില്‍ അവകാശപ്പെടുന്നു. ഇതിന് പുറമേ സുഹൃത്തുക്കള്‍ സ്റ്റാറ്റസ് മാറ്റുന്നതും നോട്ടിഫിക്കേഷനായി ലഭിയ്ക്കും. വാട്‌സ്ആപ്പില്‍ ലൈവ് ലൊക്കേഷന്‍ ഷെയറിംഗ് ഫീച്ചറും ഉടന്‍ തന്നെ വാട്‌സ്ആപ്പില്‍ പ്രതീക്ഷിയ്ക്കാം. വാട്‌സ്ആപ്പിന്റെ 2.17.3.28 പതിപ്പിലും ഐഫോണിന്റെ 2.16.399 പതിപ്പിലുമാണ് ഈ ഫീച്ചറുകള്‍ ഉടന്‍ വരുന്നത്. വാട്‌സ്ആപ്പിലെ 'ഷോ മൈ ഫ്രണ്ട്‌സ്' എന്ന ഓപ്ഷനിലാണ് ഈ സംവിധാനത്തിന്റെ സെറ്റിംഗ്‌സ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഈ ഫീച്ചറുകള്‍ക്ക് പുറമേ വാട്‌സ്ആപ്പിന്റെ 2.17.3.28 ബീറ്റാ പതിപ്പില്‍ വാട്‌സ്ആപ്പിലെ ഫോട്ടോകള്‍ ക്യാമറ റോളിനുള്ളില്‍ പ്രത്യേകം ഫോള്‍ഡറില്‍ സേവ് ചെയ്യുന്നതിന് സഹായിക്കും. ലൈവ് കോളിംഗിനിടെ ബാറ്ററി തീര്‍ന്നാല്‍ നോട്ടിഫിക്കേഷന്‍ അയയ്ക്കുന്നതിനും ഡവലപ്പര്‍മാരെ നേരിട്ട് ബന്ധപ്പെടുന്നതിനായി കോണ്‍ടാക്ട് അസ് എന്ന ഓപ്ഷനും വാട്‌സ്ആപ്പിന്റെ ആന്‍ഡ്രോയ്ഡ് ബീറ്റാ പതിപ്പില്‍ പുറത്തിറക്കും. ഐഫോണ്‍ വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ ഷെയര്‍ ചെയ്യാവുന്ന മീഡിയ ഫയലുകളുടെ പരിധി 30 ഫയലുകളാക്കി വര്‍ധിപ്പിച്ചിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് വാട്‌സ്ആപ്പ്് കൂടുതല്‍ ഫീച്ചറുകളുമായി രംഗത്തെത്തുന്നത്.












Click it and Unblock the Notifications