വാട്‌സ്ആപ് ബീറ്റയില്‍ ഗ്രൂപ്പ് ഇന്‍വിറ്റേഷന്‍ ലിങ്ക്, കൂടുതല്‍ ഫീച്ചറുകളും
കാലിഫോര്‍ണിയ: വാട്‌സ്ആപ്പില്‍ പരീക്ഷണങ്ങള്‍ ഏറെ വരുന്ന കാലഘമാണിത്. വാ്ട്‌സ്ആപിലെ ബീറ്റാപതിപ്പില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുന്ന തിരക്കിലാണ് വാട്‌സ്ആപ്. വാട്‌സ്ആപിലേക്ക് തേര്‍ഡ് പാര്‍ട്ടികളെ ക്ഷണിക്കുന്നതിനുള്ള ഗ്രൂപ്പ് ഇന്‍വിറ്റേഷന്‍ വാട്‌സ്ആപിന്റെ ബീറ്റാ പതിപ്പില്‍ ലഭ്യമായിരിക്കുമെന്നാണ് കമ്പനി നല്‍കുന്ന സ്ഥിരീകരണം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ലഭിക്കുന്ന വാട്‌സ്ആപ് ബീറ്റാ പതിപ്പില്‍ ക്യൂ ആര്‍ കോഡ് ഉപയോഗിച്ചോ, എന്‍എഫ്‌സി ടാഗ് ഉപയോഗിച്ചോ വ്യക്തികളെ ഗ്രൂപ്പിലേക്ക് ഇന്‍വൈറ്റ് ചെയ്യാന്‍ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍. വെബ്ബ് ഇന്‍വിറ്റേഷന്‍ ലിങ്കുകള്‍ വാട്‌സ്ആപില്‍ ഷെയര്‍ ചെയ്യാനും ഇതോടെ സാധിക്കും.
വാട്‌സ്ആപ് ഉപയോക്താക്കളുടെ പരിധി വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു ഫീച്ചര്‍ ഫേസ്ബുക്കിന്റെ ഉടമസ്ഥതതയിലുള്ള വാട്‌സ്ആപ് അവതരിപ്പിച്ചിട്ടുള്ളത്. ഇതോടെ വാട്‌സ്ആപ് ഗ്രൂപ്പുകളിലേക്ക് ആളുകളെ ഇന്‍വൈറ്റ് ചെയ്യാനും ഗ്രൂപ്പുകളിലെ സാന്നിദ്ധ്യം ഉറപ്പുവരുത്താനും സാധിക്കും. കൂടുതല്‍ ആളുകളെ ഗ്രൂപ്പുകളിലേക്ക് ഉള്‍പ്പെടുത്താന്‍ ലക്ഷ്യമിടുന്ന ബിസിനസ് ഗ്രൂപ്പുകള്‍ക്കായിരിക്കും വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ ഏറ്റവുമധികം അനുഗ്രഹമാകുക.

വാട്‌സ്ആപ് വഴി ഷെയര്‍ ചെയ്യുന്ന ഫോട്ടോകള്‍ക്ക് മുകളില്‍ ഡൂഡിലുകള്‍ വരയ്ക്കാന്‍ സാധിക്കുന്ന ഫീച്ചറാണ് അടുത്തതായി വാട്‌സ്ആപ് അവതരിപ്പിക്കുന്നത്. വീഡിയോ കോള്‍, വലിയ ഇമോജികള്‍ എന്നിവ അവതരിപ്പിച്ചതിന് പിന്നാലെയാണ് പുതിയ ഫീച്ചറുകളുമായി ഉപയോക്താക്കളുടെ പ്രിയപ്പെട്ട ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ് രംഗത്തെത്തുന്നത്.












Click it and Unblock the Notifications