പുതുവര്‍ഷത്തില്‍ ഇന്ത്യയെ കാത്തിരിയ്ക്കുന്നത് കിടിലന്‍ വൈറസ്!! ഇക്കാര്യങ്ങള്‍ അറിയണം
വ്യക്തിഗത വിവരങ്ങളും ബാങ്കിംഗ് വിവരങ്ങളും ഉള്‍പ്പെടെയുള്ളവ ചോര്‍ത്തുന്നുവെന്നാണ് സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്
ദില്ലി: വാട്സ്ആപ്പില്‍ പ്രചരിക്കുന്ന വൈറസിനെക്കുറിച്ച് പ്രതിരോധ സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍. എന്‍ഡിഎ, എന്‍ഐഎ എന്നീ സംഘടനകളുടെ പേരില്‍ വരുന്ന വാട്ട്സ്ആപ്പ് മെസേജുകള്‍ വ്യക്തിഗത വിവരങ്ങളും ബാങ്കിംഗ് വിവരങ്ങളും ഉള്‍പ്പെടെയുള്ളവ ചോര്‍ത്തുന്നുവെന്നാണ് സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്.
സുരക്ഷാ സേനയിലുള്ള സ്ത്രീകളും പുരുഷന്മാരും വാട്സ്ആപ്പില്‍ പ്രചരിയ്ക്കുന്ന വൈറസ് മെസേജ് തുറന്നുവായിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്.

ജാഗ്രതൈ!!
മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് വഴി പ്രചരിക്കുന്ന മെസേജ് പ്രതിരോധ സേനയിലും സുരക്ഷാ സേനയിലും പ്രവര്‍ത്തിയ്ക്കുന്ന സൈനിക ഉദ്യോഗസ്ഥരുടെ വ്യക്തിഗത വിവരങ്ങളും ബാങ്കിംഗ് വിവരങ്ങളും ചോര്‍ത്തുന്നുവെന്ന് വ്യക്തമായതോടെ പ്രതിരോധ സ്ഥാപനങ്ങള്‍ക്കും സുരക്ഷാ സേനയ്ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇരകള്‍ പുരുഷന്മാര്
സൈനിക യൂണിഫോമണിഞ്ഞ പുരുഷന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയെടുക്കലാണ് വാട്സ്ആപ്പ് വൈറസ് വഴി ലക്ഷ്യമിടുന്നതെന്നാണ് സുരക്ഷാ ഏജന്‍സികളുടെ കണ്ടെത്തല്‍.

പിഡിഎഫിനെ സൂക്ഷിക്കണം
നാഷണല്‍ ഡിഫന്‍സ് അക്കാദമി, ദേശീയ അന്വേഷണ ഏജന്‍സി എന്നിവയില്‍ നിന്നെന്ന വ്യാജേന വരുന്ന വൈറസുള്പ്പെട്ട വാട്സ്ആപ്പ് മേസേജുകള്‍ എംഎസ് വേര്‍ഡ്, പിഡിഎഫ് എന്നീ ഫോര്‍മാറ്റുകളിലായിരിക്കും. ഇവ ഉപയോക്താക്കളുടെ ഫോണില്‍ സൂക്ഷിച്ചിട്ടുള്ള വിവരങ്ങള്‍ ശേഖരിച്ചിട്ടുള്ള വിവരങ്ങള്‍ ശേഖരിയ്ക്കും.

പിന് നമ്പറുകള്‍
ഇമെയില്‍ ഉള്‍പ്പെടെയുള്ള ലോഗിന്‍ വിവരങ്ങള്‍, പാസ് വേര്‍ഡുകള്‍, പിന് നമ്പറുകള്‍ എന്നിവയാണ് ഹാക്കര്‍മാര്‍ വൈറസ് വഴി ശേഖരിയ്ക്കുന്നത്.

എന്ഡിഐയും എന്‍ഐഎയും
എന്‍ഡിഎ, എന്‍ഐഎ എന്നീ സംഘടനകള്‍ രാജ്യത്തിനകത്തും പുറത്തും പ്രസിദ്ധമായതിനാല് പൊലീസിലും സൈന്യത്തിലുമുള്ള പുരുഷന്മാരും സ്ത്രീകളും ഇത്തരം മെസേജുകള്‍ വായിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
-
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പലതും സാധിക്കും, യാത്രകൾ കൊണ്ടു പ്രയോജനമുണ്ടാകും, കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യത, മാസഫലം -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications