വാട്ട്‌സ്ആപ്പില്‍ മ്യൂസിക് ഷെയറിംഗും ഇമോജികളും ഉടന്‍ വരുന്നു !!!
കാലിഫോര്‍ണിയ: ഫേസ്ബുക്കിന്റെ ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പില്‍ പുതിയ രണ്ട് ഫീച്ചറുകള്‍ കൂടി വരുന്നു. ഫയല്‍ ഷെയറിംഗ് ഫീച്ചര്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് മ്യൂസിക് ഷെയറിംഗ് ഫീച്ചറും വലിയ ഇമോജികളും വാട്‌സ്ആപ് അവതരിപ്പിക്കൊനുങ്ങുന്നത്.
പ്രമുഖ ജര്‍മ്മന്‍ വെബ്ബ്‌സൈറ്റ് മാസര്‍കോഫാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടുള്ളത്. ഐഒഎസ് ആപ്ലിക്കേഷനില്‍ വാട്‌സ്ആപ് ഈ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇതോടെ വാട്‌സ്ആപ് വഴി നേരിട്ട് സംഗീതവും വലിയ ഇമോജികളും ഷെയര്‍ ചെയ്യാന്‍ കഴിയും. ഇതിനായി മ്യൂസിക് ഐക്കണും വാട്‌സ്ആപില്‍ ഉള്‍പ്പെടുത്തും.

ഇതിന് പുറമേ ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് ഐഫോണുകള്‍ വഴി പ്രാദേശികമായി പാട്ടുകള്‍ അയക്കാനുള്ള സംവിധാനവും വാട്‌സ്ആപ് ഒരുക്കുന്നുണ്ട്. പാട്ടുകളായോ പാട്ടിന്റെ ലിങ്കുകളായോ അയക്കാനുള്ള സംവിധാനമാണ് ഇതോടെ വാട്‌സ്ആപിലെ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുക. നേരത്തെ വാട്‌സ്ആപ് ഐഒഎ് ആപ്ലിക്കേഷന്റെ ബീറ്റാ പതിപ്പില്‍ വീഡിയോ കോളിംഗ് സംവിധാനം അവതരിപ്പിച്ചിരുന്നു. പരിമിത ഉപയോക്താക്കള്‍ക്ക് വേണ്ടി അവതരിപ്പിച്ച ഫീച്ചര്‍ പ്രതീക്ഷിച്ചിരിക്കുന്ന ഉപയോക്താക്കള്‍ക്കാണ് വാട്‌സ്ആപ് മറ്റൊരു സന്തോഷവാര്‍ത്തയുമായെത്തുന്നത്.


Click it and Unblock the Notifications
