കാന്‍സര്‍ ബാധിച്ച പെണ്‍കുട്ടിക്ക് 25 ലക്ഷം, അജിത് ആരാധകരുടെ 'തല' ആകുന്നത് ഇങ്ങനെ...
രജനീകാന്തിനെപ്പോലെയോ കമല്‍ഹാസനെപ്പോലെയോ വലിയ നടനല്ല അജിത്, പുതുതലമുറയെ എടുത്താലും വിജയ്, സൂര്യ തുടങ്ങിയവരെ പോലെ ഒരുപാട് മാസ് വിജയങ്ങളും അജിതിന്റെ പേരില്‍ ഇല്ല. എന്നാലും ആരാധകര്‍ക്ക് അജിത് തലയാണ്. തമിഴകത്ത് ഏറ്റവും കൂടുതല്‍ ഫാന്‍ ബേസ് ഉള്ള നായകരില്‍ ഒരാള്‍.
മലയാളികളുടെ പ്രിയപ്പെട്ട ബേബി ശാലിനിയുടെ ഭര്‍ത്താവ് അജിത് ആരാധകര്‍ക്ക് തല ആയി മാറുന്നത് വെറുതെയല്ല. ആവശ്യക്കാരെ സഹായിക്കാനുള്ള മനസാണ് അതിലൊരു കാരണം. അതും കഴിവതും മറ്റാരെയും അറിയിക്കാതെ. കാന്‍സര്‍ ബാധിച്ച പെണ്‍കുട്ടിക്ക് അജിത് 25 ലക്ഷം രൂപ കൊടുത്ത് സഹായിച്ചത് ആ കുട്ടിയുടെ അച്ഛന്‍ തന്നെ പുറത്ത് പറയുന്നത് വരെ ആരും അറിഞ്ഞുപോലുമില്ല.
ഈ സംഭവം പുറത്തറിഞ്ഞതോടെ തലയുടെ ഹീറോയിസം ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ.

സംഭവം നടന്നത് മൂന്ന് വര്‍ഷം മുന്‍പ്
മൂന്ന് വര്‍ഷം മുന്‍പാണ് അജിത് കാന്‍സര്‍ ബാധിതയായ പെണ്‍കുട്ടിയ്ക്ക് 25 ലക്ഷം രൂപ നല്‍കിയത്. കുട്ടിയുടെ അച്ഛന് ചികിത്സിക്കാന്‍ പണമില്ല എന്നറിഞ്ഞതിനെ തുടര്‍ന്നായിരുന്നു അജിത് ഇത് ചെയ്തത്.

ആരും അറിഞ്ഞില്ല
ഇത്തരം സഹായങ്ങള്‍ പുറത്താരെയും അറിയിക്കുന്ന പതിവ് അജിത്തിന് ഇല്ല. അതുകൊണ്ട് തന്നെ ഈ സംഭവം ആരും അറിഞ്ഞതും ഇല്ല

അച്ഛന്‍ തന്നെ പറഞ്ഞു
മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിയുടെ അച്ഛന്‍ തന്നെയാണ് അജിത് മകളെ സഹായിച്ച കാര്യം പുറത്തുവിട്ടത്.

തിരിച്ചുതരണം
തന്റെ പക്കല്‍ ഇപ്പോള്‍ അജിതിന്റെ കടം വീട്ടാനുള്ള പണമുണ്ട് എന്നും അജിത് സമ്മതിച്ചാല്‍ ബാങ്കിലേക്ക് ഈ പണമിടുമെന്നും കുട്ടിയുടെ അച്ഛന്‍ പറയുന്നു

അജിതിന് ഇത് പതിവ്
സിനിമയുടെ ആര്‍ഭാടത്തില്‍ മയങ്ങിപ്പോകാത്ത നടന്മാരില്‍ ഒരാളാണ് അജിത്. ഇത്തരത്തില്‍ ആളുകളെ സഹായിക്കുന്നതും സാധാരണമാണ്

വീല്‍ചെയര്‍ നല്‍കി
അംഗപരിമിതനായ ആള്‍ക്ക് അടുത്തിടെ അജിത് വീല്‍ചെയര്‍ നല്‍കിയ സംഭവം ഇതുപോലെ സോഷ്യല്‍ മീഡിയ വഴി പ്രശംസിക്കപ്പെട്ടിരുന്നു

സാള്‍ട്ട് ആന്‍ഡ് പെപ്പര്‍
ഷഷ്ഠിപൂര്‍ത്തി കഴിഞ്ഞ നടന്മാര്‍ വരെ വിഗും ഡൈയും ഉപയോഗിച്ച് ചെറുപ്പക്കാരായി ഇരിക്കുമ്പോളും അജിതിന് സ്‌റ്റൈല്‍ സാള്‍ട്ട് ആന്‍ഡ് പെപ്പറാണ്. അധിക മേക്കപ്പോ ഡൈയോ അജിത് ഉപയോഗിക്കാറില്ല


Click it and Unblock the Notifications
