മമ്മൂട്ടിയോ കടന്നപ്പള്ളിയോ മൂത്തത്...? ഫോട്ടോ കണ്ട് ഉത്തരം പറയണ്ട!!! സത്യം ഇതാ...
കഴിഞ്ഞ ദിവസം ശാന്തിഗിരി നവതി ആഘോഷത്തിന്റെ ഭാഗമായി മമ്മൂട്ടിക്ക് പുരസ്‌കാരം സമ്മാനിച്ചിരുന്നു. എന്നാല്‍ പുരസ്‌കാര വാര്‍ത്തയേക്കാള്‍ പ്രാധാന്യം കിട്ടിയത് മറ്റൊരു സംഭവത്തിനായിരുന്നു. മമ്മൂട്ടിയുടെ പ്രായം ആയിരുന്നു വിഷയം.
തുറമുക വകുപ്പ് മന്ത്രിയായ കടന്നപ്പള്ളി രാമചന്ദ്രന്‍ പ്രസംഗത്തിനിടെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ വിളിച്ചത് ചേട്ടന്‍ എന്ന്. നരച്ച് 'കുമ്പളങ്ങ'യായ കടന്നപ്പള്ളി രാമചന്ദ്രന്‍ തലമുടി നരക്കാത്ത മമ്മൂട്ടിയെ ചേട്ടന്‍ എന്ന് വിളിച്ചാല്‍ ആരായാലും അത്ഭുതപ്പെടില്ല.
പ്രായത്തിന്റെ കാര്യത്തിലാണെങ്കില്‍ മമ്മൂട്ടിയ്‌ക്കെതിരെ പല ആരോപണങ്ങളും ഉള്ളതാണ്. മമ്മൂട്ടിയുടെ പ്രായം പോലും ഇല്ലാത്തവര്‍ അദ്ദേഹത്തിന്റെ അമ്മവേഷങ്ങള്‍ ചെയ്യുന്നുണ്ടെന്നാണ് പരിഹാസം.

കടന്നപ്പള്ളി
സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രിയാണ് കടന്നപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസ് എസിന്റെ സംസ്ഥാന പ്രസിഡന്റ്. 1944 ജൂലായ് 1 നാണ് അദ്ദേഹം ജനിച്ചത്. അപ്പോള്‍ പ്രായം 72 വയസ്സ്.

ഫോട്ടോ കണ്ടാല്‍
മമ്മൂട്ടിയുടേയും കടന്നപ്പള്ളി രാമചന്ദ്രന്‍റേയും ഫോട്ടോകള്‍ ചേര്‍ത്ത് വച്ചാല്‍ ആര്‍ക്കാണ് പ്രായം കൂടുതല്‍ തോന്നുക? സംശയമില്ല, കടന്നപ്പള്ളിയ്ക്ക് തന്നെ. അപ്പോള്‍ പിന്നെ സത്യം എന്താണ്?

മമ്മൂട്ടി
മലയാളത്തിന്റെ മെഗാസ്റ്റാര്‍ ആയ മമ്മൂട്ടി ജനിച്ചത് 1951 സെപ്തംബര്‍ ഏഴിനാണ്. അപ്പോള്‍ ഇപ്പോഴത്തെ വയസ്സ് 65 മാത്രം.

മൂത്തത് ആരാണ്
പ്രായത്തിന്റെ കണക്ക് നോക്കുമ്പോള്‍ മൂപ്പ് ആര്‍ക്കാണെന്ന് മനസ്സിലായില്ലേ... മമ്മൂട്ടിയേക്കാള്‍ ഏഴ് വയസ്സ് കൂടതലുണ്ട് കടന്നപ്പള്ളി രാമചന്ദ്രന്.

ചേട്ടന്‍?
അപ്പോള്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ മമ്മൂട്ടിയെ ചേട്ടന്‍ എന്നാണ് വിളിക്കാറുള്ളത് എന്ന് പറഞ്ഞതോ? അതൊരു തമാശയായി മാത്രം എടുത്താല്‍ മതി. ഏഴ് വയസ്സിന് മൂപ്പുള്ള ആള്‍ മമ്മൂട്ടിയെ ചേട്ടന്‍ എന്ന് വിളിക്കേണ്ടതില്ലല്ലോ.

ദുര്‍ഖര്‍ സല്‍മാനും
തന്നെ മാത്രമല്ല കടന്നപ്പള്ളി രാമചന്ദ്രന് ചേട്ടന്‍ എന്ന് വിളിക്കാറുള്ളത് എന്നായിരുന്നു മമ്മൂട്ടി മറുപടി പ്രസംഗത്തില്‍ പറഞ്ഞത്. തന്റെ മകന്‍ ദുല്‍ഖര്‍ സല്‍മാനെ പോലും കടന്നപ്പള്ളി രാമചന്ദ്രന് ചേട്ടന്‍ എന്നാണത്രെ വിളിക്കാറുള്ളത്.

സരസമായി
പ്രായത്തിന്റെ കാര്യത്തില്‍ ഇങ്ങനെ ഒരു പരാമര്‍ശം എന്തായാലും മന്ത്രിയുടെ ഭാഗത്ത് നിന്ന് മമ്മൂട്ടി പ്രതീക്ഷിച്ച് കാണില്ല. പക്ഷേ സരമായിത്തന്നെ അദ്ദേഹം അതിനെ നേരിട്ടു. കടന്നപ്പള്ളിയ്ക്ക് ഇങ്ങനെ ഒരു ചേട്ടനെ കിട്ടിയതില്‍ ഉമ്മന്‍ ചാണ്ടിക്ക് പോലും അസൂയ തോന്നുന്നുണ്ടാകും എന്നാണ് മമ്മൂട്ടി പറഞ്ഞത്.

പ്രായം പറഞ്ഞാല്‍
തന്റെ വയസ്സ് പുറത്ത് പറയില്ലെന്നാണ് മമ്മൂട്ടി പ്രസംഗത്തില്‍ പറഞ്ഞത്. പ്രായം പറഞ്ഞാല്‍ ജനം വിശ്വസിക്കില്ലെന്നാണ് ന്യായം. എന്നാല്‍ വിക്കി പീഡിയയില്‍ ഒന്ന് നോക്കിയാല്‍ കിട്ടാവുന്നതല്ലേയുള്ളൂ












Click it and Unblock the Notifications