'ആരാണ് റിയാസ് സലിം?'; ആരാണീ ചെറുക്കൻ? നന്മയുള്ള ഒരു മനുഷ്യനും റിയാസിനെ വെറുക്കാനാവില്ല, കുറിപ്പ്
ബിഗ് ബോസ് മലയാളം നാലാം സീസണിന്റെ പ്രത്യേകത Season of Colours എന്ന പേരിൽ എൽജിബിടി കമ്മ്യൂണിറ്റിക്ക് പ്രാധാന്യം നൽകിക്കൊണ്ടുളളതാണ് എന്നതാണ്. മലയാളികളുടെ പൊതുബോധം അത്ര എളുപ്പത്തിൽ അംഗീകരിക്കാത്ത ആശയങ്ങളും നിലപാടുകളും മുന്നോട്ട് വെക്കുന്നു എന്നത് കൊണ്ട് തന്നെ റിയാസ് സലീം എന്ന മത്സരാർത്ഥി തുടക്കത്തിൽ വലിയ തോതിൽ സൈബർ ആക്രമണം നേരിട്ടിരുന്നു. ഇപ്പോഴും നേരിട്ട് കൊണ്ടിരിക്കുന്നു.
എന്നാൽ ആദ്യം എതിർത്തിരുന്ന പലരും ഇപ്പോൾ റിയാസിന്റെ ആരാധകരായി മാറുന്ന കാഴ്ചയാണ് കാണുന്നത്. ബിഗ് ബോസിലെ ഏറ്റവും മികച്ച ഗെയിമറാണ് റിയാസ് എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. റിയാസ് സലീമും ലക്ഷ്മി പ്രിയയും തമ്മിലുളള പോരാണ് ഇപ്പോൾ ഷോയിലെ ചൂടുളള കണ്ടന്റ്. റിയാസിനെ കുറിച്ച് ദേവിക എന്ന ആരാധിക എഴുതിയ കുറിപ്പ് വായിക്കാം.

"ആരാണ് റിയാസ് സലിം ?" ബിഗ് ബോസ് കാണാത്ത / ബിഗ് ബോസ് എന്ന് കേട്ടാൽ വെറുപ്പുള്ള സുഹൃത്തുക്കളിൽ നിന്നു പോലും ഈയടുത്തായി സ്ഥിരം കേൾക്കുന്ന ചോദ്യമാണിത്. ഇത്രയും കാലം ബിഗ് ബോസ് എന്ന ഷോ ഒരു വിഭാഗത്തിന്റെ ആസ്വാദന പരിധിയിൽ മാത്രം ചർച്ചയായും വിനോദമായും ഒക്കെ നിന്നപ്പോഴും ഇന്ന് വരെ അതിനു പുറത്തുള്ള വലിയ ഒരു വിഭാഗത്തിലേക്ക് അത് യാതൊരു ഓളവും ഉണ്ടാക്കിയിരുന്നില്ല. ഇന്ന് ഇപ്പോൾ ഷോ കാണാത്തവർ പോലും റിയാസ് സലിം എന്ന പേര് ആവർത്തിച്ച് കേൾക്കുന്നുണ്ട് എങ്കിൽ, അവന്റെ സംസാരങ്ങൾ നിലപാടുകൾ സോഷ്യൽ മീഡിയകളിൽ റീലുകളായും ക്ലിപ്പുകളായും ഷെയർ ചെയ്യപ്പെടുന്നുണ്ടെങ്കിൽ, ക്വാളിറ്റി ഓഫ് സ്പീച്ച് എന്ന കമന്റുകൾ അവനെക്കുറിച്ച് ഒരു ചുക്കും അറിയാത്ത ക്വാളിറ്റിയുള്ള മനുഷ്യരിൽനിന്നു പോലും വരുന്നുണ്ട് എങ്കിൽ, ആരാണീ ചെറുക്കൻ എന്ന് പതിവായി ചോദ്യം ഉയരുന്നുണ്ട് എങ്കിൽ ഒന്നു മാത്രം മറുപടിയായി പറയുന്നു.

"മലയാളം റിയാലിറ്റി ഷോ അതിന്റെ ചരിത്രത്തിൽ കണ്ട ഏറ്റവും വിവരമുള്ള , വിവേകമുള്ള , പൊളിറ്റിക്കലി കറക്ടായ , പ്രോഗ്രസ്സീവായ , എന്റർടെയിനറായ 24 കാരനാണ് റിയാസ് സലിം എന്ന മത്സരാർത്ഥി". ബിഗ് ബോസ് ഷോയിലേക്ക് വൈൽഡ് കാർഡ് എൻട്രിയായി വൈകി കടന്നു വന്ന റിയാസിന് ഒറ്റക്ക് നിന്ന് പൊരുതാനും ചോദ്യം ചെയ്യാനും ഉണ്ടായിരുന്നത് ആ വീടിന് പുറത്തും അകത്തുമുള്ള ടോക്സിക്കായ വലിയൊരു മെജോരിറ്റി മനുഷ്യരോടായിരുന്നു. മലയാളികളുടെ 'പുരുഷൻ' എന്ന അളവു കോലുകളെയൊന്നും സംതൃപ്തിപ്പെടുത്താനാവാത്ത ടിപിക്കൽ മസ്കുലൈൻ ഭാവങ്ങളോ ശരീരഘടനയോ ഇല്ലാത്ത തന്റെ സെക്ഷ്വാലിറ്റി വെളിപ്പെടുത്താൻ തനിക്ക് ആഗ്രഹം ഇല്ല എന്ന് പറഞ്ഞ് കടന്നുവന്ന സ്ത്രൈണ ഭാവങ്ങൾ ഉള്ള, ചെറുപ്പം മുതൽ ഇതേ കാരണത്തിന്റെ പേരിൽ ക്രൂരമായി കളിയാക്കപ്പെട്ട ഒറ്റപ്പെട്ട 'റിയാസ് സലിം' .

സദാചാരവാദങ്ങളും പട്രിയാർക്കിയൽ ചിന്താഗതികളും ടോക്സിക് മസ്കുലിനിറ്റിയും കൊണ്ടു നടക്കുന്ന വലിയൊരു സമൂഹം ആദ്യ ദിവസം മുതൽ കൂട്ടത്തോടെ അവനെ അക്രമിക്കാൻ തുടങ്ങി. '9 - തെന്നും ചാന്തുപൊട്ടെന്നും പെണ്ണാളൻ എന്നും ശിഖണ്ഡി എന്നും' വിളിച്ച് നിരന്തരം അവനെതിരെ സൈബർ അറ്റാക്കിങ് അഴിച്ചു വിട്ടു. കളി പുറത്തു നിന്ന് കണ്ടിട്ടും വീട്ടിനുള്ളിലെ ഏറ്റവും ടോക്സിക്കായ മനുഷ്യനെതിരെ , അയാൾക്ക് ചരിത്രത്തിലെ ഏറ്റവും വലിയ ജനപിന്തുണ പുറത്തുണ്ട് എന്ന് അറിഞ്ഞു വന്നിട്ടും ആദ്യം ദിവസം മുതൽ അവൻ അയാളെ വിമർശിച്ചു കൊണ്ടും ചോദ്യംചെയ്തു കൊണ്ടേയിരുന്നു.

ആണിനും പെണ്ണിനും അപ്പുറം ഉള്ളവരെല്ലാം എന്തോ ' വിചിത്ര ജീവികൾ' ആണെന്ന് കരുതിയ അവിടെയുള്ള മറ്റ് മത്സരാർത്ഥികൾക്കൊക്കെ ഇടയിൽ നിന്ന് അവസരം കിട്ടുമ്പോഴെല്ലാം അവൻ ഉറക്കെ ഉറക്കെ 'LGBTQIA+' എന്നും 'Feminism' എന്നും 'Equality' എന്നും വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. ജീവിതത്തിൽ ആദ്യമായി കേൾക്കുന്ന പോലെ ചിലർ അവനെ അറപ്പോടെ കേട്ടു, ചിലർ അക്രമിച്ചു, ചിലരാകട്ടെ പോക പോകെ അവനോട് തന്നെ ചോദിച്ച് കൂടുതൽ കൂടുതൽ പഠിക്കാൻ തുടങ്ങി. പിന്നെ പിന്നെ മത്സരാർത്ഥികളെയും പ്രേക്ഷകരെയും ഞെട്ടിച്ചു കൊണ്ട് അവന്റെ അറിവുള്ള വാക്കുകൾ, മൂർഛയുള്ള നിലപാടുകൾ, കുട്ടിത്തമുള്ള കള്ളചിരി, ഒരേ സമയം കുസൃതിയും കളിയും കാര്യവും കൊണ്ടു നടക്കുന്ന അവന്റെ ഭാവങ്ങൾ, അവർ ഉദ്ദേശിച്ചതിനേക്കാൾ സ്വാധീനം / ഇംപാക്റ്റ് സമൂഹത്തിലേക്ക് ഉണ്ടാക്കാൻ തുടങ്ങി. അവനെ ഇഷ്ടപ്പെടുന്നവർ കൂടി കൂടി വന്നു.

അവനെ സപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഞാനുൾപ്പെടെ ഉളവർക്ക് നേരിടേണ്ടി വന്നിരുന്ന സൈബർ ബുള്ളിയിങ്ങിന്റെ തോത് പതിയെ പതിയെ കുറഞ്ഞു വന്നു. അവന്റെ ക്ലാരിറ്റി ഓഫ് തോട്ട് , നോളജ്, വ്യക്തിത്വം അവിടെയുള്ള എതിരാളികളിൽ പോലും ചർച്ചാ വിഷയമായി. 'അവൻ സംസാരിക്കുമ്പോൾ കേട്ടിരിക്കാനേ പറ്റു , തിരിച്ചു പറയാനുള്ള അറിവില്ല' എന്ന് അവരിൽ പലരും അടക്കം പറഞ്ഞു. രാത്രിയിൽ വട്ടത്തിൽ ഇരുന്നു LGBTQIA - യുടെ പൂർണ രൂപം കയ്യിൽ എണ്ണി പഠിക്കുന്ന മറ്റ് മത്സരാർത്ഥികളെ പ്രേക്ഷകർ കണ്ടു. ഒരാൾ കടന്നു വന്നു ഒരു സമൂഹത്തെയാകെ നവീകരിക്കുന്ന പോലൊരു അനുഭവമായിരുന്നു അത്.

റിയാസിനുണ്ടായി കൊണ്ടിരിക്കുന്ന പൊതു സ്വീകാര്യതയിൽ അസൂയ പൂണ്ടവർ വീണ്ടും എത്തി. (ഇതിന്റെ കമന്റിലും കാണാം). അവൻ പറയാത്തതും ചെയ്യാത്തതുമായ പലതും തങ്ങൾക്ക് തോന്നും വിധം എഡിറ്റ് ചെയ്ത് കള്ളക്കഥകൾ പരത്തി. പലരുടെയും PR വർക്കേഴ്സ് യൂട്യൂബിൽ പോലും കുത്തിയിരുന്ന് hate speech തുടങ്ങി. ചിലരാകട്ടെ അവന്റെ നാട്ടിൽ പോയി അഭിപ്രായ സർവേകൾ നടത്തി. എല്ലാവരേയും നിരാശപ്പെടുത്തി കൊണ്ട് അവനെ കുറിച്ച് വാതോരാതെ സ്നേഹത്തോടെ ബഹുമാനത്തോടെ പറയുന്ന കൊല്ലത്തെ അവന്റെ നാട്ടുകാരെ കണ്ട് വീണ്ടും എല്ലാവരും അതിശയിച്ചു.

റിയാസ് നോമിനേഷനിൽ വന്നപ്പോൾ ബിഗ് ബോസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഹെയിറ്റ് ക്യാമ്പയിൻ നടത്തി അവനെ പുറത്താക്കാൻ ഇക്കൂട്ടർ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടേയിരുന്നു. അതിനും മേലെയുള്ള എല്ലാത്തിനെയും അതിജീവിച്ച് 'Riyas is Safe' എന്ന് ശനിയാഴ്ച മോഹൻലാൽ പറഞ്ഞപ്പോൾ വിശ്വസിക്കാനാവാതെ 'Ronson... I got votes!! എനിക്കും വോട്ട് കിട്ടി' എന്ന പറഞ്ഞ് മനസ്സു തുറന്നു ചിരിച്ച ആ കുഞ്ഞിന്റെ പേരാണ് Riyas Salim. മനസ്സിൽ നന്മയുള്ള ഒരു മനുഷ്യനും റിയാസിനെ വെറുക്കാനാവില്ല. ബിഗ് ബോസ് സീസൺ 4 വിജയിയാവാൻ റിയാസിനേക്കാൾ യോഗ്യത ഉള്ള ആരാണ് അവിടെ ഉള്ളത് എന്ന് സത്യമായും മനസ്സിലാകുന്നില്ല !

റിയാസിനെ മാത്രമല്ല LGBTQIA+ കമ്യൂണിറ്റിയെ മുഴവൻ ക്രൂരമായി അധിക്ഷേപിച്ചു കൊണ്ട് 'നിന്നെ പോലെയുള്ളവർക്ക് ജന്മനാ ഉള്ള തകരാറാണത്. Manufacturing Defect' ആണെടാ 'പോയി മുള്ള് മുരിക്കിലേക്ക് കേറിക്കോ' എന്ന് പറഞ്ഞ lakshmipriya എന്ന മത്സരാർത്ഥിയെ വെള്ളപൂശുവാനുള്ള ശ്രമങ്ങളാണ് റിയാസിനെതിരെ കണ്ടുവരുന്ന Hate Speech മുഴുവനും. പ്രിയപ്പെട്ട ഏഷ്യാനെറ്റ് - ബിഗ് ബോസ് - എൻഡിമിയോൺ ടീം അറിയാൻ.... Season of Colours എന്ന് പറഞ്ഞ് വിപ്ലവകരമായ ഒരു മാറ്റത്തിന് തുടക്കം കുറിച്ച് കടന്നു വന്ന ഒരു ഷോ തങ്ങളുടെ മത്സരാർത്ഥികളായി ക്ഷണിച്ചു വരുത്തുന്ന മനുഷ്യരോട് ഏറ്റവും ചുരുങ്ങിയത് മാനുഷിക പരിഗണന എങ്കിലും കാണിക്കണം. ബോഡി ഷെയിമിങ്ങിന് , ഹോമോഫോബിയക്ക് , ഇസ്ലാമോഫോബിയക്ക് , തങ്ങളുടെ ഒരു മത്സരാർത്ഥിയെ ഇരയായി ഇട്ടു കൊടുത്ത് , വെർബർ ക്രൈം ചെയ്യുന്ന മറ്റ് മത്സരാർത്ഥിയെ സംരക്ഷിച്ച് ഇത് മുന്നോട്ട് പോകുന്നത് ആരോഗ്യകരവും മാതൃകാപരവും അല്ലെന്നറിയുക''.
Recommended Video
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള് സര്വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications