കല്‍പനയ്ക്ക് പ്രിയപ്പെട്ടയാള്‍ ഇതാണ്, ഇവരെപ്പറ്റി പറയാതെ കല്‍പനയുടെ ഒരു അഭിമുഖവും അവസാനിയ്ക്കില്ല
താരപദവിയിലേയ്ക്ക് ഉയര്‍ന്ന ശേഷം കല്‍പ്പന വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങള്‍ വായിച്ചവര്‍ക്കും കണ്ടവര്‍ക്കും അറിയാം കല്‍പ്പനയ്ക്ക് ഏറെ പ്രിയപ്പെട്ടയാളെപ്പറ്റി. കാരണം ഈ വ്യക്തിയെപ്പറ്റി ഒരു വാക്കെങ്കിലും പറയാതെ കല്‍പ്പനയുടെ ഒരു അഭിമുഖവും അവസാനിയ്ക്കില്ല.
ആരായിരുന്നു ആ വ്യക്തി എന്ന് ചോദിച്ചാല്‍ അത് മറ്റാരുമല്ല. കല്‍പ്പനയുടെ അമ്മ വിജയലക്ഷ്മിയാണ്. ഏത് അഭിമുഖത്തിലും ആ അമ്മയെപ്പറ്റി കല്‍പ്പന വാതോരാതെ സംസാരിയ്ക്കുമായിരുന്നു. എന്നില്‍ എന്തെങ്കിലും നല്ല ഗുണം നിങ്ങള്‍ കാണുന്നുവെങ്കില്‍ അത് എന്റെ അമ്മ എന്നെ വളര്‍ത്തിയതില്‍ നിന്നും എനിയ്ക്ക് ലഭിച്ചതാണ് എന്ന് അവര്‍ പറയുമായിരുന്നു.

അമ്മ
കല്‍പ്പനയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി ആരാണെന്ന് ചോദിച്ചാല്‍ അത് സ്വന്തം അമ്മ തന്നെയാണെന്ന് കല്‍പന പറയും

ധൈര്യം
അമ്മ തന്നോടൊപ്പമുള്ളപ്പോള്‍ തനിയ്ക്ക് വല്ലാത്ത ധൈര്യമാണെന്നാണ് കല്‍പന പറയുന്നത്.

മകളും
മകള്‍ ശ്രീമയിയുടെ ജനനത്തിന് ശേഷം കല്‍പനയുടെ അഭിമുഖങ്ങളില്‍ അമ്മയും മകളും ഒരുപോലെ പ്രിയപ്പെട്ടവരായി

എന്തിനെപ്പറ്റിയും
സിനിമയെപ്പറ്റി മാത്രമല്ല സാമൂഹിക പ്രതിബദ്ധതയുള്ള ഏത് വിഷയത്തിലും മാധ്യമങ്ങള്‍ക്ക് പ്രതികരണം തേടാന്‍ പറ്റിയ വ്യക്തിത്വം കൂടിയായിരുന്നു കല്‍പന.

വായന
നല്ല വായന ശീലമുള്ള നടിയാണ് കല്‍പനയെന്നും സഹപ്രവര്‍ത്തകര്‍ അനുസ്മരിയ്ക്കുന്നു.












Click it and Unblock the Notifications