ബ്രസീലിലാണോ എങ്കില്‍ നായപോലും പന്ത് തട്ടും, വീഡിയോ കാണൂ!

ലോകം കാല്‍ക്കീഴിലാക്കിയവരാണ് അവര്‍. ആരാധകരുടെ എണ്ണത്തില്‍ അര്‍ജന്റീനയുമായി ചെറിയ മത്സരങ്ങളൊക്കെ വേണ്ടിവരുമെങ്കിലും ജയങ്ങളുടെയും കപ്പുകളുടെയും കാര്യത്തില്‍ അവര്‍ക്ക് സമന്മാരായി ആരുമില്ല. മഞ്ഞപ്പട എന്ന് ആരാധകര്‍ ആവേശത്തോടെ വിളിക്കുന്ന ബ്രസീല്‍ ഫുട്‌ബോള്‍ ടീമിനെക്കുറിച്ചാണ് പറയുന്നത്.

പെലെ, സോക്രട്ടീസ്, റൊണാള്‍ഡോ, റൊമാരിയോ, കാക്ക എന്നിങ്ങനെ നെയ്മറില്‍ എത്തിനില്‍ക്കുന്ന ഫുട്‌ബോള്‍ ദൈവങ്ങള്‍ മാത്രമല്ല, ബ്രസീലിലെ ഓരോ കൊച്ചുകുട്ടിയും വരെ തട്ടും ഒരു ലഹരി പോലെ ഫുട്‌ബോള്‍. കൊച്ചുകുട്ടി എന്നും പറഞ്ഞാല്‍ പോര, ജീവനുള്ള ഓരോന്നും പന്ത് തട്ടും. അതാണ് ബ്രസീലിന് ഫുട്‌ബോള്‍.

dog-football

സ്‌പോര്‍ക്‌സ് ന്യൂസ് മീഡിയ വെബ്‌സൈറ്റ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത വീഡിയോ കണ്ടാല്‍ നിങ്ങളും ഇക്കാര്യം സമ്മതിക്കും. ബ്രസീലിലെ തെരുവുകളിലൊന്നില്‍ ഒരാള്‍ക്കൊപ്പം പന്ത് തട്ടുന്നത് ഒരു നായയാണ്. കാല്‍പ്പന്തല്ല തലപ്പന്താണ് ഈ നായ കളിക്കുന്നത് എന്ന് മാത്രം. ഫുട്‌ബോള്‍ എന്നത് മാറ്റി ഹെഡ്‌ബോള്‍ എന്നാക്കിക്കോളൂ. എന്നാലെന്താ പ്രശ്‌നം.

ജൂണ്‍ നാലാം തീയതി സ്‌പോര്‍ക്‌സ് അപ്ലോഡ് ചെയ്ത 34 സെക്കന്‍ഡ് നീളമുള്ള ഈ വീഡിയോ ഫേസ്ബുക്കില്‍ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. അമ്പതിനായിരത്തോളം പേര്‍ ലൈക്ക് ചെയ്ത ഈ വീഡിയോ പതിനായിരത്തില്‍ ഏറെപ്പേര്‍ ഷെയര്‍ ചെയ്തു. ഇത്രയും ഹിറ്റാകാന്‍ ഈ വീഡിയോയില്‍ എന്താണ് ഉള്ളതെന്നല്ലേ, കാണൂ..

Brezilya'da her canlı topçu. Üst üste transfer teklifleri alan köpek...

Posted by SPORX on Thursday, June 4, 2015

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+