ഭാഗ്യലക്ഷ്മി എന്തുകൊണ്ട് ബിബി ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ എത്തിയില്ല; കാരണം വ്യക്തമാക്കി മോഹന്‍ലാല്‍
ബിഗ് ബോസ് സീസണ്‍ 2യുടെ ഗ്രാന്‍ഡ് ഫിനാലെയില്‍ മത്സരാര്‍ത്ഥിയായിരുന്ന ഭാഗ്യലക്ഷ്മി എന്തുകൊണ്ട് പങ്കെടുത്തില്ല എന്നതിന്റെ കാരണം വെളിപ്പെടുത്തി മോഹന്‍ലാല്‍. ഷോയുടെ തുടക്കം മുതല്‍ ഉണ്ടായിരുന്ന എല്ലാ മത്സാരാര്‍ത്ഥികളും ഫിനാലെ വേദിയില്‍ എത്തിയിരുന്നു.
എന്നാല്‍ ചില വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് ഭാഗ്യലക്ഷ്മിക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാതിരിക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഷോ അവസാനത്തിലേയ്ക്ക് കടക്കുമ്പോള്‍ ഫൈനലിസ്റ്റുകള്‍ക്കൊപ്പം ബിഗ് ബോസ് സീസണ്‍ 3യിലെ ഒരു മത്സരാര്‍ഥിയൊഴികെ എല്ലാവരും ഫിനാലെയില്‍ എത്തിച്ചേര്‍ന്നിരുന്നു.

പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായിരുന്ന മണിക്കുട്ടന്‍, നോബി, ഭാഗ്യലക്ഷ്മി, കിടിലന്‍ ഫിറോസ് എന്നിവരടങ്ങുന്ന 14 മത്സരാര്‍ത്ഥികളുമായാണ് ബിഗ് ബോസ് ഷോ ആരംഭിച്ചത്. ഒടുവില്‍ മണിക്കുട്ടന്‍, നോബി, അനൂപ്, ഡിംപല്‍, റംസാന്‍, റിതു മന്ത്ര, കിടിലം ഫിറോസ്, സായ് വി്ഷ്ണു എന്നിവരാണ് ഫൈനലിലേക്കെത്തിയത്. ഷോയുടെ വിജയി ആരാണെന്ന തരത്തില്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നിരുന്നു. മണിക്കുട്ടന്‍ കപ്പുമായി നില്‍ക്കുന്ന ചിത്രം വൈറലായതോടെയാണ് വിജയി ആരാണെന്ന തരത്തില്‍ പ്രചരണം ആരംഭിച്ചത്.
ഇത്തവണ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ വിജയ സാധ്യത പ്രഖ്യാപിച്ച മത്സരാര്‍ത്ഥിയാണ് മണിക്കുട്ടന്‍. വലിയ പിന്തുണയാണ് മണിക്കുട്ടന് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. അതേസമയം, എല്ലാ വിധ കൊവിഡ് പ്രോട്ടോക്കോളും പാലിച്ചാണ് ഫിനാലെ ഷൂട്ട് ചെന്നൈയില്‍ നടന്നത്. 2021 ഫെബ്രുവരി 14 നാണ് ബിഗ് ബോസ് സീസണ്‍ 3 തുടങ്ങിുന്നത്. വന്‍ ആഘോഷത്തോടെയാണ് ഷോ തുടങ്ങിയത്. ചെന്നൈയിലായിരുന്നു ബിഗ് ബോസ് സീസണ്‍ 3 യ്ക്ക് വേദിയായത്.


Click it and Unblock the Notifications