ഭാവനയുടെ അഭിമുഖം ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്തില്ല... പിന്നിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ?

  • Posted By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

തിരുവനന്തപുരം: നടി ഭാവനയുടെ അഭിമുഖം കഴിഞ്ഞ ദിവസം പ്രധാന വാര്‍ത്താന ചാലുകളില്‍ എല്ലാം വന്നിരുന്നു. എന്നാല്‍ വിശദമായ അഭിമുഖം ഭാവന ആദ്യം നല്‍കിയിരുന്നത് ഏഷ്യാനെറ്റ് ന്യൂസിന് ആയിരുന്നു.

പക്ഷേ, ഏഷ്യാനെറ്റ് ന്യൂസ് ആ അഭിമുഖം പൂര്‍ണമായി സംപ്രേഷണം ചെയ്തില്ല. ഭാവനയുടെ അഭ്യര്‍ത്ഥന പ്രകാരം ആയിരുന്നു അഭിമുഖത്തിന്റെ സംപ്രേഷണം ഉപേക്ഷിച്ചത്. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്.

ശക്തമായ പ്രതികരണങ്ങളാണ് ഭാവന അഭിമുഖത്തില്‍ നടത്തിയിട്ടുള്ളത് എന്നാണ് സൂചന. കലുഷിതമായ മലയാള സിനിമ ലോകത്ത് അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കും എന്ന് കരുതിയായിരിക്കാം ഭാവന അഭിമുഖം സംപ്രേഷണം ചെയ്യരുത് എന്ന് ആവശ്യപ്പെട്ടത്.

എല്ലാവര്‍ക്കും അഭിമുഖം

എല്ലാവര്‍ക്കും അഭിമുഖം

ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ്, മനോരമ ന്യൂസ്, കൈരളി ടിവി എന്നിവര്‍ക്കാണ് ഭാവന അഭിമുഖം അനുവദിച്ചിരുന്നത്. ഇവരെല്ലാവരും അഭിമുഖം തയ്യാറാക്കുകയും ചെയ്തു.

റിപ്പോര്‍ട്ടര്‍ ടിവിയ്ക്കും

റിപ്പോര്‍ട്ടര്‍ ടിവിയ്ക്കും

റിപ്പോര്‍ട്ടര്‍ ടിവിയ്ക്കും അഭിമുഖം അനുവദിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അവസാന നിമിഷം അതില്‍ നിന്ന് പിന്‍മാറിയതായും റിപ്പോര്‍ട്ടുകളുണ്ട്.

എല്ലാവരും കൊടുത്തു, പക്ഷേ

എല്ലാവരും കൊടുത്തു, പക്ഷേ

മാതൃഭൂമിയും മനോരമയും കൈരളി ടിവിയും എല്ലാം ഭാവനയുടെ അഭിമുഖം സംപ്രേഷണം ചെയ്തു. എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസ് മാത്രം അത് പൂര്‍ണമായി സംപ്രേഷണം ചെയ്തില്ല.

ഭാവനയുടെ അഭ്യര്‍ത്ഥന മാനിച്ച്

ഭാവനയുടെ അഭ്യര്‍ത്ഥന മാനിച്ച്

അഭിമുഖം പൂര്‍ണമായി സംപ്രേഷണം ചെയ്യരുത് എന്ന് ഭാവന അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. അതുകൊണ്ട് ഭാവനയുടെ എഡിറ്റ് ചെയ്യപ്പെട്ട പ്രതികരണങ്ങള്‍ ഉള്‍പ്പെടുത്തി ഒരു വാര്‍ത്ത മാത്രമായി നല്‍കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് തന്നെ പറഞ്ഞു

ഏഷ്യാനെറ്റ് ന്യൂസ് തന്നെ പറഞ്ഞു

എന്തുകൊണ്ടാണ് ഭാവനയുടെ അഭിമുഖത്തിന്റെ പൂര്‍ണരൂപം സംപ്രേഷണം ചെയ്യാത്തത് എന്ന് ഏഷ്യാനെറ്റ് ന്യൂസ് തന്നെ വ്യക്തമാക്കി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയായ സിന്ധു സൂര്യകുമാര്‍ ഇക്കാര്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

എന്തായിരുന്നു ആ കാര്യങ്ങള്‍

എന്തായിരുന്നു ആ കാര്യങ്ങള്‍

മലയാള സിനിമ ലോകത്തെ തന്നെ ഞെട്ടിപ്പിക്കുന്ന എന്തെങ്കിലും കാര്യങ്ങള്‍ ഭാവന പറഞ്ഞിരുന്നോ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. എന്തായാലും അത് ചില സിനിമാക്കാര്‍ക്ക് തീരെ താത്പര്യം ഉണ്ടാകാന്‍ വഴിയില്ലാച്ച ചിലതാണെന്ന് ഉറപ്പിക്കാം.

പുരുഷാധിപത്യത്തിനെതിരെ

പുരുഷാധിപത്യത്തിനെതിരെ

മറ്റ് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സിനിമയിലെ പുരുഷാധിപത്യത്തിനെതിരെ ഭാവന ആഞ്ഞടിച്ചിരുന്നു. സിനിമകള്‍ തിരഞ്ഞെടുക്കാന്‍ നടിമാര്‍ക്ക് സ്വാതന്ത്ര്യം ഇല്ലെന്നും പറഞ്ഞിരുന്നു.

നായികമാര്‍ രണ്ടാസ്ഥാനത്ത്

നായികമാര്‍ രണ്ടാസ്ഥാനത്ത്

നായകന്‍മാര്‍ക്കുള്ള സ്വീകാര്യത നായികമാര്‍ക്ക് ഇല്ലെന്നാണ് ഭാവന പറുന്നത്. സിനിമയില്‍ നായികയുടെ സ്ഥാനം രണ്ടാമതാണെന്നും ഭാവന പ്രതികരിച്ചിട്ടുണ്ട്.

സിനിമ വിജയിച്ചതുകൊണ്ട്

സിനിമ വിജയിച്ചതുകൊണ്ട്

ഒരു സിനിമ വിജയിച്ചതുകൊണ്ട് തനിക്ക് ആരും ശമ്പളം കൂട്ടിത്തന്നിട്ടില്ല എന്നും ഭാവന മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്. ഭാവനയുടെ ഓണച്ചിത്രമായ ആദം ജോണ്‍ തീയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ഉണ്ടാക്കിയിട്ടുള്ളത്.

ഇഷ്ടമില്ലാത്തവരെ ഒതുക്കല്‍

ഇഷ്ടമില്ലാത്തവരെ ഒതുക്കല്‍

ഇഷ്ടമില്ലാത്തവരെ ഒതുക്കുന്ന രീതി മലയാള സിനിമയില്‍ ഉണ്ട് എന്നും ഭാവന ആക്ഷേപം ഉന്നയിച്ചു. തനിക്കും അത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് ഭാവന പറഞ്ഞത്.

തന്നെ തോല്‍പിക്കാന്‍

തന്നെ തോല്‍പിക്കാന്‍

ആര് വിചാരിച്ചാലും തന്നെ തോല്‍പിക്കാന്‍ ആവില്ല എന്നും ഭാവന പറഞ്ഞു. ജീവിതം തകരണം എന്ന് താന്‍ ആഗ്രഹിച്ചാലല്ലാതെ തന്നെ തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല എന്നാണ് ഭാവന വ്യക്തമാക്കുന്നത്.

സിനിമയല്ല ജീവിതം

സിനിമയല്ല ജീവിതം

സിനിമ തന്റെ തൊഴില്‍ മാത്രമാണ്. സിനിമയില്‍ നിന്ന് ഇല്ലാതായാല്‍ തന്റെ ജീവിതത്തിന് ഒന്നും സംഭവിക്കില്ല. ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ് സിനിമ. അല്ലാതെ സിനിമയുടെ ഭാഗമല്ല തന്റെ ജീവിതം എന്നും ഭാവന വ്യക്തമാക്കുന്നുണ്ട്.

വിവാഹം ഉടന്‍

വിവാഹം ഉടന്‍

കന്നഡ നിര്‍മാതാവ് നവീനുമായി ഭാവനയുടെ വിവാഹ നിശ്ചയം കഴിഞ്ഞിട്ടുണ്ട്. വിവാഹം ഉടന്‍ ഉണ്ടാകും എന്നും ഭാവന പറഞ്ഞു.

പൃഥ്വി നല്ല സുഹൃത്ത്

പൃഥ്വി നല്ല സുഹൃത്ത്

മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാന പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞത്. പൃഥ്വിരാജ് നല്ല സുഹൃത്താണെന്നും പൃഥ്വിരാജിനോട് ബഹുമാനമാണെന്നും ആണ് ഭാവന പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസിന്റെ വിശദീകരണം

അഭിമുഖം മുഴുവന്‍ സംപ്രേഷണം ചെയ്തില്ലെങ്കിലും അതിലെ ചില പ്രധാന ഭാഗങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയായി സംപ്രേഷണം ചെയ്യുക തന്നെ ചെയ്തു. അത് കാണാം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Why Bhavana requested Asianet News , not to telecast her interview?

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്