Get Updates
Get notified of breaking news, exclusive insights, and must-see stories!

റോബിനും രജിത് കുമാറിനും വീണ്ടും ബിഗ് ബോസിലേക്ക് ക്ഷണം ലഭിച്ചത് അതുകൊണ്ട്: റിയാസ് സലീം പറയുന്നു

ബിഗ് ബോസ് മലയാളത്തിലേക്ക് മുന്‍ താരങ്ങളായ രജിത് കുമാറും റോബിനും ഒരിക്കല്‍ കൂടി എത്തിയിരിക്കുകയാണ്. സീസണ്‍ ഫൈവിലെ ഈ ആഴ്ചയിലെ ടാസ്കായ ബിബി ഹോട്ടലിലേക്ക് അഥിതികളായിട്ടാണ് ഇരുവരും വീണ്ടും വന്നിരിക്കുന്നത്. സഹമത്സരാർത്ഥികളെ ശാരീരികമായി ആക്രമിക്കച്ചതിന് മുന്‍ സീസണുകളില്‍ നിന്നും പുറത്തായ താരങ്ങളാണ് ഇരുവരും എന്നതാണ് ശ്രദ്ധേയം.

ഇത്തരത്തില്‍ പുറത്തായ താരങ്ങളെ ഷോയിലേക്ക് വീണ്ടും കൊണ്ടുവന്നതില്‍ സമ്മിശ്ര പ്രതികരണമാണ് ആരാധകർക്കിടിയില്‍ നിന്നും ഉയരുന്നത്. ചിലർ ഈ തീരുമാനത്തെ അംഗീകരിക്കുമ്പോള്‍ മറ്റ് ചിലർ ഇതിനെ നിശിതമായി വിമർശിക്കുന്നത്. ഇതിലൂടെ ബിഗ് ബോസ് എന്ത് സന്ദേശമാണ് നല്‍കുന്നതെന്നാണ് ഇവർ ചോദിക്കുന്നത്.

 rajith1

അതിഥികളായി വന്ന മുന്‍ താരങ്ങളാവട്ടെ, നേരത്തെ പുറത്തായ സംഭവങ്ങളെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നുവെന്ന അഭിപ്രായവും ശക്തമാണ്. അതിഥികളായതിനാല്‍ തന്നെ ഇവർ ഉന്നയിക്കുന്ന വാദങ്ങളില്‍ എതിർവാദം ഉണ്ടെങ്കിലും അവിടെ ഉള്ളവർക്ക് അത് പറയാന്‍ സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ മുന്‍ താരങ്ങള്‍ ഏകപക്ഷീയമായി തങ്ങളുടെ ഭാഗം പറഞ്ഞു പോകുകയാണെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം രജിത് കുമാറും റോബിനും വന്നതില്‍ പ്രതികരണവുമായി ബിഗ് ബോസ് സീസണ്‍ ഫോർ താരം റിയാസം സലീമും രംഗത്ത് വന്നിട്ടുണ്ട്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി ആർ പിക്ക് വേണ്ടി കേരളത്തില്‍ എന്ത് വിറ്റ് പോവുന്നോ ആതാണ് വിറ്റഴിക്കപ്പെടുന്നതെന്നാണ് റിയാസ് സലീം പറയുന്നത്.

ബിഗ് ബോസ് സീസണ്‍ മലയാളം ഫൈവ് നൈസായി മുന്നോട്ട് പോകുന്നുവെന്നാണ് കരുതുന്നത്. എന്നാല്‍ എന്നെ സംബന്ധിച്ച് വളരെ ബോറിങ്ങാണ്. ഒരു ആഴ്ച കണ്ടതിന് ശേഷം ഞാന്‍ കാണുന്നത് നിർത്തിയെന്നും റിയാസം പറയുന്നത്. രജിത്തിനേയും റോബിനേയും വീണ്ടും കൊണ്ടുവരുന്നുവല്ലോ എന്ന ചോദ്യത്തിന് കേരളത്തില്‍ വിറ്റഴിക്കപ്പെടുന്ന സാധനമാണല്ലോ കൊടുക്കപ്പെടുക എന്നായിരുന്നു റിയാസിന്റെ മറുപടി.

riyas

കേരളത്തില്‍ വില്‍ക്കപ്പെടുന്നതെ കൊടുക്കാന്‍ സാധിക്കുകയുള്ളു. എന്താണോ ടി ആർ പി കൊണ്ടുവരിക, അതിനായിരിക്കും പ്രധാന്യം നല്‍കുക. കേരളത്തില്‍ കൂടുതല്‍ ആളുകള്‍ ടോക്സിക് ആയതുകൊണ്ടാവാം ഏഷ്യാനെറ്റിന് അങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നത്. എനിക്ക് അതേക്കുറിച്ച് അറിയില്ല. ടി ആർ പി കിട്ടാന്‍ എന്ത് ചെയ്യേണ്ടി വന്നാലും ചെയ്യും.

ടി ആർ പിക്കായി കുറച്ച് ലോ ലെവലില്‍ പോവേണ്ടി വന്നാലും ഹൈ ലവലില്‍ പോയാലും പ്രശ്മനില്ല. അവരുടെ വരവിനെക്കുറിച്ച് എനിക്ക് കൂടുതല്‍ അറിയില്ല. തിരിച്ച് കയറ്റണമോ, വേണോ എന്നുള്ളതൊക്കെ അവരുടെ തീരുമാനമാണ്. അതിലൊന്നും എനിക്ക് പറയാനില്ല. സന്തോഷം മാത്രം. അർഹിക്കുന്ന അംഗീകാരങ്ങള്‍ ചോദിച്ച് വാങ്ങേണ്ട കാര്യമില്ല. അത് നമ്മേ തേടിയെത്തുമെന്നും റിയാസ് വ്യക്തമാക്കുന്നു.

അതേസമയം, റിയാസ് സലീമിനെ ഷോയിലേക്ക് വൈല്‍ഡ് കാർഡ് എന്‍ടിയായി അല്ലെങ്കില്‍ അഥിതിയായെങ്കിലും കൊണ്ടുവരണമെന്ന് അഭിപ്രായപ്പെടുന്നുവർ നിരവധിയാണ്. റിയാസ് അല്ലെങ്കില്‍ രഞ്ജിനി, പൊളി ഫിറോസ്, സാബുമോന്‍ എന്നിവരില്‍ ആരെങ്കിലും മതിയെന്നുമാണ് പ്രേക്ഷകരുടെ അഭിപ്രായം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+