Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാല്‍ജോസിന്റെ യാത്രാസംഘം തെറ്റിപ്പിരിയാന്‍ കാരണമെന്താകും??

കേരള ജനതയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ വേറെയും ഒരുപാടില്ലെ, പിന്നെന്തിനാണ് അതൊക്കെ മാറ്റിവച്ച് ലാല്‍ ജോസും സംഘവും ലണ്ടനിലേക്ക് നടത്തുന്ന യാത്രയില്‍ നിന്ന് ഒരാള്‍ തെറ്റിപ്പിരിഞ്ഞ് യാത്ര ചെയ്യുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതെന്ന് ബൈജു എന്‍ നായര്‍ ചോദിച്ചതുകൊണ്ടൊന്നും കാര്യമില്ല. എന്തിനാവും ബൈജു ആ മൂവര്‍ സംഘത്തില്‍ നിന്ന് തെറ്റിപ്പിരിഞ്ഞതെന്നറിയാന്‍ കേരള ജനതയ്ക്ക് താത്പര്യമുണ്ടാവില്ലെ.

'മൂന്നാള് പോയാല്‍ മൂളിപ്പോരേണ്ടി വരു'മെന്ന് ഒരു നാടന്‍ ചൊല്ലുണ്ട്. കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് കരമാര്‍ഗം യത്ര തിരിച്ച് പാകുതിയില്‍ വച്ച് ഒരാള്‍ ഉടക്കി പിരിഞ്ഞ മൂവര്‍ സംഘത്തെകുറിച്ച് കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നത് ആ ഒരു ചൊല്ലാണ്. എന്താവും ലാല്‍ ജോസിനോടും സുരേഷ് ജോസഫിനോടും തെറ്റിപ്പിരിഞ്ഞ് ബൈജു എന്‍ നായര്‍ തനിച്ച് യാത്ര ചെയ്യുന്നത് എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ ഫേസ്ബുക്ക് ലോകത്ത് നടന്നുകൊണ്ടിരിക്കുന്നത്.

lal-jose-trip

ഐ ആര്‍ എസ് ഓഫീസറെ പോലെയുള്ള സുരേഷ് ജോസഫിന്റെ പെരുമാറ്റമാണ് പിരിയാന്‍ കാരണമെന്ന് ബൈജു എന്‍ നായര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ആരാധകര്‍ക്ക് അതുകൊണ്ടൊന്നും മതിയാകുന്നില്ല. കാര്‍ ഓടിക്കുന്നതിലെ അഭിപ്രായ വ്യത്യാസമാണോ, കാശിന്റെ കാര്യത്തിലാണോ എന്നിങ്ങനെ ആരാധകരുടെ സംശയം നീളുന്നു. പക്ഷെ താന്‍ യാത്രയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത് ബൈജു എന്‍ നായര്‍ക്ക് അത്ര പിടിക്കുന്നില്ല.

Post by Baiju N Nair.

കേരളത്തില്‍ ഇത്രയേറെ വിഷയങ്ങള്‍ ചര്‍ച്ചയ്ക്കുണ്ടായിട്ടും എന്തിനാണ് ഇക്കാര്യം മാത്രം ചര്‍ച്ച ചെയ്യുന്നതെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. കേരളമേ, ജനത്തിനെ ബാധിക്കുന്ന എന്തെങ്കിലും ചര്‍ച്ച ചെയ്യു എന്ന അഭ്യര്‍ഥനയും ഫേസ്ബുക്കിലൂടെ ബൈജു നായര്‍ നടത്തി. എന്നാല്‍ കാരണമറിയാതെ വിടുന്ന പ്രശ്‌നമില്ലെന്ന നിലപാടിലാണ് ഫേസ്ബുക്ക് കൂട്ടുകാര്‍.

ഈ യാത്ര വെറുമൊരു യാത്രയല്ല, ഒരു സംഭവമായിട്ടാണ് കേരളമെടുത്തിരിക്കുന്നതെന്നും എന്ത് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അതൊക്കെ പരിഹരിച്ച് ഒരുമിച്ചു തന്നെ യാത്ര തുടരണമെന്നുമാണ് ആരാധകരുടെ ആവശ്യം. കരമാര്‍ഗം ലണ്ടനിലേക്കൊരു യാത്ര, അതും മലയാളികള്‍ എന്നത് കേരളത്തെ സംബന്ധിച്ച് വലിയ കാര്യമാണെന്നും അതുകൊണ്ടാണ് ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതെന്നും ചിലര്‍ വ്യക്തമാക്കി.. ലാല്‍ ജോസ് ഉള്ളതുകൊണ്ടാണ് ഈ വിഷയത്തിനിത്ര വാര്‍ത്താ പ്രാധാന്യമെന്നാണ് മറ്റു ചിലര്‍ പറയുന്നത്.

Post by Baiju N Nair.

ഒടുവില്‍ ബൈജു എന്‍ നായര്‍ വീണ്ടുമൊരു സ്റ്റാറ്റസ് ഇട്ടു. 'ആത്മാഭിമാനം കളഞ്ഞ് ഒരു യാത്രയും വേണ്ട. അത് സ്വര്‍ഗ്ഗത്തിലേക്കാണെങ്കിലും'. ഈ പോസ്റ്റില്‍ നിന്ന് മനസ്സിലാക്കുന്നവര്‍ കാര്യം മനസ്സിലാക്കട്ടെ എന്നാവാം അദ്ദേഹം ഉദ്ദേശിച്ചത്. എന്നിട്ടും അത് മനസ്സിലാക്കാനും ചിലര്‍ക്ക് കഴിഞ്ഞില്ല. ശരി നിങ്ങളുടെ ഭാഗത്താണെങ്കിലും ഒരുമിച്ച് തുടങ്ങിയ യാത്രയില്‍ നിന്ന് വേര്‍പെട്ടത് മോശമായിപ്പോയെന്നാണ് പൊതു അഭിപ്രായം. എന്തായാലും കാരണം കണ്ടെത്താതെ പ്രേക്ഷകര്‍ ഇക്കാര്യം വിടുന്ന പ്രശ്‌നമില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+