അഭിനന്ദിച്ച് സണ്ണി ലിയോണ്‍, നന്ദി പറഞ്ഞ് പ്രിയങ്ക ചോപ്ര; എന്താവും കാര്യം?
ബോളിവുഡ് സൂപ്പര്‍ നായിക പ്രിയങ്ക ചോപ്രയെ അഭിനന്ദിച്ച് ഐറ്റം ഗേള്‍ സണ്ണി ലിയോണ്‍. അമേരിക്കന്‍ തെരുവുകളില്‍ പോലും പ്രിയങ്ക നിറഞ്ഞുനില്‍ക്കുന്നു എന്ന് പറഞ്ഞാണ് ചൂടന്‍ താരമായ സണ്ണി ലിയോണ്‍ ഹീറോയിന്‍ നമ്പര്‍ വണ്‍ ആയ പ്രിയങ്കയെ അഭിനന്ദിച്ചത്. എല്ലാത്തിനും ആരാധകരോട് നന്ദി പറഞ്ഞ് പ്രിയങ്കയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു.
നന്ദി പറയാന്‍ പ്രിയങ്ക ചോപ്രയ്ക്ക് മറ്റൊരു കാരണം കൂടിയുണ്ട് എന്ന് വെച്ചോളൂ. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളായ ട്വിറ്ററില്‍ 11 മില്യണും ഇന്‍സ്റ്റഗ്രാമില്‍ 3 മില്യുണും ഫോളോവേഴ്‌സിനെ തികച്ചിരിക്കുകയാണ് ബോളിവുഡിന്റെ സ്വന്തം പിഗ്ഗി ചോപ്‌സ്. ഓണ്‍ലൈന്‍ രംഗത്ത് ബോളിവുഡില്‍ നിന്നുള്ള ഏറ്റവും വലിയ സെലിബ്രിറ്റികളുടെ കൂട്ടത്തിലാണ് പ്രിയങ്കയ്ക്കും സ്ഥാനം.

വെറും ആറേ ആറ് വര്‍ഷം
2009 ലാണ് പ്രിയങ്ക ചോപ്ര ട്വിറ്ററില്‍ ജോയിന്‍ ചെയ്തത്. 11 മില്യണ്‍ ഫോളോവേഴ്‌സ് തികഞ്ഞതും ആരാധകര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഒരു ട്വീറ്റുമിട്ടു.

നിങ്ങളുടെ സ്‌നേഹത്തിന് നന്ദി
നിങ്ങളുടെ സ്‌നേഹത്തിന് നന്ദി, ഇന്‍സ്റ്റഗ്രാമില്‍ 3 മില്യണ്‍, ട്വിറ്ററില്‍ 11 മില്യണ്‍. നന്ദിയോടെ പ്രിയങ്ക.

ബാജിറാവു മസ്താനി
രണ്‍വീര്‍ സിങ്, ദീപിക പദുക്കോണ്‍ എന്നിവര്‍ക്കൊപ്പം അഭിനയിക്കുന്ന ബാജിറാവു മസ്താനിയാണ് പ്രിയങ്കയുടെ പുതിയ ചിത്രം.

ചരിത്രസിനിമ
സഞ്ജയ് ലീല ബന്‍സാലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മറാത്ത പോരാളിയായ ബാജിറാവുവിന്റെ ജീവിതമാണ് സിനിമ പറയുന്നത്

സണ്ണി ലിയോണ്‍ പോലും ഞെട്ടി
അമേരിക്കയില്‍ ഡ്രൈവ് ചെയ്യുമ്പോള്‍ പോലും പ്രിയങ്കയുടെ ചിത്രങ്ങള്‍ കാണാന്‍ പറ്റുന്നു എന്ന് പറഞ്ഞാണ് സണ്ണി ലിയോണ്‍ ട്വിറ്ററില്‍ സന്തോഷം പ്രകടിപിപ്പിച്ചിരിക്കുന്നത്.


Click it and Unblock the Notifications
