മമ്മൂട്ടിയും മോഹന്‍ലാലും എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്; ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ഇബ്രാഹിം കുട്ടി
ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട് നടന്‍ പൃഥിരാജ് പ്രതികരിച്ചതിന് പിന്നാലെ വലിയ ചര്‍ച്ചകളായിരുന്നു നടന്നത്. താരത്തെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തിയപ്പോള്‍ ചില സംഘപരിവാര്‍ പ്രൊഫൈലുകള്‍ അദ്ദേഹത്തിനെതിരെ രംഗത്തെത്തി.
എന്നാല്‍ ഈ സമയത്ത് മലയാളത്തിന്റെ താരരാജാക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന ചോദ്യം വ്യാപകമായി ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ എന്തുകൊണ്ടാണ് ഇവര്‍ ഈ വിഷയത്തില്‍ പ്രതികരിക്കാത്തതെന്ന് വ്യക്തമാക്കുകയാണ് മമ്മൂട്ടിയുടെ സഹോദരനും നടനുമായ ഇബ്രാഹിം കുട്ടി. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്..

ഇഷ്ടമുള്ള താരങ്ങളെ കുറിച്ച് പറഞ്ഞാല്‍ ദേഷ്യം വരും. നമ്മുടെ ജീവിതവുമായി ഏറ്റവും അടുത്തുകിടക്കുന്നതാണ് സിനിമ. ഞാനൊന്നും വലിയ സിനിമക്കാരനല്ല, എങ്കിലും എന്റെ കുടുംബത്തില്‍ സിനിമാക്കാരുണ്ട്. അപ്പോള്‍ ഞങ്ങളെ കുറിച്ച് ആദ്യം അറിയുന്നത് നിങ്ങളാണ്. ചില ഫാന്‍സുകാര്‍ തമ്മില്‍ അടിപിടിയും ഒച്ചപ്പാടും ഉണ്ടാകാറുണ്ട്.

നാട്ടിലൊരു പ്രശ്നം ഉണ്ടായാല്‍, രാഷ്ട്രീയക്കാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, സാഹിത്യകാരന്മാരും ചില സിനിമ നടന്മാരും പ്രതികരിക്കുന്നു. സമുഹത്തില്‍ ഉണ്ടാവുന്ന ഒരു പ്രശ്നത്തില്‍ എനിക്ക് ഇഷ്ടമുണ്ടെങ്കില്‍ ഞാന്‍ പ്രതികരിക്കും. എനിക്ക് ഇഷ്ടമില്ലെങ്കില്‍ പ്രതികരിക്കേണ്ട കാര്യമില്ലല്ലോ. ഞാന്‍ പ്രതികരിച്ചത് കൊണ്ട് ഈ പ്രശ്നങ്ങളൊക്കെ തീരുമോ? - ഇബ്രാഹിം കുട്ടി ചോദിക്കുന്നു.

ഇനി ആരെങ്കിലുമൊന്ന് പ്രതികരിച്ച് പോയാലോ. എന്ത് മാത്രം തെറികളും ചീത്തയുമാണ് അദ്ദേഹം കേള്‍ക്കേണ്ടി വരുന്നത്. നടന്‍ പ്രിഥിരാജിന്റെ കാര്യം തന്നെ ഒന്നു നോക്കൂ, ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരിച്ചതിന്റെ പേരില്‍ അദ്ദേഹത്തെ ഇനി പറായന്‍ ഇനി എന്തേലും ചീത്ത ഉണ്ടോ? പാവം സുകുമാരേട്ടനെ പോലും ചിലര്‍ ചീത്ത പറഞ്ഞില്ലേ- അദ്ദേഹം ചോദിച്ചു.

മമ്മൂട്ടി പ്രതികരിക്കുന്നില്ലെന്നും മോഹന്‍ലാല്‍ പ്രതികരിക്കുന്നില്ലെന്നും എന്നൊക്കെ സോഷ്യല്‍ മീഡിയയില്‍ പറയുന്നുണ്ട്. അതേ അവര്‍ പ്രതികരിക്കുന്നില്ല, പക്ഷേ പറയുമ്പോള്‍ കുറച്ച് മാന്യത ആയിക്കൂടെ. മമ്മൂട്ടിയ്ക്ക് എന്താ പ്രതികരിച്ചാല്‍. അല്ലെങ്കില്‍ മോഹന്‍ലാല്‍ എന്താ പ്രതികരിക്കാത്തതെന്ന് ചോദിക്കാം.

എന്നാല്‍ അതിന് പകരം അവരൊക്കെ ഊമകളായിരിക്കുകയാണെന്നും അവരുടെ വായില്‍ പഴം തള്ളി വെച്ചിരിക്കുകയാണെന്നും തുടങ്ങി നികൃഷ്ടമായി ചിത്രീകരിക്കുകയാണെന്ന് ഇബ്രാഹിം കുട്ടി പറയുന്നു. ഈ രാജ്യത്ത് ഉണ്ടാവുന്ന പ്രശ്നങ്ങളില്‍ ഇവര്‍ രണ്ട് പേരുമാണോ പ്രതികരിക്കേണ്ടത്. ഇവരല്ലാതെ വേറെയും ആളുകള്‍ ഉണ്ടല്ലോ. അവരെ കുറിച്ച് ആളുകള്‍ക്ക് വേവലാദിയൊന്നുമില്ലെന്നും അദ്ദേഹം പറയുന്നു.


Click it and Unblock the Notifications