അർണാബിന് മുന്നിൽ എംബി രാജേഷ് ഉത്തരം മുട്ടി ഇരുന്നോ.. സംഘികൾ പ്രചരിപ്പിക്കുന്നത് കാണാം, വീഡിയോ സഹിതം!

  • By: Kishor
Subscribe to Oneindia Malayalam

മൂന്ന് ദിവസമായി കേരളത്തിൽ നിന്നുള്ള സി പി എം എം പിയായ എം ബി രാജേഷ് റിപ്പബ്ലിക് ടി വി മേധാവിയും ഇന്ത്യയിലെ അറിയപ്പെടുന്ന ജേർണലിസ്റ്റുമായ അർണാബ് ഗോസ്വാമിക്ക് ഒരു ഓപ്പൺ ലെറ്റർ അയച്ചിട്ട്. ദേശീയ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും സംഭവം വലിയ ചർച്ചയായി. എന്നാൽ എന്തിനാണ് എം ബി രാജേഷ് അർണാബ് ഗോസ്വാമിക്കെതിരെ പൊട്ടിത്തെറിച്ച് ഒരു ഓപ്പൺ ലെറ്റർ എഴുതിയത്.

ചർച്ചയ്ക്ക് വിളിക്കുമ്പോൾ പറഞ്ഞ വിഷയം മാറ്റി മറ്റൊരു വിഷയം ചർച്ചയ്ക്ക് എടുക്കുകയായിരുന്നു അർണാബ് ഗോസ്വാമി ചെയ്തത് എന്ന് എം ബി രാജേഷ് കത്തിൽ ആരോപിക്കുന്നു. എന്നാൽ റിപ്പബ്ലിക് ടി വിയിൽ അർണാബ് ഗോസ്വാമിയുടെ ചോദ്യങ്ങൾക്ക് ഉത്തരം മുട്ടി ഇരുന്നതിന്റെ ഫ്രസ്ട്രേഷനാണ് എം ബി രാജേഷ് കത്തിലൂടെ തീർത്തത് എന്ന് പറയുന്നവരും ഉണ്ട്. അത്തരക്കാർ ചർച്ചയുടെ ഒരു വീഡിയോയും പ്രചരിപ്പിക്കുന്നുണ്ട്. അതൊന്ന് കണ്ട് നോക്കൂ...

എന്താണ് സംഭവിച്ചത്

എന്താണ് സംഭവിച്ചത്

26.05.2017ന് രാത്രി 10 മണിക്ക് റിപ്പബ്ലിക് ടിവിയിൽ നടന്ന ചർച്ചയിൽ അഫ്‌സ്പ നിയമത്തെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശമാണ് പ്രധാന വിഷയമായത്. പല പല ചോദ്യങ്ങൾ ഒന്നിച്ച് ചോദിക്കുകയും ഒന്നിനും ഉത്തരം പറയാൻ സമ്മതിക്കാതിരിക്കുകയും ചെയ്യുന്ന അർണാബിയന്‍ സ്റ്റൈൽ ഓഫ് ഡിസ്കഷൻ തന്നെയാണ് അന്നും റിപ്പബ്ലിക് ടിവിയിൽ നടന്നത്.

എം ബി രാജേഷിന് ഉത്തരം മുട്ടിയോ

എം ബി രാജേഷിന് ഉത്തരം മുട്ടിയോ

എന്ന് ചോദിച്ചാൽ ഉത്തരം മുട്ടി എന്ന് തന്നെയാണ് ഉത്തരം. കാര്യം വേറൊന്നുമല്ല, ചോദ്യം ചോദിക്കുകയല്ലാതെ ഉത്തരം പറയാൻ‌ അർണാബ് അവസരം കൊടുത്തിട്ട് വേണ്ടേ. പലതവണ രാജേഷ് ഉത്തരം പറയാൻ തുടങ്ങിയെങ്കിലും അതിനെയെല്ലാം ഖണ്ഡിച്ച് അർണാബ് വീണ്ടും ചോദ്യം ചോദിക്കും. ചോദ്യം എന്നോടല്ലേ ഞാനൊന്ന് പറയട്ടേ എന്ന് വരെ എം ബി രാജേഷ് പറയുന്നത് കേൾക്കാം ഇടയ്ക്ക്.

പ്രചാരണങ്ങൾ ഇങ്ങനെ

പ്രചാരണങ്ങൾ ഇങ്ങനെ

മനോരമ, ഏഷ്യാനെറ്റ് ന്യൂസ് ചാനൽ പോലെ ആണെന്ന് കരുതി ചെന്ന് കയറിയതാ പാവം ഇപ്പൊ കരയും - എന്നൊക്കെയാണ് റിപ്പബ്ലിക് ടി വി ചാനലിലെ ചർച്ചയുടെ വീഡിയോ ഷെയർ ചെയ്ത് അർണാബ് അനുകൂലികൾ എം ബി രാജേഷിനെ കളിയാക്കുന്നത്. രാജേഷിന്റെ കഴിവില്ലായ്മ കൊണ്ടാണത്രെ ഉത്തരം പറയാതിരുന്നത്. മൂന്ന് മൂന്നര മിനുട്ട് ദൈർഘ്യമുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. ആ വീഡിയോ കാണാം.

സംഘികളുടെ ഭാഷ്യം പ്രചരിക്കുന്നത്

സംഘികളുടെ ഭാഷ്യം പ്രചരിക്കുന്നത്

അർണബ് കോടിയേരി പറഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോൾ അതൊക്കെ കെട്ടിച്ചമച്ചതും നുണയുമാണെന്നുമാണ് ബീഫ് രാജേഷ് അടിച്ച് വിട്ടത്. അതും പോരാഞ്ഞ് കേരളത്തിൽ ഇത് ചർച്ചയെ ആയില്ല എന്നും പറയുന്നുണ്ട്. ഇതിന്റെ ഇടയിൽ സവർക്കർ മാപ്പ് എഴുതി കൊടുത്തു എന്ന് പറയുന്നത് മാത്രം എന്തിനാണെന്നു എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല

ചർച്ചയിൽ നടന്നത് ഇതാണോ

ചർച്ചയിൽ നടന്നത് ഇതാണോ

അർണബ് : പാർട്ടി സെക്രട്ടറി എന്തിനാണ് പട്ടാളത്തെ അപമാനിച്ചു സംസാരിച്ചത്?
രാജേഷ് : അർണാബ് നിങ്ങൾ നുണ പറയുകയാണ്
അർണാബ്: എന്താണ് നുണ? അദ്ദേഹം അത് പറയുന്ന വീഡിയോ ഇല്ലേ? അത് നുണയാണോ?
രാജേഷ്: അഫ്സ, അഫ്സ, അഫ്സയെപ്പറ്റിയാണ് അദ്ദേഹം പറഞ്ഞത്.
അർണാബ്: ചോദ്യത്തിന്റെ മറുപടി പറയു രാജേഷ് എന്തിനാണ് അദ്ദേഹം പട്ടാളത്തെ അപമാനിച്ചത്?
രാജേഷ് : ക്ഷമയോടെയിരിക്കു അർണാബ് ഞാൻ പറയട്ടെ. - ഈ പ്രചരിക്കുന്നതും ശരിക്കുള്ള മറുപടിയും തമ്മിലുളള വ്യത്യാസം അവസാന ഭാഗത്തുള്ള വീഡിയോ കണ്ട് നിങ്ങൾ തന്നെ കണ്ടെത്തുത.

ഇങ്ങനെ തന്നെയാണോ ചർച്ചയുടെ പോക്ക്

ഇങ്ങനെ തന്നെയാണോ ചർച്ചയുടെ പോക്ക്

അർണാബ്: പട്ടാളത്തെ അപമാനിച്ചത് എന്തിനെന്നു ചോദിച്ചതിന്റെ ഉത്തരം തരാതെ എന്നോട് മിണ്ടാതിരിക്കാൻ പറയാൻ നിങ്ങൾക്കെങ്ങനെ ധൈര്യം ഉണ്ടായി?
രാജേഷ് : മിണ്ടുന്നില്ല
നാണമുണ്ടോ രാജേഷ് നിങ്ങള്ക്ക്? ഇന്ത്യൻ ആർമിയെ അപമാനിച്ചിട്ടു അത് നുണയാണെന്ന് പറയാൻ? എന്തുകൊണ്ട് ഇന്ത്യൻ ആർമിയെ പറ്റിയുള്ള സത്യം മറച്ചു വച്ചിട്ട് നിങ്ങൾ പട്ടാളം ആളെ കൊല്ലും എന്ന് നുണ പറഞ്ഞു?
എന്തുകൊണ്ട് നിയമത്തിന്റെ എല്ലാ വശവും പറയാതെ ആളുകളെ തെറ്റിദ്ധരിപ്പിച്ചു
രാജേഷ് : മിണ്ടുന്നില്ല
അർണാബ്: ഇന്ത്യൻ ആർമിയെപ്പറ്റി കള്ളം പറയരുത്, ഇന്ത്യൻ ആർമിക്കു വെടിവെച്ചു കൊള്ളാൻ ഉള്ള അധികാരം ഉണ്ട് അത് ആന്റി നാഷണൽ ആളുകളെയാണ് അല്ലാതെ സാധാരണ ജനങ്ങളെ അല്ലെന്നുള്ളത് മറച്ചുവച്ചു തെറ്റിദ്ധരിപ്പിച്ചതെന്തിനാണ് ?
രാജേഷ് : വീണ്ടും മിണ്ടുന്നില്ല

സവർക്കർ എവിടെ നിന്നും വന്നു?

സവർക്കർ എവിടെ നിന്നും വന്നു?

അർണാബ്: ഇന്ത്യൻ ആർമിയുടെ അധികാരത്തെ തെറ്റിദ്ധരിപ്പിക്കാതെ നിങ്ങളുടെ പോളിറ് ബ്യുറോ നേതാവിന് സംസാരിക്കാൻ ധൈര്യമുണ്ടോ? ഇല്ലെങ്കിൽ എന്നെ പഠിപ്പിക്കാൻ വരരുത്
രാജേഷ് : വീണ്ടും വീണ്ടും മിണ്ടുന്നില്ല
അർണാബ്: ശരി, ഒരൊറ്റ ചോദ്യത്തിന് ഉത്തരം തരൂ.. ഇന്നേവരെ cpim ഇന്ത്യൻ ആർമിയെ പ്രകീർത്തിച്ചു എപ്പോളെങ്കിലും പറഞ്ഞിട്ടുണ്ടോ? ഉണ്ടെങ്കിൽ ഒരു സംഭവം ഇവിടെ ഒന്ന് പറയാമോ?
രാജേഷ്: മിണ്ടുന്നില്ല
സുധാൻഷു ത്രിവേദി: അർണാബ് അവർ ഒരിക്കൽപോലും പട്ടാളക്കാരെ പ്രകീർത്തിച്ചില്ലെങ്കിലും പലതവണ തീവ്രവാദികൾക്ക് വേണ്ടി പ്രതികരിച്ചിട്ടുണ്ട്.
രാജേഷ്: സവർക്കർ മാപ്പ് അപേക്ഷിച്ചു

സഹികെട്ടാണ് ഈ കത്ത് എന്ന് രാജേഷ്

സഹികെട്ടാണ് ഈ കത്ത് എന്ന് രാജേഷ്

മിസ്റ്റര്‍ അര്‍ണബ് ഗോസ്വാമി, ഞാനീ തുറന്ന കത്തെഴുതുന്നത് 26.05.2017ന് രാത്രി 10 മണിക്ക് നടന്ന, ഞാന്‍ കൂടി പങ്കെടുത്ത ടിവി ഷോയെ കുറിച്ചാണ്. ആ ഷോയ്ക്കിടെ താങ്കള്‍ എന്നോട് അഹങ്കാരത്തോടെ പറഞ്ഞു, നിങ്ങളെക്കാള്‍ വലിയ നേതാക്കളെ ഞാന്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ചിലപ്പോള്‍ അത് മാത്രമായിരിക്കും ആ ഷോയില്‍ നിങ്ങള്‍ പറഞ്ഞ ഒരേയൊരു സത്യം. - അർണാബ് ഗോസ്വാമിയുടെ ചാനലിലെ ഷോയെക്കുറിച്ച് എം ബി രാജേഷ് എഴുതിയ കത്ത് ഇങ്ങനെയാണ് തുടങ്ങുന്നത്. ഇതും സോഷ്യൽ മീഡിയയിൽ പരക്കുന്നുണ്ട്, അതിങ്ങനെ.

അഹന്തയും അഹങ്കാരവും

അഹന്തയും അഹങ്കാരവും

ഈ ഒരൊറ്റ വാചകം മതി താങ്കളുടെ അഹന്തയും അഹങ്കാരവും അല്‍പത്തരവും വ്യക്തമാക്കാന്‍. ഞാനൊരിക്കലും അവകാശപ്പെട്ടിട്ടില്ല ഞാനൊരു വലിയ നേതാവാണെന്ന്. താങ്കള്‍ എന്നെക്കാള്‍ വലിയ നേതാക്കളെ കൈകാര്യം ചെയ്തിരുന്നതുകൊണ്ട്, എനിക്ക് സത്യസന്ധരും പരിഷ്‌കൃതരും ബുദ്ധിയും ബോധവുമുള്ള അവതാരകരുടെ ചര്‍ച്ചകളില്‍ പങ്കെടുക്കാനുള്ള അവസരമുണ്ടായി. സ്വയം അഹങ്കരിക്കാനുള്ള എല്ലാ അവകാശവും താങ്കള്‍ക്കുണ്ട്.

ആത്മവിശ്വാസമില്ലാത്ത ഒരു ജേര്‍ണലിസ്റ്റ്

ആത്മവിശ്വാസമില്ലാത്ത ഒരു ജേര്‍ണലിസ്റ്റ്

പക്ഷേ താങ്കളെക്കുറിച്ച് ഞാന്‍ കരുതുന്നത് താങ്കള്‍ പക്ഷപാതിയായ, മുന്‍വിധിക്കാരനായ, പൂര്‍ണതയില്ലാത്ത, വിശ്വാസ്യതയില്ലാത്ത, ജേണലിസ്റ്റ് എന്ന നിലയില്‍ ആത്മവിശ്വാസം പോലുമില്ലാത്തയാളാണ് എന്നാണ്. താങ്കളുടെ ദൗര്‍ബല്യത്തെക്കുറിച്ച് താങ്കള്‍ തന്നെ ബോധവാനാണ് എന്ന് കരുതുന്നു. ആ ആത്മവിശ്വാസക്കുറവിനെ മറച്ചുപിടിക്കാനാണ് താങ്കള്‍ ഷോയ്ക്കിടെ അലറുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്നതെന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്.

എന്തായിരുന്നു ആ വിഷയം?

എന്തായിരുന്നു ആ വിഷയം?

ഞാന്‍ കണ്ടതിലും വെച്ച് ഏറ്റവും അസന്മാര്‍ഗിയായിട്ടുള്ള പ്രവര്‍ത്തകന്‍ താങ്കളാണ്.26.05.2017ന് എനിക്ക് നിങ്ങളുടെ ചാനലില്‍ നിന്നും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ക്ഷണം കിട്ടി. മോദി സര്‍ക്കാരിന്റെ മൂന്നു വര്‍ഷങ്ങള്‍ എന്നായിരുന്നു വിഷയം. 10 മുതല്‍ 10.15 വരെയാണ് സമയം. നിങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഏഷ്യാനെറ്റ് ചാനല്‍ സ്റ്റുഡിയോവില്‍ ഞാന്‍ ചെന്നപ്പോള്‍ ചര്‍ച്ച അവസാനിക്കാറായിരുന്നു. ഏഷ്യാനെറ്റിന്റെ പാലക്കാട് സ്റ്റുഡിയോയില്‍ അന്വേഷിച്ച് വിഷയം സ്ഥിരീകരിക്കാന്‍ ഞാന്‍ ഏഷ്യാനെറ്റിലെ തൊഴിലാളികളോട് ആവശ്യപ്പെട്ടു.

വിഷയം മാറ്റിയത് നിങ്ങളാണ്

വിഷയം മാറ്റിയത് നിങ്ങളാണ്

എന്റെ മുന്നില്‍ വെച്ച് തന്നെ അരവിന്ദ് എന്നയാള്‍ താങ്കളുടെ ചാനലിലേക്ക് വിളിച്ച് വീണ്ടും ഉറപ്പിച്ചു, വിഷയം മോദി സര്‍ക്കാരിന്റെ മൂന്നു വര്‍ഷങ്ങള്‍ തന്നെ. പെട്ടെന്നാണ് അറിയുന്നത് ചര്‍ച്ചയുടെ വിഷയം കോടിയേരിയുടെ സൈന്യത്തിനെതിരായ പ്രസംഗമാണ് ചര്‍ച്ചയ്‌ക്കെടുത്തത് എന്ന്. ഷോ അപ്പോള്‍ തന്നെ ബഹിഷ്‌കരിക്കാമായിരുന്നു എനിക്ക്. പക്‌ഷേ അങ്ങനെ ചെയ്തിരുന്നെങ്കില്‍ എന്റെ അസാന്നിധ്യത്തില്‍ താങ്കള്‍ എന്നെക്കുറിച്ച് കള്ളം പറയും, ഞാന്‍ ഷോയില്‍ നിന്ന് ഓടിപ്പോയെന്ന്. അങ്ങനെയൊരു സന്ദര്‍ഭം സൃഷ്ടിക്കാതിരിക്കാനാണ് കെട്ടിച്ചമച്ച ഒരു വിഷയത്തിലുള്ള ഒരു ചര്‍ച്ചയില്‍ ഞാന്‍ പങ്കെടുത്തത്.

കോടിയേരി സൈന്യത്തെ അധിക്ഷേപിച്ചോ?

കോടിയേരി സൈന്യത്തെ അധിക്ഷേപിച്ചോ?

കോടിയേരി സൈന്യത്തെ അധിക്ഷേപിച്ചു എന്ന താങ്കളുടെ അടിസ്ഥാനമില്ലാത്ത ആരോപണത്തെ, താങ്കളുടെ സംസ്‌കാരശൂനന്യമായ പൊട്ടിത്തെറികള്‍ക്കിടയില്‍ കിട്ടിയ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഞാന്‍ എതിര്‍ക്കാന്‍ ശ്രമിച്ചു. കേരളത്തിലെ ഒരു ടിവി ചാനലും എന്തിന് ഏഷ്യാനെറ്റ് പോലും ഈ വിഷയം ചര്‍ച്ച ചെയ്തില്ല, കോടിയേരിയുടെ പ്രസ്താവന അഫ്‌സ്പ നിയമത്തെക്കുറിച്ചാണെന്നും സൈന്യത്തെക്കുറിച്ചല്ലായെന്നും എല്ലാവര്‍ക്കും അറിയാം. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയില്‍ താങ്കള്‍ സിപിഐഎമ്മിനെതിരായ ആരോപണങ്ങള്‍ തുടര്‍ന്നു.

സിപിഐഎമ്മിനെതിരെ നുണകള്‍

സിപിഐഎമ്മിനെതിരെ നുണകള്‍

താങ്കളുടെ പത്രപ്രവര്‍ത്തനവും ആങ്കറിങ്ങും എത്രമാത്രം ഒച്ചയുണ്ടാക്കാം എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണല്ലോ, അതില്‍ ശ്രദ്ധയോടെയുള്ള വായനക്കോ അപ്‌ഡേഷനോ വിഷയത്തില്‍ ആഴത്തിലുള്ള അറിവോ സൂക്ഷ നിരീക്ഷണമോ അതിനു വേണ്ട. താങ്കളെപ്പോലുള്ളവര്‍ക്ക് ശബ്ദം കൊണ്ട് തന്നെ അതിജീവിക്കാം. തലച്ചോറ് വേണ്ട. പിന്നീട് താങ്കള്‍, ഒരു ഭീരുവിനെപ്പോലെ സംഘ സേനയാല്‍ സുരക്ഷിതമായി ചുറ്റപ്പെട്ട് സിപിഐഎമ്മിനെതിരെ നുണകള്‍ തുപ്പാന്‍ തുടങ്ങി, എനിക്ക് ഇടപെടാന്‍ ഒരവസരം പോലും തരാതെ.

അനുസരണയുള്ള അടിമയെപ്പോലെ

അനുസരണയുള്ള അടിമയെപ്പോലെ

ഇന്ത്യന്‍ ആര്‍മിയെ അപമാനിച്ചിട്ടില്ലെന്ന് ഞാന്‍ വ്യക്തമാക്കിയിട്ടും പട്ടാളത്തിനെതിരെ എന്ന് സബ്‌ടൈറ്റില്‍ എന്റെ ചിത്രത്തോട് ചേര്‍ത്ത് വെച്ചു. അനുസരണയുള്ള അടിമയ്ക്ക് ഉടമയെ സന്തോഷിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളിലൊന്നായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ. രാജീവ് ചന്ദ്രശേഖറിനെയും സംഘ് പരിവാറിനെയും താങ്കള്‍ക്ക് സന്തോഷിപ്പിക്കേണ്ടിയിരിക്കുന്നു. സിപി ഐഎമ്മിനെതിരായ നിലവാരം കുറഞ്ഞ അഭിപ്രായ പ്രകടനങ്ങളിലൂടെ പ്രൈമറി സ്‌കൂള്‍ കുട്ടിയേക്കാള്‍ പരിതാപകരമാണ് താങ്കള്‍ക്ക് ചരിത്രത്തെക്കുറിച്ചുള്ള അറിവ് എന്ന് എനിക്ക് മനസ്സിലായി.

ചരിത്രം പഠിപ്പിച്ച ടീച്ചറെപ്പോലും ലജ്ജിപ്പിക്കും

ചരിത്രം പഠിപ്പിച്ച ടീച്ചറെപ്പോലും ലജ്ജിപ്പിക്കും

ചരിത്രത്തെക്കുറിച്ചുള്ള താങ്കളുടെ അറിവില്ലായ്മ ചരിത്രം പഠിപ്പിച്ച ടീച്ചറെ ലജ്ജിപ്പിക്കും. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ കമ്മ്യൂണിസ്റ്റുകളുടെ പങ്കിനെക്കുറിച്ചറിയണമെങ്കില്‍ തുടക്കക്കാര്‍ക്കുള്ള ലഘുലേഖകള്‍ ഞാന്‍ വേണമെങ്കില്‍ താങ്കള്‍ക്ക് നല്‍കാം. വലിയ വലിയ കൃതികള്‍ താങ്കള്‍ക്ക് ദഹിക്കില്ല. കമ്മ്യൂണിസ്റ്റുകളല്ല, വിഡി സവര്‍ക്കര്‍ ആണ് ബ്രിട്ടീഷുകാര്‍ക്ക് നിരന്തരം ക്ലെമന്‍സി പെറ്റീഷനുകള്‍ നല്‍കി സ്വാതന്ത്ര്യ സമരത്തെ ചതിച്ചത്. അത് കേട്ടപ്പോള്‍ ജീവിതത്തില്‍ ആദ്യമായി കേള്‍ക്കുന്നതായാണ് താങ്കള്‍ പെരുമാറിയത്.

ട്യൂഷന്‍ ക്ലാസുകളുടെ സഹായം തേടാം

ട്യൂഷന്‍ ക്ലാസുകളുടെ സഹായം തേടാം

നമ്മുടെ ചരിത്രത്തെപ്പറ്റിയറിയാന്‍ ട്യൂഷന്‍ ക്ലാസുകളുടെ സഹായവും തേടാവുന്നതാണ്. എന്തായാലും,താങ്കളുടെ കുറവുകള്‍ മറികടക്കാന്‍ കഠിനാധ്വാനം ചെയ്താല്‍ ചില കാര്യങ്ങളെങ്കിലും താങ്കള്‍ക്ക് കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയും. പക്ഷേ, എനിക്കുറപ്പില്ല, പെരുമാറ്റത്തിന്റെയും സംസ്‌കാരത്തിന്റെയും അടിസ്ഥാന പാഠങ്ങള്‍ പഠിച്ചെടുക്കാന്‍ താങ്കള്‍ ബുദ്ധിമുട്ടും.എനിക്ക് ആര്‍മി ഒരു ന്യൂസ്‌റൂം അനുഭവം മാത്രമല്ല. ഞാന്‍ മിലിട്ടറി ഹോസ്പിറ്റലിലാണ് ജനിച്ചത്.

ഞാനൊരു വലിയ നേതാവല്ല

ഞാനൊരു വലിയ നേതാവല്ല

എന്റെ കുട്ടിക്കാലം ആര്‍മി അന്തരീക്ഷത്തിലായിരുന്നു. അര്‍ണബ്, കുറേക്കാലം ഇന്ത്യന്‍ ആര്‍മിയെ സേവിച്ച പിതാവിന്റെ അഭിമാനിയായ മകനാണ് ഞാന്‍. 1971ലെ യുദ്ധത്തില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഒരു ആര്‍മി കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന അനുഭവം എനിക്കുമുണ്ട്. എത്ര വൃത്തികെട്ട രീതിയിലാണ് താങ്കള്‍ സ്‌ക്രീനില്‍ സ്വയം അവതരിപ്പിക്കുന്നത് എന്ന് ഒരിക്കലെങ്കിലും കണ്ടുനോക്കണം. ഞാന്‍ താങ്കള്‍ക്ക് ഇതെഴുതാന്‍ ധൈര്യപ്പെട്ടത് ഞാനൊരു വലിയ നേതാവല്ലാത്തതുകൊണ്ടാണ്...

ഇതാണാ വീഡിയോ

എം ബി രാജേഷ് റിപ്പബ്ലിക് ടിവിയിൽ അർണാബ് ഗോസ്വാമിക്കൊപ്പം ചർച്ചയിൽ പങ്കെടുത്ത ആ വീഡിയോ ഇതാണ്, നിങ്ങൾ തന്നെ കേട്ട് നോക്കൂ.

English summary
Why MB Rajesh called Arnab Goswami the the most unethical journalist, see the video.
Please Wait while comments are loading...