നിവിന്‍ പോളിയും നസ്രിയയും അത്ര മോശക്കാരാണോ...?
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് കഴിഞ്ഞപ്പോള്‍ പരമ്പരാഗത ആരാധകക്കൂട്ടവും ബുദ്ധി ജീവി നാട്യക്കാരും അതി ശക്തമായാണ് രംഗത്ത് വന്നിരിയ്ക്കുന്നത്. വാണിജ്യ സിനിമയുടെ മാത്രം ഭാഗമായി നില്‍ക്കുന്ന രണ്ട് പേര്‍ പ്രധാന പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുമ്പോള്‍ ആര്‍ക്കാണ് ശരിയ്ക്കും നോവുന്നത്?
ഒരാളെ മികച്ച നടനോ നടിയോ ആയി തിരിഞ്ഞെടുക്കുന്നതിന് ഹിസ്‌റ്റോറിക്കല്‍ ഓഡിറ്റിംഗ് ആവശ്യമുണ്ടോ എന്നറിയില്ല. ഒരു കഥാപാത്രത്തെ എങ്ങനെ അഭിനയിച്ചു ഫലിപ്പിച്ചു എന്നത് മാത്രമാണ് അവിടത്തെ വിഷയം. ആ കഥാപാത്രം ഏരെ സാമൂഹിക പ്രതിബദ്ധതയുള്ളതാവണമെന്ന് ആര്‍ക്കെങ്കിലും നിര്‍ബന്ധമുണ്ടോ? ആ കഥാപാത്രം ഹാസ്യരസമുള്ളത് ആവരുതെന്ന് നിര്‍ബന്ധമുണ്ടോ...?
അങ്ങനെ നിര്‍ബന്ധങ്ങളൊന്നും ഇല്ലെങ്കില്‍ നിവിന്‍ പോളിയും നസ്രിയയും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹര്‍ തന്നെ.

1983
ഇതുവരെ കണ്ട നിവിന്‍ പോളി കഥാപാത്രത്തെ ആയിരുന്നില്ല 1983 എന്ന ചിത്രത്തിലെ രമേശനില്‍ മലയാളി പ്രേക്ഷകര്‍ കണ്ടത്. ക്രിക്കറ്റ് ഭ്രാന്തനായ രമേശന്റെ കൗമാരവും യൗവ്വനവും എല്ലാം നിവിന്‍ അതിമനോഹരമായിത്തന്നെ അഭിനയിച്ച് ഫലിപ്പിച്ചില്ലേ..

ബാംഗ്ലൂര്‍ ഡേയ്‌സ്
കഴിഞ്ഞ വര്‍ഷം മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമയായിരുന്നു ബാംഗ്ലൂര്‍ ഡേയ്‌സ്. കുട്ടന്‍ എന്ന കഥാപാത്രത്തിലേയ്ക്ക നിവിന്‍ പോളിയെ ഉള്‍ക്കൊള്ളാന്‍ മലയാളികള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായോ?

ഓം ശാന്തി ഓശാന
നസ്രിയ ശരിയ്ക്കും ഒരു മാസ് ആണെന്ന് തെളിയിച്ച ചിത്രമായിരുന്നു ഓം ശാന്തി ഓശാന. നിവിന്‍ പോളിയുണ്ടായിട്ടും ആ സിനിമ നസ്രിയയുടെ പേരില്‍ തന്നെ ഓര്‍മിയ്ക്കപ്പെടുന്നുണ്ടെങ്കില്‍ പിന്നെന്തിന് അധികം പറയണം.

വീണ്ടും ബാംഗ്ലൂര്‍
ഒരു സിനിമയിലെ അഭിനയത്തിന് രണ്ട് താരങ്ങള്‍ക്ക് പുരസ്‌കാരം ലഭിയ്ക്കുക എന്ന് പറയുമ്പോള്‍ അത് നല്ല കാര്യം തന്നെ. ബാംഗ്ലൂര്‍ ഡേയ്‌സില്‍ നസ്രിയ ചെയ്ത വേഷം മോശമായിപ്പോയെന്ന് ആര്‍ക്കെങ്കിലും പറയാന്‍ പറ്റുമോ?

സ്‌ക്രീന്‍ പ്രസന്‍സ്
നസ്രിയ സ്രീനില്‍ ഉണ്ടെങ്കില്‍ ഏവരുടേയും ശ്രദ്ധ അവളിലേയ്ക്ക് മാത്രമായിരിക്കും എന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ പലരും അഭിപ്രായപ്പെട്ടത്. ആരേയും മടുപ്പിയ്ക്കാത്ത സ്‌ക്രീന്‍ പ്രസന്‍സ് എത്ര പേര്‍ക്ക് അവകാശപ്പെടാന്‍ പറ്റും.

സീരിയസ്- കോമഡി
സീരിയസ് രംഗങ്ങളും കോമഡി രംഗങ്ങളും ഒരുപോലെ അഭിനയിപ്പിച്ച ഫലിപ്പിയ്ക്കുന്ന ഒരാളെ മികച്ച നടനായി പരിഗണിയ്ക്കുന്നതില്‍ എന്താണ് പ്രശ്‌നം. 1983 യിലൂടേയും ബാംഗ്ലൂര്‍ ഡേയ്‌സിലൂടേയും നിവിന്‍ പോളി അത് തെളിയിച്ചതല്ലേ.

നിരുപമ ആരാധകര്‍
മഞ്ജു വാര്യരുടെ തിരിച്ചുവരവ് ചിത്രമായ 'ഹൗ ഓള്‍ഡ് ആര്‍ യു' വിലെ പ്രകടത്തിന് പുരസ്‌കാരം കിട്ടാതെ പോയതാണ് നിരുപമ ആരാധകരുടെ പ്രശ്‌നം. അതിപ്പോള്‍ നസ്രിയയുടെ മേല്‍ തീര്‍ക്കുന്നു എന്ന് മാത്രം.

മമ്മൂട്ടി, ജയസൂര്യ
മുന്നറിയിപ്പില്‍ മമ്മൂട്ടി എന്ന നടന്റെ മികച്ച പ്രകടനം തന്നെയാണ് കണ്ടത്. വര്‍ഷത്തിലും അതുപോലെ തന്നെ. ഇയ്യോബിന്റെ പുസ്തകത്തിലും അപ്പോത്തിക്കിരിയിലും ജയസൂര്യ കിടിലന്‍ പ്രകടനം പുറത്തെടുത്തു. അതുകൊണ്ട് മാത്രം നിവിന്‍ പോളിയ്ക്ക് അവാര്‍ഡ് കൊടുക്കാന്‍ പാടില്ലെന്ന് പറയുന്നതിലെ ന്യായം എന്താണ്.












Click it and Unblock the Notifications