മാധ്യമങ്ങള്‍ക്ക് മുമ്പില്‍ രാഖി സാവന്ത് പൊട്ടിക്കരയാന്‍ കാരണം? മതംമാറ്റം സംബന്ധിച്ച് മറുപടി ഇങ്ങനെ...
മുംബൈ: നടിയും ബിഗ് ബോസ് താരവുമായ രാഖി സാവന്തിന്റെ മതംമാറ്റവും വിവാഹവുമെല്ലാമാണ് കഴിഞ്ഞ കുറച്ച് ദിവസമായി ദേശീയ മാധ്യമങ്ങളിലെ ചര്‍ച്ചകളിലൊന്ന്. ആദില്‍ ഖാനെ വിവാഹം ചെയ്യാന്‍ രാഖി സാവന്ത് ഹിന്ദു മതം ഉപേക്ഷിച്ചുവെന്നും ഫാത്തിമ എന്ന പേര് സ്വീകരിച്ചുവെന്നുമാണ് വാര്‍ത്തകള്‍. അവരുടെ വിവാഹ ഉടമ്പടിയില്‍ കാണിച്ചിരിക്കുന്ന പേരില്‍ ഫാത്തിമ എന്ന് സൂചിപ്പിച്ചിട്ടുണ്ട്.
ഇതോടെ ലൗ ജിഹാദ് ആരോപണം വരെ ഒരു വിഭാഗം ഉയര്‍ത്തി. ഇതിനിടെയാണ് രാഖി സാവന്ത് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞ് രംഗത്തുവന്നത്. മതംമാറിയോ എന്ന ചോദ്യത്തിനും അവര്‍ മറുപടി നല്കി. ആദില്‍ ഖാന്റെ പ്രതികരണവും ചര്‍ച്ചയായിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

രാഖി സാവന്തിന്റെ രണ്ടാം വിവാഹ വാര്‍ത്ത പുറത്തുവന്നത് കഴിഞ്ഞ ബുധനാഴ്ചയാണ്. അവര്‍ തന്നെയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ആദില്‍ ഖാന് ദുരാനയുമായുള്ള വിവാഹ ചിത്രങ്ങളാണ് രാഖി സാവന്ത് പങ്കുവച്ചിരിക്കുന്നത്. രാഖി സാവന്ത് ഇസ്ലാം സ്വീകരിച്ചുവെന്നും വാര്‍ത്ത വന്നു. മുസ്ലിം ആചാര പ്രകാരമായിരുന്നു വിവാഹം.

രാഖി സാവന്തിന്റെ വിവാഹ സര്‍ട്ടിഫിക്കറ്റില്‍ ഫാത്തിമ എന്ന് കൂടി പേരിനൊപ്പം ചേര്‍ത്തിട്ടുണ്ട്. രാഖി സാവന്ത് ഫാത്തിമ എന്നാണ് പേര് കാണിച്ചിരിക്കുന്നത്. ആചാര പ്രകാരം പരസ്പരം മാലകള്‍ അണിയിക്കുന്ന വീഡിയോയും രാഖി സാവന്ത് പങ്കുവച്ചിരുന്നു. തന്റെ വിവാഹം നടന്നുവെന്നും അതീവ സന്തോഷവതിയാണെന്നും രാഖി ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നു.

ഏഴ് മാസം മുമ്പായിരുന്നു വിവാഹം. വിവാഹം പരസ്യപ്പെടുത്തേണ്ട എന്ന് ആദില്‍ പറഞ്ഞിരുന്നുവത്രെ. ഇപ്പോള്‍ തന്റെ വിവാഹം നടന്ന കാര്യം ലോകത്തെ അറിയിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും രാഖി സാവന്ത് പറഞ്ഞു. 2022 മെയ് 29നാണ് വിവാഹം നടന്നത് എന്ന് വിവാഹ സര്‍ട്ടിഫിക്കറ്റില്‍ കാണാം. അതേസമയം, വിവാഹ വാര്‍ത്ത പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ച ആരംഭിച്ചു.

അതേസമയം, വിവാഹ വാര്‍ത്ത ആദില്‍ നിഷേധിച്ചു എന്ന വിവരം ചില മാധ്യമങ്ങള്‍ പുറത്തുവിട്ടു. എന്നാല്‍ വിവാഹം നടന്നുവെന്ന് അദ്ദേഹം ഇടൈംസിനോട് പറഞ്ഞു. രണ്ടുപേരും ഒരുമിച്ചാണ് താസമിക്കുന്നതെന്നും സന്തോഷമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഖിയും ഞാനും ഒരുമിച്ച് കഴിയുന്ന കാര്യം കുടുംബത്തിനറിയാം. എങ്കിലും വിവാഹം നടന്നു എന്ന കാര്യം അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ആദില്‍ ഖാന് പറഞ്ഞു.

കഴിഞ്ഞ ദിവസം വൈകീട്ട് ജിംനേഷ്യത്തില്‍ നിന്ന് പുറത്തുവരവെ രാഖി മാധ്യമങ്ങളെ കണ്ടിരുന്നു. കരഞ്ഞുകൊണ്ടാണ് അവര്‍ പ്രതികരിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആദില്‍ ഖാന് തങ്ങളുടെ വിവാഹം അംഗീകരിക്കുന്നില്ല എന്ന് സൂചിപ്പിച്ചാണ് രാഖി കരഞ്ഞത്.

തന്റെ വിവാഹം സംബന്ധിച്ച് കാര്യങ്ങള്‍ അമ്മയ്ക്ക് അറിയില്ല. ഈ വിവരം അറിഞ്ഞാല്‍ അമ്മയ്ക്ക് എന്ത് സംഭവിക്കുമെന്ന് നിശ്ചയമില്ല. അവര്‍ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ആദിലിന്റെ കുടുംബം നല്ലവരാണ്. വിവാഹം സംബന്ധിച്ച് അവര്‍ ആദിലിനോട് ചോദിക്കുന്നുണ്ടെന്നും രാഖി സാവന്ത് കരഞ്ഞുകൊണ്ട് പറഞ്ഞു.

അതേസമയം, വിവാഹം കഴിക്കാന്‍ മതം മാറിയോ എന്ന് ഒരു ന്യൂസ് പോര്‍ട്ടല്‍ പ്രതിനിധി രാഖി സാവന്തിനോട് ചോദിച്ചു. രാഖി സാവന്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു- മുസ്ലിം ആകുന്നത് കൊണ്ട് എനിക്ക് ഒരു പ്രശ്നവുമില്ല. ഇത് ഇന്ത്യയാണ്. താലിബാനല്ല. ഇവിടെ എല്ലാം അനുവദിക്കുന്നുണ്ട് എന്നും രാഖി സാവന്ത് പറഞ്ഞു. എന്നാല്‍ ലൗ ജിഹാദ് സംബന്ധിച്ച ചോദ്യത്തിന് രാഖി മറുപടി നല്‍കിയില്ല.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications