ടിപി എന്ന് കണ്ടാല്‍ പിന്നെ എസ്എഫ്‌ഐ തല്ലാതെ വിടുമോ.. ട്രോളുകള്‍ ഇങ്ങനെ
മുന്‍ ഇന്ത്യന്‍ അംബാസിഡറും വിദേശ കാര്യ വിദഗ്ധനുമായ ടി പി ശ്രീനിവാസനെ എസ് എഫ് ഐക്കാര്‍ തല്ലിയത് എന്തിനാണ്. എസ് എഫ് ഐക്ക് എതിരായി എന്തെങ്കിലും അദ്ദേഹം പറഞ്ഞോ. ഇല്ല. കേരളത്തിലെ അഴിമതിയോ മറ്റ് പ്രശ്‌നങ്ങളോ ആയി അദ്ദേഹത്തിന് ബന്ധമെന്തെങ്കിലും ഉണ്ടോ. ഇല്ല. പിന്നെ എന്തിനാണ് ടി പി ശ്രീനിവാസനെ എസ് എഫ് ഐ ആക്രമിച്ചത്.
ടി പി എന്ന ഇനിഷ്യലാണ് ശ്രീനിവാസന് പാരയായത് എന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടുപിടുത്തം. ടി പി എന്ന് കേട്ടാല്‍ എസ് എഫ് ഐക്ക് ഓര്‍മ വരിക ടി പി ചന്ദ്രശേഖരനെയാണത്രെ. വെട്ടിക്കൊന്ന ശേഷവും ടി പി ചന്ദ്രശേഖരനെതിരെ അതിക്രൂരമായ ആക്രമണമാണ് സൈബര്‍ സഖാക്കള്‍ നടത്തിയിരുന്നത്. ആ ചീത്തവിളിയും അപമാനിക്കലും ഒക്കെ ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ എസ് എഫ് ഐയെ കളിയാക്കുന്നത്. ട്രോളുകള്‍ ഇങ്ങനെ...

എന്തിനാ തല്ലിയത്
ടി പി എന്ന് കേട്ടപ്പോള്‍ ഞങ്ങള്‍ ഞങ്ങളെത്തന്നെ മറന്നുപോയി അച്ഛാ...

ടി പി എന്ന് കേട്ട കമ്മി
ടി പി എന്ന് രണ്ടക്ഷരം കേട്ട് തല്ലാന്‍ ഓടുന്ന അന്തം കമ്മി

പഠിക്കാന്‍ വിട്ടപ്പോ
പഠിക്കാന്‍ വിട്ടപ്പോ രണ്ടക്ഷരം പഠിക്കാത്തത് കൊണ്ടാണ് ടി പി ശ്രീനിവാസനെ ടി പി എന്ന് കേട്ട് തല്ലുന്നത്

ആരോഗ്യം മാത്രമല്ലേ ഉള്ളൂ
ഞങ്ങള്‍ക്ക് ആരോഗ്യം മാത്രമല്ലേ ഉള്ളൂ സാറേ വിവരോം വിദ്യാഭ്യാസോം ഇല്ലല്ലോ

എസ് എഫ് ഐ എന്ന് കേട്ടാല്‍
എസ് എഫ് ഐ എന്ന് കേട്ടാല്‍ പണ്ട് അങ്ങനെ ഇപ്പോള്‍ ഇങ്ങനെ

ശിവസേനയും എസ് എഫ് ഐയും
ഞങ്ങള്‍ കരി ഓയില്‍ ഒഴിച്ചത് പോലെ കേരളത്തില്‍ ആരും ചെയ്തിട്ടില്ല

എസ് എഫ്് ഐയുടെ പ്രവൃത്തി
എസ് എഫ്് ഐയുടെ പ്രവൃത്തി - അവര്‍ക്ക് തോന്നുന്നതും നാട്ടുകാര്‍ക്ക് തോന്നുന്നതും

ന്യൂസ് കണ്ട സഖാവ്
ഇന്ന് ന്യൂസ് കാണുന്ന ഓരോ സഖാവിന്റെയും ഭാവമാറ്റം

വിശ്വാസമില്ല
കാടന്മാരെപ്പോലെ ആക്രമിക്കുന്നതാണ് വിപ്ലവമെങ്കില്‍ എനിക്കതില്‍ വിശ്വാസമില്ല


Click it and Unblock the Notifications
