ദാമോദര്‍ജിയുടെ എക്‌സിറ്റിന് പിന്നില്‍ കുമ്മനംജി? സോഷ്യല്‍ മീഡിയയില്‍ പ്രചാരണം തകര്‍ക്കുന്നു!
മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. എം കെ ദാമോദരന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവ് സ്ഥാനം ഒഴിഞ്ഞതില്‍ ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് എന്താണ് കാര്യം. കാര്യമുണ്ട്. ദാമോദരന്റെ എക്‌സിറ്റിന് പിന്നില്‍ കുമ്മനം രാജശേഖരനാണ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പറയുന്നത്. അത് എങ്ങനെയെന്നല്ലേ.
എം കെ ദാമോദരന്റെ നിയമനത്തെ എതിര്‍ത്ത് കുമ്മനം രാജശേഖരന്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ്, അദ്ദേഹം ഇതുവരെ പദവി ഏറ്റെത്തിട്ടില്ലെന്നും ഇനി ഏറ്റെടുക്കില്ലെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഔദ്ദ്യോഗികമായി അറിയിച്ചത്. മുഖ്യമന്ത്രിക്കു നിയമോപദേശം തേടാന്‍ അഡ്വ. ജനറലുണ്ടായിരിക്കെ മറ്റൊരു ഉപദേഷ്ടാവിന്റെ ആവശ്യമുണ്ടോ എന്ന കാര്യം എന്ന കാര്യം കോടതി പിന്നീട് പരിഗണിക്കും.

അഭിനന്ദനങ്ങള്‍ ഇങ്ങനെ
നിലക്കല്‍ സമരത്തില്‍ നിന്നും ഉയര്‍ന്നുവന്ന ആറന്മുള സമരനായകന്‍ കുമ്മനം രാജശേഖരന് അഭിവാദ്യങ്ങള്‍. എങ്ങനെയുണ്ട്.

പിണറായി പേടിപ്പിച്ചാല്‍
പിണറായി പേടിപ്പിക്കുമ്പോള്‍ പേടിപ്പിക്കുന്ന വി എം സുധീരന്‍ ആണെന്ന് കരുതിയോ. ഇത് കുമ്മനം ഡാ...

ഹര്‍ജി കൊടുത്തതാരാ
സി പി എമ്മുകാരുടെ പ്രതിഷേധം കൊണ്ടാണത്രെ ദാമോദരനെ മാറ്റിയത്. പക്ഷേ ഹര്‍ജി കൊടുത്തത് ആരാ.. അത് കുമ്മനം.

ഇരട്ടച്ചങ്കനായാലും
കുമ്മനം കൈവെച്ചാല്‍ പിന്നെ ഏത് ഇരട്ടച്ചങ്കനായാലും രക്ഷയില്ലത്രെ.












Click it and Unblock the Notifications