14 സെക്കന്‍ഡ് പെണ്‍കുട്ടികളെ നോക്കിയാല്‍ അകത്താകും.. ഋഷിരാജ് സിംഗിന് ട്രോളോട് ട്രോള്‍!
14 സെക്കന്‍ഡ് സമയം ഒരു പെണ്‍കുട്ടിയെ തുറിച്ചു നോക്കിയാല്‍ പൊലീസ് കേസെടുക്കുമെന്ന് പറഞ്ഞ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍. കൊച്ചിയില്‍ സികാസയുടെ സാംസ്കാരികോത്സവത്സവത്തില് സംസാരിക്കുന്നതിനിടെയാണ് ഋഷിരാജ് സിംഗ് ഇത് പറഞ്ഞത്.
എന്നാല്‍ സിംഗിന്റെ വാക്കുകള്‍ പലതരം ട്രോളുകളോടെയാണ് സോഷ്യല്‍ മീഡിയ എതിരേറ്റത്. 13 സെക്കന്‍ഡ് നോക്കി കണ്ണടച്ചാല്‍ പ്രശ്നമുണ്ടോ എന്ന് ചിലര്‍ ചോദിക്കുന്നു. 13 സെക്കന്‍ഡ് നിര്‍ബന്ധമായും നോക്കിയിരിക്കണം എന്ന് വിചാരിച്ച് വെച്ചവരും ഉണ്ട്. ഈ നിയമം മുതലെടുത്ത് പണി കൊടുക്കുന്ന പെണ്‍കുട്ടികളും ട്രോളുകളിലുണ്ട്.
കാണൂ, ഋഷിരാജ് സിംഗിന്റെ 14 സെക്കന്‍ഡ് നോട്ടത്തിന് സോഷ്യല്‍ മീഡിയ കൊടുത്ത പണി!

13 സെക്കന്‍ഡ് നോക്കാമോ
14 സെക്കന്‍ഡ് പെണ്‍കുട്ടിയെ തുറിച്ചുനോക്കിയാല്‍ കേസെടുക്കാം എന്ന വാര്‍ത്തയ്ക്ക് താഴെ ഒരു ട്രോളന്റെ കമന്റ് കണ്ടോ...

പെണ്‍കുട്ടി
ബസ് സ്റ്റോപ്പില്‍ നില്ക്കുന്ന പെണ്‍കുട്ടിയെ നോക്കുന്ന ആണ്‍കുട്ടികള്‍. 14 സെക്കന്‍ഡ് കഴിഞ്ഞതും അവരെ പോലീസ് കൊണ്ടുപോകുന്നത് കാണുന്ന പെണ്‍കുട്ടി

മോഷണമാണോ
കൊലക്കുറ്റമല്ല, മോഷണം അല്ല. പിന്നെയോ, 14 സെക്കന്‍ഡ് ഒരു പെണ്ണിനെ നോക്കി. പാവം ജയിലില്‍ ആയിപ്പോയി

14 സെക്കന്‍ഡ് വില്ലന്‍
പെണ്ണ് കാണാന്‍ പോയപ്പോള്‍ പെണ്ണിനെ 14 സെക്കന്‍ഡ് നോക്കിയ ചെറുക്കന് വരെ അകത്തായത്രെ

കല്യാണരാമന്
പാവപ്പെട്ട ഒരു കാമുകന് പെണ്‍കുട്ടിയെ നോക്കുന്ന വിധം. കല്യാണരാമനിലെ സലിംകുമാര്‍ ജെപിജെ.

പത്ത് തലയല്ലേ
ആകെ രണ്ട് സെക്കന്‍ഡേ നോക്കിയുള്ളൂ. ഓരോ തലയ്ക്കും 2 സെക്കന്‍ഡ്. ടോട്ടല്‍ 20 സെക്കന്‍ഡ്

കേരളത്തിലെ ചെക്കന്മാര്
14 സെക്കന്‍ഡ് എന്നത് 7 സെക്കന്‍ഡ് ആക്കാമോ എന്നാണ് കേരളത്തിലെ ചെക്കന്മാരുടെ ചോദ്യം. എന്തിനാ...

കൃഷിരാജാണ് പോലും
14 സെക്കന്‍ഡ് ആയി. ഇനി കേസെടുത്തോ കോണ്‍സ്റ്റബിള്‍ മെയ്തീനേ...

പെണ്ണ് കാണല്‍ ട്രോള്‍
പെണ്ണ് കാണാന്‍ പോയി വന്ന ശേഷം താല്പര്യമില്ലെന്ന് പറഞ്ഞാല്‍ പെണ്ണ് തുറിച്ചു നോക്കിയതിന് കേസ് കൊടുക്കും പോലും

അവള് സെറ്റായേനേ
ആ ഋഷിരാജ് സിംഗ് കാരണമാ.. ഒരു സെക്കന്റൂടെ നോക്കിയിരുന്നെങ്കി അവള് സെറ്റായേനേ

ചുമ്മാ തള്ളല്ലേ
അതിനെന്തിനാ പതിനാല് സെക്കന്‍ഡ്.. വെറും 10 സെക്കന്‍ഡ് നോക്കിയാല്‍ ഏത് പെണ്ണും വളയുമത്രെ

നാന് ഒരു തടവൈ സൊല്ലിയാല്‍
നാന് ഒരു തടവൈ സൊല്ലിയാല്‍ 100 തവണ സൊല്ലിയ മാതിരി എന്നല്ലേ പണ്ട് പറഞ്ഞത്. എങ്കില്‍ നോട്ടവും അങ്ങനെ തന്നെ

മലരേ....
പ്രേമം ചിത്രത്തില്‍ മലര് മിസിനെ നോക്കുന്ന വിമല്‍ സര് എസ്കേപ്പാകുന്നത് കണ്ടോ

സോറി നന്ദിനി
13 സെക്കന്റ് ആയിടിച്ച്. ഇതുക്കുമേലെ നോക്കിയാല്‍ അത് തപ്പായി പോയിടും.. അന്യന് പോകുവാ..

ഫ്രീക്കന്മാര്
അനുവദനീയമായ 13 സെക്കന്‍ഡില്‍ പെണ്ണുങ്ങളെ തുറിച്ചുനോക്കി കടന്നുപോകുന്ന ഫ്രീക്കന്മാര്

മുന്‍വൈരാഗ്യം തീര്‍ക്കാന്‍
മുന്‍വൈരാഗ്യം വെച്ച് ഇനി പെണ്‍കുട്ടികള്‍ക്ക് ആരെയും അറസ്റ്റ് ചെയ്യിപ്പിക്കാമല്ലോ..

അയ്യേ അയ്യയ്യേ
പീഡനവീരനും കൊലപാതകിയും കള്ളനും എല്ലാവരും 14 സെക്കന്‍ഡ് നോക്കി അകത്തായവനെ ട്രോളുന്നു

സമയം കഴിഞ്ഞു
മേരിയോട് കാര്യം പറയാന്‍ വന്ന ആ രാജകുമാരനെ ഋഷിരാജ് സിംഗ് ഓടിച്ചുവിടുന്നു

സമയം ചോദിച്ചതിനാ
അവളോട് സമയം ചോദിച്ചു. അവള് ഭയങ്കര സ്ലോ.. 14 സെക്കന്‍ഡ് കഴിഞ്ഞു പോലീസ് പിടിച്ച് അകത്തും ഇട്ടു
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications