ഒളിംപിക്സില്‍ ഇന്ത്യ വട്ടപ്പൂജ്യം... ഇവിടെ ശ്രീകൃഷ്ണനും യേശുക്രിസ്തുവിനും വരെ ട്രോള്‍... കാണൂ...
നൂറ്റി ഇരുപത്തഞ്ച് കോടി ജനങ്ങളുണ്ടായിട്ടെന്ത് കാര്യം മൈക്കല്‍ ഫെല്‍പ്സ് എന്ന ഒരുത്തന് നീന്തിയെടുത്ത അത്രയും സ്വര്‍ണം ഇക്കണ്ട കാലം മൊത്തം ഒളിംപിക്സില്‍ പങ്കെടുത്തിട്ട് ഇന്ത്യയ്ക്ക് കിട്ടിയോ - ചോദ്യം ട്രോളന്മാരുടെ വകയാണ്. റിയോ ഒളിംപിക്സ് ഒരാഴ്ചയാകാറായി. പക്ഷേ ഇന്ത്യ ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ല.
ഒളിംപിക്സില്‍ പങ്കെടുക്കാന്‍ പോയവരില്‍ പലരും തോറ്റ് പുറത്താകുകയും ചെയ്തു. ഇതോടെയാണ് സോഷ്യല്‍ മീഡിയ ഇന്ത്യന്‍ ടീമിനെ ട്രോളാന്‍ തുടങ്ങിയത്. ഇന്ത്യക്കാര്‍ക്ക് പറ്റിയ ഐറ്റങ്ങളില്ലാത്തതാണ് മെഡല്‍ കിട്ടാത്തതിന് കാരണം എന്നത് മുതല്‍ യേശുക്രിസ്തുവിനെയും ശ്രീകൃഷ്ണനെയും വരെ ട്രോള്‍ ചെയ്താണ് ട്രോളന്മാര് ഒളിംപിക്സില്‍ മെഡല്‍ കിട്ടാത്തതിന്റെ വിഷമം തീര്‍ക്കുന്നത്...

ഇക്കാടെ കയ്യീന്ന് മാത്രം
ഞാനെന്റെ ഇക്കാടെ കയ്യീന്ന് മാത്രമേ ബാറ്റണ്‍ വാങ്ങൂ എന്ന് റിലേ ഓടുന്ന ആള് പറഞ്ഞാ പിന്നെ ഇന്ത്യ എങ്ങനെ ജയിക്കും....

ഒറ്റടയിക്ക് 11
നമ്മളെന്തിന് ഓടിനടന്ന് മെഡല്‍ വാങ്ങണം. ഹോക്കിക്ക് മെഡല്‍ കിട്ടിയാല്‍ 11 എണ്ണം ഒറ്റയടിക്ക് കിട്ടുമല്ലോ

ഗോള്‍ഡ് കിട്ടിക്കാണുമോ
അവന് ഗോള്‍ഡ് കിട്ടിക്കാണുമോ ആവോ.. അബുക്കാന്റെ കടയിലേക്ക് ഗോള്‍ഡും അച്ചാറും വാങ്ങാന്‍ വിട്ടവന്റെ കാര്യമാ..

നാരങ്ങയും പച്ചമുളക്
ജാവലിന്റെ അറ്റത്ത് നാരങ്ങയും പച്ചമുളകും കെട്ടിയിട്ടാല്‍ ബാക്കിയെല്ലാം പിന്നെ നാരങ്ങയും പച്ചമുളകും നോക്കിക്കോളുമല്ലോ..

കയ്യില്‍ സ്വര്‍ണം..
കയ്യില്‍ സ്വര്‍ണം വെച്ചിട്ടെന്തിന്.. ഫെല്‍പ്സിന് സ്വര്‍ണം കിട്ടിയ വാര്‍ത്തയറിഞ്ഞ മണപ്പുറം മുതലാളി

കിട്ടാത്ത ഗോള്‍ഡും ചെമ്പാ
എന്റെ പ്രശ്നം എന്താന്നറിയോ കോച്ചിന്.. ഒരൊറ്റ സ്വര്‍ണമില്ല. അല്ലേലും അതൊക്കെ വെറും മുക്കുപണ്ടമാ എന്ന് കോച്ച് ആശ്വസിപ്പിക്കുന്നു

ഷോട്ട്പുട്ട് പരിശീലനം
പ്രാചീന ഒളിംപിക്സില്‍ ഷോട്ട്പുട്ട് പരിശീലിക്കുന്ന ഭാരത സ്ത്രീ

നമ്മളില്ലേ
റിയോ ഒളിംപിക്സില്‍ അമ്പെയ്ത്തില്‍ മത്സരിച്ച ശേഷം ഇന്ത്യന്‍ താരം

ഇതിലല്ലേ പരിശീലനം
ഇന്ത്യക്കാര്‍ക്ക് കുട്ടിക്കാലം മുതലേ പരിശീലനം കിട്ടുന്ന ഒരു ഐറ്റമേ ഉള്ളൂ.. അത് വെയ്റ്റ് ലിഫ്റ്റിംഗ് ആണ്

സര്‍ക്കാര്‍ ജോലി കിട്ടാന്‍
മറ്റ് രാജ്യക്കാര്‍ രാജ്യത്തിന്റെ മാനം ഉയര്‍ത്താനാണ് മത്സരിക്കുന്നതെങ്കില്‍ ഇന്ത്യയില്‍ അത് സര്‍ക്കാര്‍ ജോലി കിട്ടാന്‍ വേണ്ടിയാണത്രെ

ഒന്നാമതെത്തിയിട്ടും
നീന്തല്‍ മത്സരത്തില്‍ ഒന്നാമതെത്തിയിട്ടും സ്വര്‍ണം കിട്ടിയില്ല. വെള്ളത്തിന് മുകളിലൂടെ നടന്നാണത്രെ പോയത്

പണ്ടത്തെ ഷൂട്ടിങ്
എന്റെ മോനേ പണ്ടത്തെ ഷൂട്ടിങായിരുന്നു ഷൂട്ടിങ്.. സത്യന്, മധു, ജയഭാരതി...

പാവം ആര്യഭടന്‍
ഇന്ത്യയുടെ മെഡല്‍ പട്ടിക കണ്ട്, പൂജ്യം കണ്ടുപിടിച്ച ആര്യഭടന്‍ പോലും നാണിച്ചുപോയത്രെ

ചിരിക്കും നീയൊക്കെ
ഇന്ന് ഇന്ത്യയുടെ പ്രകടനം കണ്ട് നീയൊക്കെ ചിരിക്കും. പണ്ടാരുന്നെങ്കി ഹനുമാനും ഭീമനും ഒക്കെ ചേര്‍ന്ന് ഇവമ്മാരെ പഞ്ഞിക്കിട്ടേനെ

ഇന്ത്യന്‍ ഷൂട്ടര്‍
ഒളിംപിക് വേദിയിലെ അമേരിക്കന്‍ ഷൂട്ടറും ഇന്ത്യന്‍ ഷൂട്ടറും

ദേവലോകത്ത് ഇപ്പോള്‍
ശിവന് ജാവലിന്‍ ത്രോയിലും അയ്യപ്പന് അമ്പെയ്ത്തിലും ഹനുമാന് വെയ്റ്റ് ലിഫ്റ്റിങിലും സ്വര്‍ണം നേടുന്ന ഒളിംപിക്സ്

രാജ്യത്തലന്മാരുടെ ഒളിംപിക്സ്
രാജ്യത്തലന്മാരുടെ ഒരു ഒളിംപിക്സ് വെക്കട്ടെ. എയര്‍ ഇന്ത്യയില്‍ പോയിട്ടാണെങ്കിലും മോദി ഒരു സ്വര്‍ണം നേടും

ഉസൈന്‍ ബോള്‍ട്ട്
ഓട്ടമത്സരം തുടങ്ങുമ്പോള്‍.. ഫിനിഷിങ് ലൈന്‍ എത്തുമ്പോള്‍.. ഇതിപ്പോ എന്താ കഥ

ജാവ്ലിന് എന്തായി
ഓര് പിന്നേം എടങ്ങേറാക്കുന്ന്.. വിജയാ ലാവ്ലിന് അല്ല ചോദിച്ചേ.. ജാവ്ലിന് ത്രോ

അന്നും ഇന്നും
1985ല്‍ ഇന്ത്യയ്ക്ക് 8 സ്വര്‍ണമെഡല്‍.. അന്ന് ജനിച്ച മൈക്കല്‍ ഫെല്‍പ്സിന് 23 സ്വര്‍ണമെഡലായി.. ഇന്ത്യക്ക് കിട്ടിയത് ആകെ 9.

അങ്ങേരെ കെട്ടിയാ മതിയായിരുന്നു
മൈക്കല്‍ ഫെല്‍പ്സിന് 23 സ്വര്‍ണമെഡലായി എന്ന് കേട്ട മലയാളി വീട്ടമ്മ വേറെന്ത് പറയാനാണ്..

ക്രിക്കറ്റ് താരം
മറ്റ് സ്പോര്‍ട്സ് താരങ്ങള്‍ ഒളിംപിക്സിന് പോകുമ്പോള്‍ പാവം ക്രിക്കറ്റ് മാത്രം....

ഇന്ത്യയുടെ അമ്പെത്തി
റിയോ ഒളിംപിക്സ് നടക്കുന്ന സ്ഥലത്തെ പല്ലി പോലും ഇന്ത്യയെ കളിയാക്കുകയാണത്രെ

ഇന്ത്യയിലായിരുന്നെങ്കില്‍
മൈക്കല്‍ ഫെല്‍പ്സ് ഇന്ത്യയിലായിരുന്നെങ്കില്‍ ഇപ്പോള്‍ ഒരു ജ്വല്ലറി തുടങ്ങിയേനെ
-
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ജോലികൾ; 1.40 ലക്ഷം വരെ ശമ്പളം..അപേക്ഷിക്കാം -
കുട്ടികളുടെ ചാറ്റുകൾ ഇനി അച്ഛനമ്മമാർക്ക് നിയന്ത്രിക്കാം; വാട്സാപ്പിന്റെ പുതിയ ഫീച്ചർ -
മഞ്ജു ടാറ്റു കുത്തിയതിനെക്കുറിച്ച് ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല; വിമര്‍ശനവുമായി രേണു സുധി -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ?












Click it and Unblock the Notifications