പെറ്റ 'ഭാരത് മാതാ' പോലും സഹിക്കില്ല... സംഘികളുടെ 'കവച കുണ്ഡലത്തിന്' അമ്മാതിരിയല്ലേ ട്രോളുകള്‍!

ഒരു കൊച്ചു കുടുംബം... സംതൃപ്തമായ കുടുംബം... രാത്രി പന്ത്രണ്ടു മണി... നിശ്ചലമായ നിശ. എങ്ങും കനത്ത നിശബ്ദത, അതാ... ഇരുട്ടില്‍ നിന്നും ഒരാള്‍ പ്രത്യക്ഷപ്പെടുന്നു. പ്രത്യക്ഷപ്പെട്ട്.. ഒരു കവച കുണ്ഡലം... രണ്ടു കവച കുണ്ഡലം... മൂന്ന് കവച കുണ്ഡലം... ഠേ... ഠേ... ഠേ... ചറപറാ കവച കുണ്ഡലങ്ങള്‍ - എന്താണ് സംഭവം എന്ന് മനസിലായോ. പോട്ടെ എന്താണ് ഈ കവച കുണ്ഡലം എന്നെങ്കിലും മനസിലായോ?

കണ്ണൂരില്‍ സ്വന്തം വീട്ടില്‍ വെച്ച് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ബോംബ് പൊട്ടി മരിച്ച വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ചെയ്യപ്പെടുന്നത് ഇങ്ങനെയാണ്. മാര്‍ക്‌സിസ്റ്റ് ഭീകരതയ്‌ക്കെതിരെ പ്രതിരോധത്തിന്റെ കവച കുണ്ഡലം തീര്‍ക്കുന്നതിനിടെ അഗ്നിസ്ഫുലിംഗങ്ങളായി എരിഞ്ഞു തീര്‍ന്ന സോദരന് ഒരുകൂട്ടം ആര്‍ എസ് എസുകാര്‍ പ്രണാമം അര്‍പ്പിച്ചിരുന്നു.

ബോംബ് നിര്‍മിക്കുന്നതിനിടെ മരിച്ചയാളെ, കവച കുണ്ഡലം തീര്‍ക്കുന്നതിനിടെ അഗ്നിസ്ഫുലിംഗമായിപ്പോയി എന്ന് പറഞ്ഞാല്‍ സോഷ്യല്‍ മീഡിയ വെറുതെയിരിക്കുമോ. അവര്‍ ട്രോള്‍ ചെയ്യാന്‍ തുടങ്ങി.. ഒരു ദയയും ഇല്ലാതെ, ഇതാ സാംപിളുകള്‍....

ഇവിടെയാണ് തുടക്കം

ഇവിടെയാണ് തുടക്കം

മാര്‍ക്സിസ്റ്റ് ഭീകരതയ്ക്കെതിരെ പ്രതിരോധത്തിന്റെ കവച കുണ്ഡലം തീര്‍ക്കുന്നതിനിടെ അഗ്‌നിസ്ഫുലിംഗങ്ങളായി എരിഞ്ഞു തീര്‍ന്ന സോദരന് പ്രണാമം.. ബോംബുണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് മരിച്ചു - അയ്‌നാണ്.

ലെ വിമല്‍ സാര്‍

ലെ വിമല്‍ സാര്‍

ഓലപ്പടക്കമാണെന്ന് പറഞ്ഞാലോ, അത് വേണ്ട സിഗരറ്റ് ലാംപ് മതി. അല്ലെങ്കില്‍ വേണ്ട കവച കുണ്ഡലം മതി - ഒരു പ്രേമം ട്രോള്‍

കവച കുണ്ഡലം വെച്ചിട്ടുണ്ട്

കവച കുണ്ഡലം വെച്ചിട്ടുണ്ട്

പീതാംബരന്‍ സാറേ കവച കുണ്ഡലം വെച്ചിട്ടുണ്ട് - സി ഐ ഡി മൂസയിലെ ഒരു മാസ്റ്റര്‍ ട്രോള്‍

ഇനിയും ഉണ്ടാക്കിക്കഴിഞ്ഞില്ലേ

ഇനിയും ഉണ്ടാക്കിക്കഴിഞ്ഞില്ലേ

നമുക്ക് പ്രതിരോധം തീര്‍ക്കാനുള്ള കവച കുണ്ഡലങ്ങള്‍ ഇനിയും ഉണ്ടാക്കിക്കഴിഞ്ഞില്ലേ സഹോദരാ.. കൂട്ടത്തില്‍ ഒരാള്‍ അഗ്നിസ്ഫുലിങമായി സോദരാ..

ഒരു വീക്ക്‌നെസ്...

ഒരു വീക്ക്‌നെസ്...

കവച കുണ്ഡലം നിര്‍മിക്കാനാണെങ്കില്‍ ഞാന്‍ പൈസ തരാം.. കാരണം കവച കുണ്ഡലം എന്നും ഒരു വീക്ക്‌നെസ്സ് ആയിരുന്നു

അച്ഛനാടാ പറയുന്നേ

അച്ഛനാടാ പറയുന്നേ

മോനേ സേതൂ കവച കുണ്ഡലം താഴെയിടെടാ.. എടാ അച്ഛനാടാ പറയുന്നേ കവച കുണ്ഡലം താഴെയിടാന്‍

പരിപ്പുവടയും ഉണ്ട്

പരിപ്പുവടയും ഉണ്ട്

കവച കുണ്ഡലം നിര്‍മിക്കുമ്പോള്‍ പൊട്ടിത്തെറിച്ചവര്‍ മാത്രമല്ല പരിപ്പുവട നിര്‍മിക്കുമ്പോള്‍ പൊട്ടിത്തെറിച്ചവരും ഉണ്ട്. അത് വേറെ പാര്‍ട്ടി

ഭൂമിയില്‍ ഒരു കവച കുണ്ഡലം

ഭൂമിയില്‍ ഒരു കവച കുണ്ഡലം

ഭൂമിയില്‍ ഒരു മാനവന്‍ കവച കുണ്ഡലം കൈവശം വെച്ചിട്ടുണ്ട്. പോയി കരസ്ഥമാക്കുകയല്ലേ.. എന്റെ പൊന്നോ വേണ്ട

ഓ ബോംബേ

ഓ ബോംബേ

കവച കുണ്ഡല സിറ്റി എന്ന് എഴുതിയിരിക്കുന്നു.. അത് നമ്മുടെ ബോംബേ.

ഒരു ബീഡി കത്തിച്ചതാ

ഒരു ബീഡി കത്തിച്ചതാ

കവച കുണ്ഡലങ്ങള്‍ക്കിടയില്‍ ഇരുന്ന് ഒരു ബീഡി കത്തിച്ചതാ... പാവം മരിച്ചുപോയി

ഇന്ദ്രന്‍

ഇന്ദ്രന്‍

രണ്ട് കവച കുണ്ഡലം എടുക്കട്ടേ - കര്‍ണന്‍. വേണ്ട , വേണ്ടാത്തോണ്ടാ - ഇന്ദ്രന്‍

ചോറ് തിന്നാന്‍

ചോറ് തിന്നാന്‍

ഉച്ചയ്ക്ക് കവച കുണ്ഡല ഫാക്ടറിയില്‍ നിന്നും ചോറ് തിന്നാന്‍ പോകുന്ന സംഘി. എങ്ങനെയുണ്ട് ട്രോളന്മാരുടെ ഭാവന

കയ്യില്‍ ഇരുന്ന് പൊട്ടിയതോ

കയ്യില്‍ ഇരുന്ന് പൊട്ടിയതോ

ബോംബ് നിര്‍മാണത്തിനിടെയോ അല്ലെങ്കില്‍ സൂക്ഷിച്ചുവെച്ച ബോംബ് അബദ്ധത്തില്‍ വീണോ ആയിരിക്കാം സ്ഫോടനമെന്നാണ് പോലീസ് പറഞ്ഞത്. പിന്നെ ട്രോളന്മാര്‍ അടങ്ങിയിരിക്കുമോ

അര്‍ജുനന്‍

അര്‍ജുനന്‍

ഇവിടെ കവച കുണ്ഡലം ഉണ്ടാക്കി കൊടുക്കുന്നു എന്ന് കേട്ടു.. അര്‍ജുനന്റെ മുന്നില്‍ ആളാകാന്‍ വേണ്ടിയാ

അറിയാമോ

അറിയാമോ

മുതലാളീ ഇതെന്താണെന്ന് അറിയാമോ.. ഇതാണ് കവച കുണ്ഡലം

ആകെ കവച കുണ്ഡല മയം

ആകെ കവച കുണ്ഡല മയം

ഫേസ്ബുക്ക് നോക്കുന്ന സംഘി.. ആകെ കവച കുണ്ഡല മയമാണല്ലോ. പോയി പിന്നെ വരാം

ബോംബ്

ബോംബ്

ബോംബ് എന്നല്ല ഇന്ന് മുതല്‍ നിന്റെ പേര് കവച കുണ്ഡലം എന്നാണ്

ബോംബ് മേടിക്കാന്‍ വന്നതാ

ബോംബ് മേടിക്കാന്‍ വന്നതാ

ഇന്ദ്രന്‍ ബോംബ് മേടിക്കാന്‍ കര്‍ണന്റെ പക്കല്‍ എത്തിയപ്പോള്‍.. അള്ളാ നമ്മടെ കവച കുണ്ഡലം

ഇവരെ പരിചയപ്പെട്ടോ

ഇവരെ പരിചയപ്പെട്ടോ

പശു - ഇത് മാതാവ്. ബോംബ് - ഇത് കവച കുണ്ഡലം, ചാണകം - ഇത് ചാര്‍ജ്ജര്‍

എങ്ങനെ ഉണ്ടാക്കാം

എങ്ങനെ ഉണ്ടാക്കാം

ഇച്ചിരെ ചാക്ക് നൂല്‍, ഇച്ചിരെ ആണി, ഇച്ചിരെ വെടിമരുന്ന്- പണി പാളിയാല്‍ ശ്ലോകം എഴുതാന്‍ നാല് പേരും

ജനം ടിവി കാണ്

ജനം ടിവി കാണ്

ഇന്നലെ പറഞ്ഞു കവച കുണ്ഡലമാണ് എന്ന്. ഇന്ന് പറയുന്നു കൈരളി കാണാതെ ജനം ടി വി കാണാന്‍

പട്ടുകോണകമെന്ന് വിളിക്കുമോ

പട്ടുകോണകമെന്ന് വിളിക്കുമോ

കണ്ണൂരില്‍ കവച കുണ്ഡലം പൊട്ടിത്തെറിച്ച് ബലിദാനിയായി പോലും. നാളെ ആറ്റം ബോംബിനെ പട്ടുകോണകമെന്ന് വിളിക്കുമോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+